• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം ഫിനാലെ

 

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ന്റെ ഫിനാലെ തിയ്യതി പ്രഖ്യാപിച്ചു.  മെയ് 1 ന് BKS ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് വൈകുന്നേരം 5:00 മണിക്ക് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. കേരള നിയമസഭാംഗം പ്രമോദ് നാരായണൻ, ദേവ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവർ മറ്റു അതിഥികളായിരിക്കും. തിരഞ്ഞെടുത്ത ഗ്രൂപ്പ്  ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം മറ്റു കലാപരിപാടികൾ എന്നിവ പരിപാടി

വർണ്ണാഭമാക്കും. വ്യക്തിഗത, ഗ്രൂപ്പ് മതസരങ്ങളുടെ സമ്മാനദാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന കുട്ടികൾക്കുള്ള കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലതിലകം, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, പ്രത്യേക ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, നാട്യരത്‌ന, സംഗീത രത്‌ന, സാഹിത്യ രത്‌ന, കലാ രത്‌ന തുടങ്ങി എല്ലാ ടൈറ്റിൽ അവാർഡുകളും അന്നേ ദിവസം സമ്മാനിക്കും.

 

രണ്ടു പതിറ്റാണ്ടുകൾക്കേറെയായി സമാജത്തിന്റെ വാർഷിക കലണ്ടറിലെ മുഖ്യ പരിപാടിയായി തുടരുന്ന ബാലകലോത്സവം രണ്ടു വര്ഷങ്ങള്ക്കു മുൻപാണ്  ജിസിസി കലോത്സവം എന്ന പുതിയ പേര് സ്വീകരിച്ചത്. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി വയസ്സിനനുസരിച്ചു വ്യത്യസ്ത വിഭാഗങ്ങളിലായി 135-ലധികം വ്യക്തിഗത ഇനങ്ങളും പതിനഞ്ച് ഗ്രൂപ്പ് ഇനങ്ങളും ആണ് ഇത്തവണത്തെ കലോത്‌സവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നത്. ജി.സി.സി. യിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് ഇതിനോടകം പേരുസമ്പാദിച്ച കലോത്സവം മാർച്‌  അവസാന വാരത്തിലാണ് ആരംഭിച്ചത്. ഇതിനോടകം തന്നെ വ്യക്തിഗത ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി ഗ്രൂപ്പ് ഇനങ്ങളിലെ കടന്ന മത്സരങ്ങൾ ഈ മാസം 27 ന് അവസാനിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.  ഒരു മാസത്തോളം നീണ്ടുനിന്ന മത്സരപരിപാടികളുടെ ഔദ്യോഗിക പര്യവസാനമായിരിക്കും മെയ് ഒന്നിന് നടക്കുന്ന പരിപ്പാടിയിൽ നടക്കുക.

 

കലോത്സവം കൺവീനർ നൗഷാദ് ചേരിയിലിന്റെ  നേതൃത്വത്തിൽ നൂറിലധികം വളണ്ടിയർമാരുടെ അക്ഷീണ പ്രയത്നങ്ങളാണ് ഈ വർഷത്തെ കയറ്‌സവത്തിന്റെ മാറ്റ് കൂട്ടിയത്. ബഹ്‌റൈനിൽ നിന്നുള്ള വിദഗ്ധരായ വിധികർത്താക്കളോടൊപ്പം ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ള, ഇന്ത്യയിൽ നിന്ന് എത്തിച്ചേർന്ന ആറ് വിദഗ്ധ വിധികർത്താക്കളുടെ സാന്നിധ്യം വിധി നിർണ്ണയം കുറ്റമറ്റതാക്കാൻ ഉപകരിച്ചു. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പ്രാവീണ്യം വിധികർത്താക്കളെ അമ്പരപ്പിക്കുകയും അവരുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ കലോത്സവം എന്ന് അറിയപ്പെടുന്ന കേരളത്തിലെ സംസ്ഥാന യുവജനോത്സവത്തിനോട് കിടപിടിക്കുന്ന പ്രകടനങ്ങളാണ് ബഹ്‌റൈനിലെ പ്രവാസി കുട്ടികൾ

പുറത്തെടുത്തതെന്നു അവർ അഭിപ്രായപ്പെട്ടു.

 

വ്യക്തിഗത മതസരങ്ങൾ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഗ്രൂപ്പ് മത്സരങ്ങൾ ഏവർക്കുമായി തുറന്നുകൊടുത്തിരുന്നു. പന്ത്രണ്ടിൽ അധികം സ്‌കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ കലോത്സവത്തിന്റെ ഭാഗമായത് കലോത്സവത്തിന്റെ മികച്ച വിജയത്തെ അടയാളപ്പെടുത്തുന്നതായി കരുതുന്നു.

 

കലോത്സവത്തോടുള്ള സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വിദ്യാര്ഥികളോടും അവരെ ഒരുക്കിയ  കുടുംബാംഗങ്ങളോടും അധ്യാപകരോടും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ഫിനാലെ ആഘോഷങ്ങളിൽ പങ്കുചേരാൻ BKS എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ  ഏവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്, ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ജനറൽ കൺവീനർ, ശ്രീ. നൗഷാദ് ചേരിയിലിനെ 39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery