• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുന്നു.

മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നു നിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.

ഏകപത്നീവ്രതം പോലെ ചെറുകഥയിൽ മാത്രം സർഗ്ഗാത്മകാവിഷ്കാരം നടത്തി മലയാള സാഹിത്യത്തിലെ മഹാതേജസ്സായി നില കൊള്ളുന്ന ടി പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം നൽകി ആദരിക്കുന്നു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തു വെച്ച് ബഹു: ബംഗാൾ ഗവർണ്ണർ ശ്രീ സി. വി ആനന്ദബോസ് സമ്മാനിക്കും.

ഡോ.കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡൻ്റ് ) വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ  സെപ്റ്റംബർ 6  വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും  വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും സെലിബ്രൈറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന  മുപ്പതോളം   സ്റ്റാളുകളിൽ ആയിരകണക്കിന് ആളുകൾ സന്ദർശിക്കുമെന്ന്  പ്രതിക്ഷിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ 6 വെള്ളിയാഴ്ച രണ്ട് മണി മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും.  കൂടുതൽ വിവരങ്ങൾക്ക് മ ഹാ രുചിമേള കൺവീനർ എൽദോ പൗലോസ് 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വറുഗീസ് ജോർജ്ജ്  ജനറൽ കൺവീനറായ സംഘാടക സമിതിയാണ്  ഈ വർഷത്തെ സമാജം ഓണാഘോഷമായ  ശ്രാവണം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.

ത്യാഗ സന്നദ്ധതയുടെയും ജീവിത വിശുദ്ധിയുടെയും സന്ദേശങ്ങൾ പകരുന്ന വലിയ പെരുന്നാളിനോട് അനുബന്ധിച്ച്  ബഹറിൻ കേരളീയ സമാജം വിപുലമായ ഈദാഘോഷം  ജൂൺ 20ന്  സംഘടിപ്പിക്കുമെന്ന് കേരളീയ സമാജം  പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു,

സമാജം ഈദ് ആഘോഷങ്ങളുടെ ഭാഗമായി  നടക്കുന്ന സംഗീത നിശയിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന   ഈദ്  മ്യൂസിക്  നൈറ്റ് ശ്രദ്ധേയമായ പരിപാടിയായിരിക്കുമെന്നും ജനകീയമായ മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും കോർത്തിണക്കിയ മികച്ച സംഗീതവിരുന്നായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

പാരമ്പര്യ ഒപ്പനയും സിനിമാറ്റിക് ഒപ്പനകളും എംസിഎംഎ മുട്ടിപ്പാട്ട് സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ ഈദ് ആഘോഷങ്ങളെ വർണ്ണാഭമാക്കുന്നതായിരിക്കും.

കെ ടി സലിം,  അൽത്താഫ്  തുടങ്ങിയവർ കൺവീനർമാരായ ഈദ് ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ജൂൺ 20 വൈകുന്നേരം 7 30 മുതൽ പരിപാടികൾ ആരംഭിക്കുമെന്നും പൊതുജനങ്ങൾ എല്ലാവർക്കും പരിപാടികൾ ആസ്വദിക്കാനുള്ള ക്രമീകരണങ്ങൾ ബഹറിൻ കേരളീയ സമാജത്തിൽ ഒരുക്കിട്ടുണ്ട്.

ജൂൺ ഇരുപത് വ്യാഴം വൈകുന്നേരം 7. 30 മുതൽ  മുതൽ പരിപാടികൾ ആരംഭിക്കുന്നതായിരിക്കും.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി  ബിരിയാണി പാചക മത്സരവും അന്നേദിവസം അരങ്ങേറുന്നത് ആയിരിക്കും.
സിജി ബിനു,ശ്രീവിദ്യാ വിനോദ് എന്നിവരാണ്  ബിരിയാണി മത്സരങ്ങളുടെ കൺവീനർമാർ. മികച്ച ബിരിയാണി അവതരിപ്പിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി റിയാസ് ഇബ്രാഹിം 3318 9894 കെ ടി സലീം 3375 0999
സിജി ബിനു 3630 2137 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

മനാമ: ബഹറൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച "മെഗാ തിരുവാതിര" എന്ന പേരിൽ 150ൽ അധികം വനിതകൾ ചേർന്ന് ഏറ്റവും വലിയ തിരുവാതിര നൃത്തം അവതരിപ്പിക്കും.

*സെപ്റ്റംബർ 21-ാം തീയതി:റിതംസ് ഓഫ് കേരള "*

ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21-ാം തീയതി ശനിയാഴ്ച "Rhythms of Kerala" എന്ന പേരിൽ മറ്റൊരു മെഗാ പ്രോഗ്രാം വനിത വേദിയുടെ നേതൃത്വത്തിൽ അരങ്ങേറും. കേരളത്തിലെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, 200ലധികം കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ തിരുവാതിര, മാർഗംകളി, ഒപ്പന, കൈകൊട്ടിക്കളി എന്നിവ ഉൾപ്പെടുന്നു.

*പങ്കെടുക്കാൻ താൽപര്യമുള്ളവർ:*

ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക:
- ജയ രവികുമാർ: 36782497
- നിമ്മി റോഷൻ: 32052047
- വിജിന സന്തോഷ്: 39115221
- വിദ്യാ വൈശാഖ്: 32380303

ബഹറൈൻ കേരളീയ സമാജത്തിന്റെ വനിതാവേദി സംഘടിപ്പിക്കുന്ന ഈ പരിപാടികൾ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയൊരു നിറം പകർന്നുകൊണ്ട്, പ്രവാസ ലോകത്തുള്ള മലയാളികൾക്ക് നാട്ടിലെ ഓർമ്മകളുടെ മാധുര്യം പകരും എന്നു വനിത വിഭാഗം പ്രസിഡന്റ്‌ മോഹിനി തോമസ്,  സെക്രട്ടറി ജയ രവികുമാർ എന്നിവർ അറിയിച്ചു.

Summer Camp Registration  https://bksbahrain.com/2024/summercamp/register.html   

 

ബഹ്‌റിൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി  നട ത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2024 ജൂലൈ 02ന് ആരംഭിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച സമാപിക്കും വിധം ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽനിന്നും എത്തുന്നത്  ശ്രീ.ഉദയൻ കുണ്ടംകുഴി അവർകൾ ആണ്.

നാടക- നാടൻകലാ പ്രവർത്തകൻ. ഷോർട്ട് ഫിലിം - ഡോക്യുമെൻ്ററി സംവിധായകൻ. ചിൽഡ്രൻസ് തിയെറ്റർ രംഗത്ത് 23 വർഷമായി സജീവ സാന്നിധ്യം.

 കേരളത്തിനകത്തും പുറത്തും വിദേശ നാടുകളിലും നിരവധി തിയെറ്റർ ക്യാമ്പുകൾക്ക് നേത്യത്വം നല്‌കി.

 നാടൻപാട്ടുകളുടെ അപൂർവ്വ ശേഖരത്തിനുടമ. ആകാശവാണിയുടെ 'സംസ്ക്കാര ഗീത് ' എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി കേരളത്തിലെ ആയിരത്തിയൊന്ന് നാട്ടുകലകളെ ഡോക്യുമെൻ്റ് ചെയ്യുന്നതിന് നേത്യത്വം കൊടുത്തു.

കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാരം, കേരളാ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ്, കേരള ഫോക് ലോർ അക്കാദമിയുടെ മികച്ച ഡോക്യുമെൻ്ററി അവാർഡ്, കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരം, തുളുനാട് അവാർഡ്, കേരളാ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന SEST ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള അവാർഡ്, മാത്യഭൂമി സീഡിൻ്റെ മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള അവാർഡ്, തുളുനാട് അവാർഡ്, കർണ്ണാടക സർക്കാരിൻ്റെ ചിരഞ്ജീവി അവാർഡ് എന്നിവയ്ക്ക് അർഹനായി. നാട്ടകം ഫോക് തിയെറ്റർ ഡയറക്ടർ, നാടകുട്ടികളുടെ നാടകവീടായ 'ലിറ്റിൽ തിയെറ്റർ' ഡയറക്ടർ,കാസറഗോഡ് ഗവ: ചിൽഡ്രൻസ് ഹോം കലാപരിശീലകൻ, അധ്യാ‌പക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.    

 

അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗത്ഭരായ പതിനഞ്ചോളം സമാജം  അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ്

മുഴുവൻ സമയവും കുട്ടികളുടെ തിയ്യറ്ററുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശ്രീ. ഉദയൻ കുണ്ടംകുഴി,

അറിവിന്റെ മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ ചൈതന്യം ഉൾകൊള്ളാനും സർഗ്ഗാ ത്മക സിദ്ദികൾക്ക് പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം കഴിഞ്ഞു പോയ കാലഘട്ടങ്ങൾ, ആനന്ദം നിറഞ്ഞ കാഴ്ചകൾ, മലയാളക്കരയിലെ ആഘോഷങ്ങൾ, ബല്യ കൗമാര കൂട്ടായ്മകൾ, എന്നിവയുടെ ഓർമ്മചെപ്പ് തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ, കുട്ടി കഥകൾ,

 സംഗീതം, നൃത്തം, സാഹിത്യം, നാടൻ പാട്ട്, ചിത്രരചന, പത്ര നിർമ്മാണം, ആരോഗ്യ ബോധവൽക്കരണം, നേതൃത്ത പരിശീലനം, പ്രസംഗ പരിശീലനം,കൂടാതെ  - കൊച്ചം കുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടി കളി, തുമ്പ കളി, അടിച്ചോട്ടം,തുടങ്ങി നിരവധി നാടൻ കളികൾ,കരോട്ട, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, തുടങ്ങി കായിക വിനോദങ്ങൾ, കായിക മത്സരങ്ങൾ  എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത്. ജൂലൈ 2 മുതൽ ആഗസ്റ്റ് 16വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ബഹിറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ്‌ ശ്രീ.ദിലീഷ് കുമാർ കോ ഓർഡിനേറ്റർ ആയി ശ്രീ. മനോഹരൻ പാവറട്ടി ജനറൽ കൺവീനറും,  ആയി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത്.

ആഗസ്റ്റ് 16ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെയും, സാഹിത്യത്തെയും, കലയെയും, പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ. അവരുടെ സർഗ്ഗ വാസനകളെ കണ്ടെത്തി കലാ, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധിക്കാല ക്യാമ്പിന് സമാജം തയ്യാറെടുക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്നും, ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ എന്നിവർ അഭ്യർത്ഥിച്ചു.

 

രെജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി ( 39848091    )എന്നിവരുമായോ  സമാജം ഓഫീസുമയോ ( 17251878  )ബന്ധപ്പെടുക.

https://bksbahrain.com/2024/summercamp/register.html     അല്ലെങ്കിൽ  www.bksamajam.com  ഈ വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്

Bahrain Keraleeya Samajam Garden Club celebrated World Environment Day on June 5 at 6 pm. BKS President Mr. PV Radhakrishna Pillai along with General Secretary Mr. Varghese Karakkal celebrated World Environment Day by planting tree saplings at BKs premises. BKS Vice President  Mr Dileesh Kumar,Treasurer, Mr Devdas Kunnath,  Assistant Secretary Mr.Mahesh Gopalakrishna Pillai, Garden Club convener  Mr.Ashok Kumar etc were attended.

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery