- Web Author
- News & Events
ബഹ്റൈൻ കേരളീയ സമാജം ബികെഎസ് ഇൻഡോ-ബഹ്റൈൻ ഡാൻസ് &മ്യൂസിക് ഫെസ്റ്റിവൽ മൂന്നാം എഡിഷൻ മെയ് 3 മുതൽ മെയ് 10 വരെ ബഹറിൻ കേരളീയ സമാജത്തിൽ അരങ്ങേറും,
ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൻ്റെയും സഹായ സഹകരണത്തോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ
സൂര്യയുടെ നേതൃത്വത്തിലാണ് ഇൻഡോ ബഹറിൻ മ്യൂസിക്ക് ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുക.
ഇന്ത്യയും ബഹറിനും തമ്മിലുള്ള കലാസാംസ്കാരിക രംഗത്തെ കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷൻ ആണ് മെയ് മൂന്നാം തീയതി ആരംഭിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു.
സംഗീത -നൃത്ത രംഗത്തുള്ള ലോകോത്തര നിലവാരത്തിലുള്ള ആർട്ടിസ്റ്റുകളെയാണ് ബഹ്‌റൈൻ കേരള സമാജം കലാപ്രേമികൾക്കായി അവതരിപ്പിക്കുന്നതെന്നും ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനും സംവിധാനവുംസൂര്യ കൃഷ്ണമൂർത്തിയാണ് എന്നും പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഉദ്ഘാടന ദിവസമായ മെയ് മൂന്നാം തീയതി പ്രമുഖ ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബ ർത്തിയുടെയും സംഘത്തിൻ്റെയും സെമിക്ലാസിക്കൽ ഫ്യൂഷൻ പ്രകടനമായ സഖി അരങ്ങേറും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ക്ലാസിക്കൽ ബാൻഡായി അറിയപ്പെടുന്നു.
മെയ് 4: പ്രശസ്‌തനായ ഭരതനാട്യം കലാകാരൻ പാർശ്വനാഥ് ഉപാധ്യേയ്‌ക്കൊപ്പം, ആദരണീയനായ മൃദംഗം വിദ്വാനും പത്മവിഭൂഷൺ ജേതാവുമായ ഉമയാൾപുരം കാശിവിശ്വനാഥ ശിവരാമൻ്റെ കർണാടക താളവാദ്യവും ഭരതനാട്യവും.
മെയ് 5: സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത "അഗ്നി 3" എന്ന സംഗീത സ്റ്റേജ് ഷോ.
- മെയ് 6: പ്രതിഭാധനനായ ബഹ്‌റൈൻ കലാകാരനായ ഫൈസൽ അൽ കൂഹി ജിയുടെ അറബിക് ഇൻസ്ട്രുമെൻ്റൽ, വോക്കൽ പ്രകടനം.
- മെയ് 7: അച്ഛൻ-മകൾ ജോഡികളായ പി ഉണ്ണികൃഷ്ണനും ഉത്തര ഉണ്ണികൃഷ്ണനും ചേർന്ന് നടത്തുന്ന കർണാടക ക്ലാസിക്കൽ, സെമി ക്ലാസിക്കൽ സംഗീത നിശ
- മെയ് 8: പ്രശസ്ത വിജയ് യേശുദാസിൻ്റെ സെമി-ക്ലാസിക്കൽ/കർണാട്ടിക് കച്ചേരി.
- മെയ് 9: മോഹിനിയാട്ടത്തിൽ വിദ്യാ പ്രദീപും അനിതയും, ഭരതനാട്യത്തിൽ പ്രിയദർശിനി ഗോവിന്ദും വിദ്യാ സുബ്രഹ്മണ്യനും അവതരിപ്പിക്കുന്ന വിശിഷ്ടമായ ഡാൻസ് ഫ്യൂഷൻ.
- മെയ് 10: വിദ്വാൻ ഡോ. എൽ സുബ്രഹ്മണ്യത്തിൻ്റെ കർണാടക ക്ലാസിക്കൽ വയലിൻ പാരായണം എന്നി പരിപാടികളാണ് ഇൻഡോ ബഹറിൻ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുക.
ലോകോത്തര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആസ്വദിക്കാൻ എല്ലാവർക്കും അവസരങ്ങൾ ഉണ്ടായിരിക്കുമെന്നും എല്ലാവരും പരിപാടിയുടെ ദിവസങ്ങളിൽ കൃത്യം 7.30 ക്കു തന്നെ എത്തിച്ചേരണമെന്നും ഈ കലാമാമങ്കത്തെ ബഹറിൻ കേരളീയ സമാജം പി വി രാധാകൃഷ്ണപിള്ളയും വർഗീസ് കാരക്കലുംസമാജം പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു