• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Bahrain Keraleeya Samajam is once again hosting the biggest badminton event that the Badminton World Federation (BWF) has sanctioned, Bahrain International Challenge 2021. After a wait of two years internationally sanctioned badminton events are back to the shores of Bahrain. The BIC is the highest category event that is held on the island and this time it is bigger than ever with players finally being able to travel in the post pandemic scenario.

 

The BKS has undertaken a massive restructuring to their arena with the largest wooden courts for Badminton in the island. There are five practice courts in the newly revamped hall undertaken at the cost of BHD40,000/-. The stage is truly set to host the BIC which carries world ranking points and cash prizes worth USD15,000/-.

 The event has been sponsored by Major Sponsors Alsharif Group WLL and Golden Wing Building Maintenance, Main Sponsors Kooheji Contractors, Spectrum Co. WLL, Alusol WLL, Tefco(The Essential Food Service Co.) and Indomie Instant Noodles, Co-Sponsors Kingdom Projects, Dhar Al Khaleej, Adwar Contracting, AlMarai and Coca Cola Medical Support – International Hospital. The return of the showcase badminton event in the island was not possible without the support of the sponsors who came forward wholeheartedly even after the financially difficult last few years. We are very grateful to all our sponsors and our members without whom this event is unimaginable.

 This year’s event has seen the biggest turnout in the tournament’s history with nearly 250 players from 25 countries. Players from Indonesia and India form the biggest contingents. The event has become truly global with participation from European countries like Belarus, Malta and Belgium to Central Asian countries like Turkey and Azerbaijan. This year we are even having a small contingent from across the Atlantic and pacific oceans with players from the United States of America and Australia. The remaining players are from Russia, Indonesia, Egypt, Singapore, Hong Kong, Sri Lanka, Malaysia, Estonia, Maldives, Canada, Syria, Iraq, UAE, Pakistan, Kingdom of Saudi Arabia and South Africa.

 Over the five days the tournament will consist of Five events, Men’s Singles, Women’s Singles, Men’s Doubles, Women’s Doubles and Mixed Doubles. The draw for the event will first see qualifying matches and then the final 64 will go through the main draw in a knockout format. Owing to the large number of entries this time, there is a pool of reserve players who will be part of the draw in case of any withdrawals.

 The top seeds for the singles events are top 100 ranked players Sergey Sirant (Russia) and Aakarshi Kashyap (India) in men’s and women’s singles respectively. The doubles events will see top seeds from a range of countries including Sri Lanka, Belgium and Egypt. In the women’s singles a special mention for Bayrak Ozge (Turkey) a former champion, fan favorite and a regular fixture at our events.

 BKS President Mr. P.V. Radhakrishna Pillai, Mr. Ebrahim Kamal, Treasurer ( Bahrain Badminton and Squash Federation),BKS Entertainment Secretary Mr. Pradeep Patheri, BKS Indoor Games Secretary Mr. Paulson Lonappan, Bahrain International Challenge Tournament director Mr. Prasobh Ramanathan, Indoor Games Committee Convenor Mr. Mujeeb Rahman and Indoor Games Committee Member Mr. Vinod Vasudevan were attended the press conference which was held on 18th November 2021.

Previous Next

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകിവരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള 2018 ലെ "ഭരത് മുരളി സ്മാരക   നാടക പുരസ്‌കാരം" പ്രശസ്ത നടി സേതു ലക്ഷ്‌മിക്ക്‌ നൽകുമെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ. പി വി രാധാകൃ ഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും പത്ര കുറിപ്പിലൂടെ അറിയിച്ചു. ശിൽപവും പ്രശംസാപത്രവും അൻപതിനായിരം രൂപയും അടങ്ങിയ പുരസ്കാരം 

Previous Next

സംഗീതം പെയ്തിറങ്ങിയ രാവിൽ ബി കെ എസ് ഓണാഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടു 

 ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2019  എന്ന പേരിൽ ഈ വർഷം നടത്തുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ് സെക്രട്ടറി എന്‍ കെ ചൗധരി , ആർ എസ് ബാബു  (കേരള പ്രസ്സ് ക്ലബ്ബ് ചെയർമാൻ, സ്വരലയ സെക്രട്ടറി) , രാജ്‌മോഹൻ

(ചെയർമാൻ സ്വരലയ) പ്രശസ്ത ഗായകന്‍ ഹരിഹരൻ എന്നിവർ സംസാരിച്ചു . 

 നിശ്ചിത സമയത്തിനും  മുൻപ് തന്നെ നിരവധി ആളുകളാണ് പരിപാടികൾ കാണുവാനായി എത്തിച്ചേർന്നത്.  

 ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു യുവ ബിസിനസ്സുകാരനായ വിപിൻ ദേവദാസ് , ഷൈൻ ജോയ് എന്നിവർ സമാജം ഏർപ്പെടുത്തിയ "ബി കെ എസ് യങ് എന്റർപ്രണേഴ്‌സ് അവാർഡ്" സ്പീക്കരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.  സ്വരലയ  ദേവരാജൻ അവാർഡ് കരസ്ഥമാക്കിയ ഗായകൻ ഹരിഹർ സ്പീക്കറുടെ കയ്യിൽ നിന്നും, ബി കെ എസ് ബ്രഹ്മാനന്ദൻ അവാർഡ് നേടിയ ഗായകൻ മധു ബാലകൃഷ്ണൻ ഹരിഹരന്റെ കയ്യിൽ നിന്നും അവാർഡുകള്‍ ഏറ്റുവാങ്ങി. നിറഞ്ഞ കരഘോഷങ്ങളോടെയാണ് എല്ലാ അവാർഡ് ജേതാക്കളെയും സദസ്സ് എതിരേറ്റത്. 

 ദേവരാജൻ മാസ്റ്ററുടെ മധുരമൂറുന്നതും മറക്കാനാവാത്തതുമായ ഗാനങ്ങൾ അക്ഷരാർത്ഥത്തിൽ സദസ്സിനെ  ഗൃഹാതുരത്വത്തിലേക്കു കൊണ്ടുപോയി. ഹരിഹരൻ മധു ബാലകൃഷ്ണൻ, നരേഷ് അയ്യർ സിതാര, രാകേഷ് ബ്രഹ്മാനന്ദൻ എന്നീ അനുഗ്രഹീത കലാകാരന്മാർ ബഹ്‌റൈൻ മലയാളികൾക്കായി മത്സരിച്ചു പാടി

  സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സിക്രട്ടറി എം പി രഘു സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻരാജ് നന്ദിയും പറഞ്ഞു.ശ്രാവണം 2019  കൺവീനർ പവനൻ തോപ്പിൽ പങ്കെടുത്തു. 

അവാർഡ് ജേതാക്കളായ ഹരിഹരൻ വിപിൻ ദേവസ്യ എന്നിവർ സമജത്തോടുള്ള നന്ദി അറിയിച്ചു. 

കേരളീയ സമാജം "ഗുരുപൂജ പുരസക്കാരം" നല്കി  

ബഹ്‌റൈന്‍ കേരളീയ സമാജം ഏര്പ്പെ ടുത്തിയ പ്രഥമ ഗുരുപൂജ പുരസ്കാരം ചിക്കോസ് ശിവന് നല്കിമ ആദരിച്ചു. അമ്പത് വര്ഷ്ക്കാലമായി അധ്യാപന രംഗത്തും കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തും ചെയ്തുവരുന്ന മികച്ച സംഭാവനക്കുള്ള അംഗീകാരമാണ് ഗുരുപൂജ പുരസ്കാരമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ അറിയിച്ചു.

കുട്ടികളുടെ തിയേറ്ററുമായി ബന്ധപ്പെട്ടു ആലപ്പുഴ കേന്ദ്രമായി കഴിഞ്ഞ 35 വര്ഷടക്കാലമായി പ്രവര്ത്ത നം നടത്തി വരുന്ന കളിയരങ്ങിന്റെ ഡയരക്ടര്കൂെടിയായ ചിക്കൂസ് ശിവന്‍ കുട്ടികളുടെ സര്ഗ്ഗവാനകള്ക്കും  വ്യക്തിത്വവികാസത്തിനും അവധികാല കലാപരിശീലന കളരികള്ക്കുംറ നല്കിത വരുന്ന സേവനത്തെ മാനിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 3 മുതല്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധികാല കളിക്കളത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിലാണ് പുരസ്കാരം നല്കിിയത്. സമാജം സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ അസിസ്റ്റന്റ്‌ സെക്രട്ടറി ടി ജെ ഗിരീഷ്‌ , കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍  ക്യാമ്പ്‌ ജനറല്‍ കണ്‍ വീനര്‍ മനോഹരന്‍ പാവറട്ടി , ക്യാമ്പ്‌ കണ്‍ വീനര്‍ ജയ രവികുമാര്‍

 

ബഹറിൻ  കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ്  കളിക്കളം - 2019  ജൂലൈ 03  ന്  ആരംഭിച്ച്  ആഗസ്റ്റ്16 വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ്  ആസൂത്രണം  ചെയ്തിരിക്കുന്നത് .  

