• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തി ല്‍ പ്രളയ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങായി സമാഹരിച്ച 10 ടൺ വിഭവങ്ങൾ ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ വി.എസ്. ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ്, മറ്റു സമാജം ഭരണ സമതി അംഗങ്ങള്‍, പ്രവാസി കമ്മീഷ ന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധപ്രവര്ത്തകകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധ പ്രവര്‍ത്തകരുടെ അഹോരാത്ര പ്രയത്നത്തില്‍ സമാഹരിച്ച ആവശ്യ സാധനങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയച്ചു.
 
ഈ യഞ്ജത്തി ല്‍ സഹായിച്ച എല്ലാ നല്ലവരായ ആളുകളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുനതായി സമാജം ഭരണ സമിതി അറിയിച്ചു.

BKS Excellence award for the children of Samajam members

The BKS Excellence Award will be presented to the children of Samajam members who excelled in academics, at the event conducted in the Diamond Jubilee Hall on Thursday, 9th May 2019.
Students those who secured high marks in 10th & 12th class CBSE exam are requested to submit mark sheet to BKS office or email to This email address is being protected from spambots. You need JavaScript enabled to view it. on before 08-May2019.

സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്സലൻസ് അവാർഡ്
 
പാഠ്യവിഷയങ്ങളില്‍ മികവു പുലർത്തിയ ബഹ്‌റൈനില്‍ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികൾക്കു ള്ള  ബി കെ എസ് എക്സലൻസ് അവാർഡ്  ഈ വരുന്ന വ്യാഴാഴ്ച്ച, മെയ്‌ 9 ന് സമാജം ഡയമണ്ട് ജുബിലി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സമാജം ഭരണസമിതിക്ക് വേണ്ടി  പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള അറിയിച്ചു. 
 
മികച്ച വിജയം നേടിയ എല്ലാ കുട്ടികളും അവരുടെ മാർക്ക്  ലിസ്റ്റിന്റെ കോപ്പി സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ അല്ലെങ്കില്‍ സമാജം മെയിലില്‍( This email address is being protected from spambots. You need JavaScript enabled to view it.) അയക്കുകയോ ചെയ്യാവുന്നതാണ്.

ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വിനിതകൾക്കായി  " അംഗന ശ്രീ" എന്ന പേരിൽ ടാലന്റ്  മത്സരങ്ങൾ സംഘടിപ്പിക്കുന്നു.2019 ജനുവരി 1 മുതൽ ഫെബ്രുവരി 7വരെയാണ് മത്സരങ്ങൾ.മത്സരത്തിൽ

ബഹ്‌റൈ ന്‍ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബര്‍ 29ശനിയാഴ്ച്ച വിപുലമായ കലാപരിപാടികളോടെ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രി.എം.പി.രഘു

Previous Next

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ ബഹ്‌റൈന്‍ കേരളീയ സമാജവും കൈകോര്‍ക്കുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നതായി സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തോടൊപ്പം നിന്ന് ദുരിതമാനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതിനോടൊപ്പം ബഹറൈനില്‍ നിന്ന് കേരളത്തിലെ ദുരിതമാനുഭവിക്കുന്നവരെ  സഹായിക്കുന്ന പ്രവര്‍ത്തനങ്ങളി ല്‍ ബഹ്‌റൈന്‍ കേരളീയ സമാജം നേതൃത്വം നല്‍കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു.

പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക. (39440530,39398598,38300213)

Previous Next

ഈ വർഷത്തെ ബഹറിൻ കേരളീയ സമാജം ഈദ്‌ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ "ശ്രാവണം2018" പൂർത്തിയായി കൊണ്ടി്രിക്കുന്നു് നൂറിലധിികം  അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് പ്രസിഡണ്ട് ദിലീഷ് കുമാര്‍ വി എസ് , ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ്‌ മോഹന്‍രാജ് ,ഈദ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റ്ര്‍ര്‍ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങള്‍ക്ക് നടന്നു വരുന്നു. ആഗസ്റ്റ് 21 മുതൽ വിവിധ മൽസരങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ വടംവലി, പൂക്കള മൽസരം. ഒപ്പന മൽസരം ,കബഡി കളി, പായസ മൽസരം, ഓണപുടവ മൽസരം, തിരുവാതിര  മൽസരം,സിനിമാറ്റിക്ക് ഡാൻസ് മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം മെംബർമാരാല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായി കേരളീയ സമാജം ഭരണ സമിതി അറിയിച്ചു.

  ആഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും .കേരളത്തിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകനും അദ്ധ്യാപകനുമായ പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മഹാസാഗരമെന്ന നാടകം അവതരിപ്പിക്കും, പ്രശസ്ത സാഹിത്യകാരൻ എം.ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു, ബഹ്റിനിലെ അറുപതിലധികം നാടക പ്രവർത്തകരുടെ മാസങ്ങളായ പരീശീലനവും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്,

ആഗസ്റ്റ്‌ 22)൦ തിയ്യതി നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന ഓണപലഹാര മേള സമാജം വനിത വിഭാഗത്തിന്റെയും ടീം ഒഫീഷ്യല്‍സ്ന്‍റെയും നേതൃത്വത്തിലാണ് നടക്കുന്നത്. സമാജം ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്രൈനിലെ പ്രവാസി  കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

ആഗസ്റ്റ്‌ 23)൦ തീയതി കായികമത്സര ഇനമായ കബഡി മത്സരവും വൈകുന്നേരം സിനിമാ പിന്നണി ഗായകർ ഉൾപ്പെടെ 7 ഓളം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന "ആരോമലേ" എന്ന മെഗാ ഷോ സമാജം ഈദ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.

ഉത്രാട ദിനമായ ആഗസ്റ്റ്‌ 24)൦ തീയതി പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്തി മത്സരം ,വിവിധങ്ങളായ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും.തിരുവോണ ദിവസമായ

ആഗസ്റ്റ്‌ 25)൦ തീയതി ബഹ്റൈനിലെ പ്രശസ്തരായ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്കിറ്റുകളും അരങ്ങേറും.

ആഗസ്റ്റ്‌ 30)൦ തീയതി, ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നടക്കും തുടര്‍ന്ന് നൃത്ത നൃത്യങ്ങളും  ഉണ്ടായിരിക്കും. ഒപ്പന മൽസരത്തിൽ ബഹ്റെനിലെ പ്രമുഖ ഗ്രുപ്പുകൾ പങ്കെടുക്കും.

ആഗസ്റ്റ്‌ 31)൦ തീയതി ഘോഷയാത്ര മത്സരവും ബഹ്രൈനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ  വ്യക്തികളും സമാജം സമ്പ് കമ്മിറ്റികൾ, ബഹ്റെ റെനിലെ വിവിധ കലാ സാംസ്ക്കാക്കാരിക സംഘടനകളാണ് പങ്കെടുക്കുക, മികച്ച കലാരൂപങ്ങൾ, വേഷങ്ങൾ തുടങ്ങി നിരവധി മൽസരങ്ങൾക്ക്  ക്യാഷ് പ്രൈസ് അടക്കം വിവിധ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

സെപ്തംബര്‍ 1)൦ തീയതി സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍ നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.

സെപ്തംബര്‍ 2)൦ തീയതി സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്ത നൃത്യങ്ങളും  ഉണ്ടായിരിക്കും.

സെപ്തംബര്‍ 3)൦ തീയതി സമാജം മലയാള പാഠശാല നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഉണ്ടായിരിക്കും.

സെപ്തംബര്‍ 4)൦ തീയതി  രംഗോളി മത്സരവും തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകരായ രാകേഷ് ബ്രമ്മാനന്തനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. അന്നേ ദിവസം ബഹറൈനില്‍ ബിസിനസ്‌ രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും.

സെപ്തംബര്‍ 5)൦ തീയതി സമാജം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചരടുപിന്നി ക്കള്ളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നി കളിയുടെ ആവിഷ്ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്തത നൽകും തുടര്‍ന്ന് "ഉതുപ്പാന്റെ കിണര്‍" എന്ന സ്കിറ്റും ഉണ്ടായിരിക്കും.

സെപ്തംബര്‍ 6)൦ തീയതി  പ്രശസ്ഥ ഗായിക കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.

സെപ്തംബര്‍ 7)൦ തീയതി രാവിലെ 10 മണി മുതല്‍ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടര്‍ന്ന് രാത്രി 8 മണിക്ക് എസ്.പി. ബാലസുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

 മൽസര ഇനങ്ങളെ കുറിച്ച് വിശദ വിവരങ്ങളറിയാനും രജിസ്റ്റർ ചെയ്യാനും 

എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369,

ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍ (66759824),

ഓണപ്പുടവ മത്സരം -സുവിത രാകേഷ് (33362419),

പായസമത്സരം- രാകേഷ് രാജപ്പന്‍(39166184),

പൂക്കള മത്സരം-ബിനു കരുണാകരന്‍ (36222524),

തിരുവാതിര മത്സരം - അനു അനില്‍ (39089371),

പലഹാര മേള, തീറ്റ മത്സരം - മോഹിനി തോമസ്‌(39804013), ശശിധരന്‍ (39890640),

ഒപ്പന മത്സരം- സജ്ന നൌഷാദ് (37793914),

സിനിമാറ്റിക് ഡാന്‍സ് മത്സരം- ഉമ ഉദയന്‍ (36442356)

kn\namänIv ko³” aÕcw- എല്‍ദോ പൗലോസ്‌   (39545643)

കബഡി മത്സരം, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം- രാജേഷ് കോടോത്ത്  (33890941)

ഘോഷയാത്ര മത്സരം -മണികണ്ഠന്‍ പി ആര്‍(3640 3222)

സംഘഗാന മത്സരം- ജയ രവികുമാര്‍ (36782497) എന്നിവരെ വിളിക്കാവുന്നതാണ്.

സെപ്തംബര്‍ 14 വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ന്‍ ശ്രീ പഴയിടം മോഹന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തി ല്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള ഓണസദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery