- Web Author
- News & Events
ബഹ്റൈൻ സാമൂഹിക മന്ത്രാലയം നൽകി വരുന്ന പുരസ്ക്കാരം ബഹ്‌റൈൻ കേരളീയ സമാജത്തിനും ലഭിച്ചു
bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം ചേർന്നു.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു.
അരനൂറ്റാണ്ടുകാലം ജനപ്രതിനിധിയായി ജനങ്ങൾക്കിടയിൽ ജനങ്ങൾക്കു വേണ്ടി ജീവിച്ച സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതത്തിൻ്റെ ഉടമായായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,ബഹ്റൈനിലെ വിവിധ സംഘടന പ്രതിനിധികളായ കെ.എം.ചെറിയാൻ ,ബിനു കുന്നന്താനം, പ്രദീപ് പതേരി, ഡോ. പി.വി.ചെറിയാൻ, സോമൻ ബേബി, എൻ.കെ.മാത്യു, നിസാർ കൊല്ലം, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അനീഷ് ഗൗരി തുടങ്ങിയവർ അനുശോചിച്ച് സംസാരിച്ച യോഗത്തിൽ സമാജം അംഗങ്ങളും മറ്റു സംഘടനാ പ്രതിനിധികളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും വലിയ ആഘോഷ പരിപാടിയാണ് 'ശ്രാവണം' എന്നപേരിൽ വര്ഷം തോറും അരങ്ങേറുന്ന ഓണാഘോഷം. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഓണാഘോഷത്തിന്റെ ദൈർഘ്യവും വൈവിധ്യവും കൊണ്ടുതന്നെ ലോകത്തിലെ തന്നെ മലയാളി പ്രവാസിസംഘടനകിൾക്കിടയിലെ ഏറ്റവും വലിയ ഓണാഘാഷം എന്ന ഖ്യാതി നേടിക്കഴിഞ്ഞു ഈ പവിഴദ്വീപിലെ സമാജത്തിന്റെ ഓണാഘോഷങ്ങൾ. വർഷങ്ങൾ കടന്നുപോകുംതോറും സംഘാടന മികവുകൊണ്ടും പരിപാടികളുടെ വൈവിധ്യങ്ങൾ കൊണ്ടും ശ്രാവണത്തിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്.
'ശ്രാവണം '23' എന്ന പേരിലുള്ള ഈ വർഷത്തെ ഓണാഘോഷങ്ങൾ മികവുറ്റതാക്കാൻ ബൃഹത്തായ പദ്ധതികളാണ് സമാജം ആസ്രൂത്തണം ചെയ്തിരിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുൻപ് തന്നെ തുടങ്ങിയ ആലോചനായോഗങ്ങളും പ്രഖ്യാപിക്കപ്പെട്ട പുതിയ ആകർഷണങ്ങളും തന്നെ അതിനു തെളിവാണ്. ശ്രീ. സുനീഷ് SASCO ജനറൽ കൺവീനറായി കൊണ്ടുള്ള ഇരുന്നൂറ്റിയൻപതോളം അംഗങ്ങളുള്ള വലിയ ഒരു സങ്കാടക കമ്മറ്റിയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രൂപീകൃതമായിരിക്കുന്നതു.
ആഗസ്ത് 3ന് 'തോബിയാസ് ഒരു നാടകക്കാരൻ' എന്ന നാടകത്തോടെ തുടങ്ങുന്ന ഓണാഘോഷങ്ങൾ സെപ്തംബർ മാസം അവസാനം വരെ നീണ്ടുനിൽക്കും. ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒരു പറ്റം പ്രശസ്ത കലാകാരന്മാരാണ് നാട്ടിൽനിന്നും സമാജത്തിന്റെ വേദിയിൽ പറന്നെത്തുക. തെന്നിന്ത്യയുടെ വാനമ്പാടി ചിത്ര, സാക്ഷാൽ ശ്രീകുമാരൻ തമ്പി, പ്രശസ്ത സംഗീത ബാൻഡ് 'മസാല കോഫീ' യുടെ പതിനാലംഗ ടീം, പ്രശസ്ത ടെലിവിഷൻ അവതാരകരായ രാജ് കലേഷ്, മാത്തുക്കുട്ടി, പ്രശസ്ത സംഗീതോപകരണ വാദകരായ സുബാഷ് ചേർത്തല, ശ്രീകുമാർ കലാഭവൻ, പി സ് നരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, എസ് പി ദേവാനന്ദ്, ദേവിക വി നായർ, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിൻ, വേദ മിത്ര, പ്രശസ്ത പാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നാടൻപുലികളിയുടെ പ്രശസ്തി പേറുന്ന തൃശൂരിൽനിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാർ തുടങ്ങി ഒട്ടനവധി പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകും.
നാട്ടിൽനിന്നുള്ള കലാകാരന്മാർക്ക് പുറമെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ മലയാളി കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ടു അണിയിച്ചൊരുക്കുന്ന മൂന്നു മെഗാ പരിപാടികളാണ് ഈ വർഷം ഓണാഘോഷങ്ങളിലെ മറ്റൊരു പുതുമ. GCC യിൽ തന്നെ ഇദംപ്രഥമമായി 100ൽ അധികം പേർപങ്കെടുക്കുന്ന തൃശൂരിന്റെ തനതു പുലിക്കളി, നൂറ്റിയന്പതോളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന തൃശൂരിന്റെ കൈകൊട്ടിക്കളി, നൂറിൽ അധികം കലാകാരന്മാരുമായി ഇൻഡയുടെ വൈവിധ്യ സംസ്കാരം വിളിച്ചോതുന്ന ചുവടുകളുമായി എത്തുന്ന 'രംഗ്' - കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവയുടെ പരിശീലനപരിപാടികൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ശ്രാവണം '23 ന്റെ ഭാഗമായി നാടൻകളികളും മറ്റും ഉൾപ്പെടെ നിരവധി മത്സരങ്ങളാണ് പൊതുജനത്തിനായി നടത്തപ്പെടുക. വടംവലി, കബഡി, അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യൻ വേഷം, ഓണപ്പാട്ട് എന്നീ മത്സരങ്ങൾ വിവിധദിനങ്ങളിലായി സമാജ വേദികളിൽ അരങ്ങേറും.
കുട്ടികൾക്കായി നാടൻകളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ബഹ്‌റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകൾ നിറയുന്ന, മുൻവർഷങ്ങളിൽ ജനസാഗരം തീർത്ത മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന 'ഓണനിലാവ്', ബഹ്‌റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, ബഹ്‌റൈനിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടമായ, സഹൃദയ നാടൻ പാട്ടു സംഗം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നീ മറ്റനവധി പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി കാണികളെ ഓണലഹരിയിലാഴ്ത്തും.
സെപ്റ്റംബർ 22 ന് നടക്കുന്ന ഓണസദ്യയിൽ അയ്യായിരത്തോളം പേർക്കാണ് സദ്യ വിളമ്പുക. പ്രശസ്ത പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഗം സദ്യയൊരുക്കാൻ നേതൃത്വം നൽകും. ഓണത്തെ വരവേൽക്കാൻ ദീപാലങ്കാരങ്ങളും തോരണങ്ങളും ഗജവീരന്മാരുമായി സമാജം അങ്കണം വരും ദിവസ്സങ്ങളിൽ ഒരുങ്ങിത്തുടങ്ങും. ശ്രാവണം '23 ന്റെ അതിഥികളായി നാട്ടിൽനിന്നും നിരവധി രാഷ്ട്രീയസാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരും എന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആലത്തൂർ എം പി രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഇൻഡോബഹ്‌റൈൻ ഡാൻസ് മ്യൂസിക് ഫെസ്റ്റ് പോലുള്ള ലോകോത്തര നിലവാരത്തിലുള്ള സാംസ്കാരിക പരിപാടികളാൽ ബഹ്രൈനികളുടെയും മറ്റു മലയാളിയിതര പ്രവാസസമൂഹത്തിന്റെയും ശ്രദ്ധപിടിച്ചുപറ്റിയ ബഹ്‌റൈൻ കേരളീയ സമാജം ഓണവും അതിന്റെ സംസ്കാരവും കൂടി മറ്റുള്ളവരിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഈ ഉദ്യമത്തിൽ പങ്കാളികളാകാനും സമാജത്തിന്റെ ലോകപ്രശസ്തമായ ഓണാഘോഷ പരിപാടികൾ ആസ്വദിക്കാനും ഏവരെയും ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു.
ഇന്ത്യൻ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും ഇന്ത്യൻ കലകളുടെ കസ്റ്റോഡിയൻമാരായി കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം സൂര്യ എന്ന പേരിൽ ആരംഭിക്കുകയും ചെയ്ത സൂര്യ കൃഷ്ണ മൂർത്തിയുടെ ബഹുതല സ്പർശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചുക്കൊണ്ട് ബഹറൈൻ കേരളീയ സമാജം വിശ്വകലാരത്ന അവാർഡ് സമ്മാനിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അറിയിച്ചു അറിയിച്ചു. പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ ചെയർമാനും ആർക്കിറ്റെക് പദ്മശ്രീ ശങ്കർ ,സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അംഗങ്ങളുമായുള്ള ജൂറി ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. തിരുവനതപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ കേരള ഹൊസ്സിങ് ബോർഡ് ചീഫ് എഞ്ചിനീയർ ഹരികൃഷ്ണൻ ബി നായർ , ശ്രീ പി എൻ മോഹൻ രാജ് ,ബെജു അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു . 5 ലക്ഷം ഇന്ത്യൻ രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി ശ്രി വി മുരളീധരൻ സമ്മാനിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ശ്രീ പിയുഷ് ശ്രീവാസ്‌തവ , ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ,പ്രസിഡന്റ്,ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ ശ്രീ എം എ യൂസുഫലി എന്നിവർ പങ്കെടുക്കും.
മുൻ ഇന്ത്യൻ പ്രസിഡണ്ടും പ്രമുഖ ശാസ്ത്രജ്ഞനുമായ എ പി.ജെ അബ്ദുൾ കലാമിനോടൊപ്പം യുവശാസ്ത്രജ്ഞനായിരുന്ന നടരാജകൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വികാസവും വളർച്ചയും ഇന്ത്യൻ ക്ലാസിക്, തനത് കലാ ശാഖകൾക്ക് വിശാലമായ അന്തർദേശീയ വേദികളിലേക്കുള്ള പ്രയാണമായി മാറി. മഹാ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ക്ലാസിക്, ഫോകലോർ സംഗീത ശാഖകൾക്ക് ഇന്ത്യയിലും പുറത്തും വേദികൾ ഉറപ്പു വരുത്തുക വഴി അപ്രസ് കതമായി തീരാമായിരുന്ന നിരവധി കലാരൂപങ്ങൾക്ക് ലഭിച്ചത് പുതുജീവനമായിരുന്നു.ലൈറ്റ് എൻഡ് ഷൈഡ് ഷോകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ഉദാരമായ കലാഭിരുചികൊണ്ട് മാത്രമാണ് വർഷത്തിലെ മിക്കവാറും ദിവസത്തിൽ ലോകത്ത് പല വേദികളിലായി സൂര്യയുടെ ബാനറിൽ സംഗീത നൃത്ത പരിപാടികൾ നടന്നുവരുന്നത്. ക്ക്
ഇന്ന് ലോകത്ത് നാൽപ്പതോളം രാജ്യങ്ങളിൽ സൂര്യയുടെ ചാപ്റ്റർ പ്രവർത്തിച്ചുവരികയാണ്.
അന്തരിച്ച നെൽസൺ മണ്ടേലയടക്കമുള്ള ലോക നേതാക്കൾ കാണികളായി എത്തിയ നിരവധി പ്രോഗ്രാമുകളിലൂടെ ഭാരതീയ കലാരൂപങ്ങളുടെ അംബാസിഡറായി പ്രവർത്തിച്ച് വരുന്ന സൂര്യ കൃഷ്ണമൂർത്തിക്ക് മെയ് 5 ന് ബഹറൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഇന്തോ ബഹറൈൻ ഫെസ്റ്റിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുരസ്ക്കാരം നൽകുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും പത്ര സമ്മേളനത്തിൽ അറിയിച്ചു
ബഹറൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു.
കുട്ടികളുടെ സർഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹറൈൻ പ്രവാസി സമൂഹത്തിൻ്റെ സാമൂഹികവും സാംസ്ക്കാരികവുമായ വളർച്ചക്ക് ബഹറൈൻ കേരളീയ സമാജം നൽകുന്ന നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി. വീണ ജോർജ്ജ് പറഞ്ഞു.
ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോയിൻ ഡയറക്ടർ ജയദീപ് ഭരത്ജി, സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള.ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ .കലോത്സവം കൺവീനർമാരായ ബിനു വേലിയിൽ, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആയിരത്തോളം മത്സരാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു.
No events |