എല്ലാവർക്ഷവും ക്യാമ്പിന് നേതൃത്തം  കൊടുക്കുവാനായി നാട്ടിൽ നിന്നും    കലാ ,സാഹിത്യ ,നാടക ,സിനിമ രംഗത്തെ  പ്രഗൽഭരായ  ജിജോയ് , ഭാസ്കരപൊതുവാൾ , മനോജ് നാരായണൻ , ഉദയൻ  കുണ്ടം കുഴി ,പ്രശാന്ത് നാരായണൻ  തുടങ്ങിയവരാണ് മുൻ കാലങ്ങളിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ളത് .



1984 ൽ  അവധിക്കാല  കളരികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ്  കാളിയരങ്ങിന്റെ ഡയറക്ടറും , ചത്രകലാ അധ്യാപകനായി സംസ്ഥാന വിദ്യാഭ്യാസ  വകുപ്പിൽ 35 വർഷകാലം  സേവനമനുഷ്ഠിച്ചിട്ടുള്ള , മികച്ച കലാ പ്രവർത്തനത്തിന് 1999ൽ നാഷണൽ  അവാർഡി ടീച്ചേർസ്  ഫെഡറേഷന്റെ   ഗുരു ശേഷ്ട്ര  പുരസ്കാര ജേതാവും , കുട്ടികളുടെ  കലാപ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങളും    ലഭിച്ചിട്ടുള്ള ,  സംസ്ഥാനത്തൊട്ടാകെ 2000 ൽ  അധികം  വേദികളിൽ  ക്ലാസുകൾ  നയിച്ച, 2009 മുതൽ വിദേശ  രാജ്യങ്ങളിൽ    തുടർച്ചയായി  അവധിക്കാല  ക്ലാസ്സുകൾക്ക് നേതൃത്തം നൽകുന്ന ശ്രീ .ചിക്കൂസ്  ശിവനും , ശ്രീമതി .രാജേശ്വരി  ശിവനും  ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് .

മുഴുവൻ സമയവും  കുട്ടികളുടെ  തീയേറ്ററുമായി    ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ശ്രീ .ചിക്കൂസ് ശിവൻ  കുട്ടികളുടെ നാടക വേദികളിൽ രചനയും ,സംവിധാനവും ,വേഗതയേറിയ ചിത്രീകരണവും, കുട്ടികളാൽ അവരുടെ സർഗ്ഗ ശേഷിയെ പ്രോത്സാഹിപ്പിക്കും വിധം കളി ചിരിയുടെ താളമേളത്തിൽ വരയും ,ചിരിയും ,ചിന്തയും എന്ന വിഷയത്തിലും കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് നയിക്കുന്നതാണ് . വിവിധ മേഖലകളിൽ പ്രഗൽഭരായ  പതിനഞ്ചോളം  സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .

വിജ്ഞാനത്തിന്റെ  മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ ചൈതന്യം  ഉൾകൊള്ളാനും , സർഗ്ഗാത്മക  സിദ്ദികൾക്കു പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം സമഗ്രമായ വിജ്ഞാന വർദ്ധനവിനും  ഈ ക്യാമ്പ് സഹായകരമാകും .കഴിഞ്ഞുപോയ  കാലഘട്ടങ്ങൾ , ആനന്ദം നിറഞ്ഞ  കാഴ്ചകൾ , മലയാള കരയിലെ ആഘോഷങ്ങൾ  ബാല്യ കൗമാര കൂട്ടായ്മകൾ എന്നിവയുടെ ഓർമ്മ ചെപ്പു തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ , കുട്ടി കഥകൾ , കുട്ടിയും കോലും ,വട്ടുകളി തലപ്പന്ത് , അടിച്ചോട്ടം , കൊച്ചം കുത്ത് , ഉപ്പും പക്ഷി , തുമ്പകളി , എന്നിങ്ങനെ  വിവിധയിനം കളികൾ ,നൃത്തം , സംഗീതം , നാടൻ പാട്ട്. സാഹിത്യം ,തിയേറ്റർ ക്യാമ്പ് , ചിത്രരചന  കാർട്ടൂൺ , ക്രാഫ്റ്റ് , പാചകം , തുന്നൽ ,എന്നിവയിലും കുട്ടികൾക്ക് പരിശീലന ക്ലാസുകൾ ഉണ്ടാകും .അതോടൊപ്പം വ്യക്തിത്ത വികസനം , പ്രസംഗ പരിശീലനം ,വിമാന യാത്രയെക്കുറിച്ചുള്ള വിവരണം , ട്രാഫിക് , ഇലക്ട്രിക്ക്  ഉപകരണങ്ങൾ  , മെഡിക്കൽ ബോധവൽക്കരണം, തുടങ്ങിയ  നിരവധി ക്ലാസുകൾ , കരോട്ടെ , ബാസ്കറ്റ് ബോൾ , ഫുട്ബോൾ , വോളിബാൾ ,ബാഡ്മിന്റൺ , സ്പോർട്സ് ,   എന്നിങ്ങനെ വിവിധയിനം കലാ കായിക പരിപാടികൾ  ക്യാമ്പിന്റ  പ്രത്യേകതകൾ ആയിരിക്കും .

5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള  കുട്ടികൾക്കാണ് ക്യാമ്പിൽ  പ്രവേശനം അനുവദിക്കുന്നത് ജൂലൈ  3 മുതൽ  ആഗസ്റ്റ്  16 വരെ നീണ്ടു നിൽക്കുന്ന  ക്യാമ്പിലേക്കുള്ള  റെജിസ്ട്രേഷൻ  ആരംഭിച്ചതായി  സമാജം ഭാരവാഹികൾ അറിയിച്ചു .
ബഹ്റിനിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ  വാഹന  സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് .സമാജം കലാവിഭാഗം  സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ  കോ ഓർഡിനേറ്റർ അയി , ശ്രീ .മനോഹരൻ പാവറട്ടി  ജനറൽ കൺവീനറും , ശ്രീമതി .ജയ  രവികുമാർ  ക്യാമ്പ് കൺവീനർ , ശ്രീ .റെജി കുരുവിള  ലോജിസ്റ്റിക്  കൺവീനറുമായി  വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .

ആഗസ്റ്റ്  പതിനാറിന് സംഘടിപ്പിക്കുന്ന  സമാപന സമ്മേളനത്തിൽ  ക്യാമ്പിൽ പങ്കെടുത്ത  കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും , കുട്ടികൾ അവതരിപ്പിക്കുന്ന  വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ് .
പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ  സംസ്കാരത്തെയും സാഹിത്യത്തെയും ,കലയെയും ,പാരമ്പര്യത്തെയും  തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ  അവസരമാണ് ഇത്തരം ക്യാമ്പുകൾ .അവരുടെ സർഗ്ഗ വാസനകളെ  കണ്ടെത്തി  , കലാ ,സാഹിത്യ .കായിക കഴിവുകളെ   പ്രോത്സാഹിപ്പിക്കുവാനും  അവ   വേദികളിൽ  അവതരിപ്പിക്കാനുള്ള  അവസരമൊരുക്കിയുമാണ് ഈ അവധി ക്കാല  ക്യാമ്പിന്  സമാജം   തയ്യാറെടുക്കുന്നത് . ഈ  അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും ,ക്യാമ്പ്  വിജയിപ്പിക്കുന്നതിനുള്ള  എല്ലാ സഹായ സഹകരണങ്ങളും  ഉണ്ടാകണമെന്നും  സമാജം  പ്രസിഡണ്ട്  ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി .ശ്രീ .എം .പി .രഘു  എന്നിവർ അഭ്യർത്ഥിച്ചു

റെജിസ്ട്രേഷനും   മറ്റു വിവരങ്ങൾക്കുമായി  ജനറൽ  കൺവീനർ മനോഹരൻ  പാവറട്ടി  ( 39848091  )ക്യാമ്പ് കൺവീനർ  ശ്രീമതി .ജയ  രവികുമാർ ( 36782497 )   കലാവിഭാഗം സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ ( 33988196 )  എന്നിവരുമായോ , സമാജം  ഓഫീസുമായോ ( 17251878  )ബന്ധപ്പെടുക .

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2019ന്റെ കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന, ചിത്രകലാരത്ന ഗ്രൂപ്പ് ചാംപ്യൻഷിപ്എന്നീ അവാർഡുകളും, മൂന്നു സ്പെഷല്‍ ആവാര്‍ഡുകളും പ്രഖ്യാപിക്കപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി..വി. രാധാകൃഷ്ണപിള്ള,  ജനറൽ സെക്രട്ടറി ശ്രീ. എം. പി. രഘു എന്നിവർ പത്രകുറിപ്പിലൂടെയാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്.

വിജയികളായ എല്ലാവർക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.  ദേവ്ജി- ബി.കെ.എസ്. ബാലകലോത്സവത്തിന്റെ ഏപ്രിൽ 10 മുതൽ ജൂണ്‍ 5 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ നൂറ്റിയൻപതോളം മത്സരയിനങ്ങളിലായി അഞ്ഞൂറ്റിയൻപതിൽ കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ഈ വർഷത്തെ പരിപാടികൾ അഞ്ചോളം വേദികളിലായിയാണ് നടത്തപ്പെട്ടത്. പ്രശസ്ത നർത്തകിമാരായ ഗീത പദ്മകുമാര്‍ ,മിനി പ്രമോദ് ,മഞ്ജു വി നായര്‍ എന്നിവരാണ്  മത്സരങ്ങളുടെ വിധിനിർണയങ്ങൾക്കായി നാട്ടിൽനിന്നും  ഈ വർഷം എത്തിച്ചേർന്നത്. ജനറൽ കൺവീനർ,മുരളീധര്‍ തമ്പാന്‍, കൺവീനർമാരായ വിനൂപ് കുമാര്‍, മധു പി നായര്‍, സജു സുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതില്‍പരം ഊര്‍ജ്ജസ്വലരായ കമ്മിറ്റി അംഗങ്ങ ള്‍ ആണ്  പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 20 വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്യും. ചടങ്ങില്‍ ഫ്ലവേഴ്സ് ടി വി എം ഡി യും,പ്രമുഖ ടെലിവിഷന്‍ അവതാരകനും ആയ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ട അഥിതിയുമായിരിക്കും.

     
JEON BIJU MANAKKAL
കലാപ്രതിഭ
The Indian School

ANAGHA S. LAL
കലാതിലകം
The Indian School
  SHAURYAA SREEJIT
ബാലപ്രതിഭ
The Asian School
HIMA AJITHKUMAR
ബാലതിലകം
The Indian School
   
 
 
SIMRAN SREEJIT
സാഹിത്യരത്ന
The Asian School
PADMAPRIYA PRIYADARSINI
ചിത്രകലാരത്ന
The Indian School
 
 
GROUP CHAMPIONS

GROUP 1 GROUP 2   GROUP 3 GROUP 4 GROUP 5
 
AIDEN CHRIS DANTHY
The Asian School
SHREYA MURALIDHARAN
The Indian School

  ARITRO GHOSH
The Indian School
AMREEN UNNIKRISHNAN
New Millennium School
PAVITHRA PADMAKUMAR MENON
The Indian School
           
SPECIAL GROUP CHAMPIONSHIP SPECIAL GROUP CHAMPIONSHIP   President’s Award - Top Scoring Non-Keralite President’s Award - Highest First Prizes Special Award
 
JAAHNAVI JIA
New Millennium School
SANNIDHYU CHANDRA
The Indian School
  ARITRO GHOSH
The Indian School
SREEDAKSHA SUNILKUMAR
The New Indian School
NAKSHATRA RAJ C.
The Indian School
 
 
 
Winners
Award Name Full Name School
KALATHILAKAM ANAGHA S. LAL INDIAN SCHOOL - ISA TOWN
KALAPRATHIBHA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN
BALATHILAKAM HIMA AJITHKUMAR INDIAN SCHOOL - RIFFA
BALAPRATHIBHA SHAURYAA SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM
GROUP CHAMPIONSHIP-1 AIDEN CHRIS DANTHY THE ASIAN SCHOOL - BRANCH 1 -UMALHASSAM
GROUP CHAMPIONSHIP-2 SHREYA MURALIDHARAN INDIAN SCHOOL - ISA TOWN
GROUP CHAMPIONSHIP-3 ARITRO GHOSH INDIAN SCHOOL - ISA TOWN
GROUP CHAMPIONSHIP-4 AMREEN UNNIKRISHNAN NEW MILLENNIUM SCHOOL- MANAMA
GROUP CHAMPIONSHIP-5 PAVITHRA PADMAKUMAR MENON INDIAN SCHOOL - ISA TOWN
SPECIAL GROUP CHAMPIONSHIP JAAHNAVI JIA NEW MILLENNIUM SCHOOL- MANAMA
SPECIAL GROUP CHAMPIONSHIP SANNIDHYU CHANDRA INDIAN SCHOOL - ISA TOWN
NATYARATNA ANAGHA S. LAL INDIAN SCHOOL - ISA TOWN
SANGEETARATNA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN
SAHITHYARATNA SIMRAN SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM
CHITHRAKALARATNA PADMAPRIYA PRIYADARSINI INDIAN SCHOOL - ISA TOWN
President’s Award - Top Scoring Non-Keralite ARITRO GHOSH INDIAN SCHOOL - ISA TOWN
President’s Award - Highest First Prizes SREEDAKSHA SUNILKUMAR THE NEW INDIAN SCHOOL
Special Award NAKSHATRA RAJ C. INDIAN SCHOOL - ISA TOWN

 

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery