bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബി കെ എസ് ഓണാഘോഷങ്ങളുടെ (ശ്രാവണം 2022) ലോഗോ പ്രകാശനവും മെഗാ ചരട് പിന്നിക്കളി, മെഗാ തിരുവാതിര എന്നിവയുടെ റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം വും നടന്നു .
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി, 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ചരട് പിന്നിക്കളിയുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം ( ജൂണ്13 ന് തിങ്കളാഴ്ച) വൈകിട്ട് 07 30 ന് സമാജത്തിൽ നടന്നു. സമാജത്തിന്റെ പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണ പിള്ളൈ സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കലിന്റെ സാനിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങു ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ എം പി രഘു . സമാജം ഭരണ സമിതി അംഗങ്ങൾ , കൺവീനർമാരായ ശ്രീമതി മോഹിനി തോമസ്, ശ്രീമതി ജയാ രവി കുമാർ , ഓണാഘോഷ കമ്മിറ്റി ജനറൽ കൺ വീനർ ശ്രീ ശങ്കർ പള്ളൂർ മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു
ബഹറിൻ കേരളീയ സമാജവും അർജുൻസ് ചെസ്സ് അക്കാദമിയും സംയുക്തമയി സംഘടിപ്പിച്ച പതിനാറുവയസ്സിനു താഴെയുള്ളകുട്ടികൾക്കായുള്ള ചെസ്സ്മത്സരം ബഹറിൻ കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്നു. മത്സരത്തിന് കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ പത്ര കുറിപ്പിൽ അറിയിച്ചു .വിജയികൾക്ക് സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് , ലൈബ്രേറിയൻ വിനൂപ് വി , ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ , ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവർ സമ്മാന വിതരണം നടത്തി. അർജുൻസ് ചെസ്സ് അക്കാദമി ശ്രീ അർജുനും സന്നിഹിതനായിരുന്നു. അമ്പതോളം കുട്ടികൾ പങ്കെടുത്ത ചെസ്സ് മത്സരത്തിൽ പതിനാറു വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ പ്രണവ് ബോബി ശേഖർ ചാമ്പ്യൻ ആയി അത് പോലെ പത്തു വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ സഞ്ജന സെൽവരാജ് ചാമ്പ്യൻ ആയി.
ബഹറിൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു ജൂൺ 5 ന് വൈകിട്ട് 7 മണിക്ക് സമാജം പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കലും ചേർന്ന് വൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭരണ സമിതി അംഗങ്ങളായ വർഗ്ഗീസ് ജോർജ്ജ് , പോൾസൺ ലോനപ്പൻ ,വിനൂപ് ,മഹേഷ് ഗോപാലകൃഷ്ണ പിള്ളൈ, ഗാർഡൻ ക്ലബ് കൺവീനർ ടോണി പെരുമാനൂർ , മിസ്സ് നൈന ,മറ്റ് സമാജം അംഗങ്ങൾ തുടങ്ങിയവർ വൃക്ഷതൈകൾ നട്ടു.
ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ആഗസ്റ്റ് 5 വെള്ളിയാഴ്ച നടക്കും.
കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുന്നതാണ്. രക്തദാനത്തിനായി കെ. ടി. സലിം (33750999) രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായി ബന്ധപ്പെടമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.
യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10-ന് വൈകീട്ട് 7.30-ന് ഷെഡ്യൂൾ ചെയ്‌തതായി ബികെഎസ് പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള,ജനറൽ സെക്രട്ടറി .വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ലോകപ്രശസ്ത സരോദ് ത്രയോ ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ഖാൻ, അയാൻ അലി ഖാൻ എന്നിവരുടെ സംഗീത പരിപാടി ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 7:00 ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ടും , (BACA) ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പിന്തുണയോടെയുമാണ് തങ്ങൾ ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് ഇൻഡോ ബഹ്‌റൈൻ ഫെസ്റ്റ് ജനറൽ കൺവീനർ ശ്രീ. പ്രശാന്ത് ഗോവിന്ദാപുരം പറഞ്ഞു .
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രപരവും ആഴത്തിൽ വേരൂന്നിയതും ദീർഘകാലമായി നിലനിൽക്കുന്നതുമാണ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സുവർണ ജൂബിലി വർഷമാണ് 2022. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, BKS അതിന്റെ അസ്തിത്വത്തിന്റെ 75 വർഷവും ആഘോഷിക്കുന്നു , ഈ മൂന്ന് നാഴികക്കല്ലുകളുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം ബി കേസ് എസ് ഇൻഡോ ബഹ്‌റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് എന്ന് സമാജം ഭരണ സമിതി അറിയിച്ചു .
പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന പരിപാടി ജൂൺ 12 ഞായറാഴ്‌ച രാത്രി 7 .30 നടക്കും
പാസുള്ളവർ കൃത്യസമയത്ത് സീറ്റുകൾ കരസ്ഥമാക്കണമെന്നും അതുപോലെ ഫുട്‌ബോൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു
No events |