ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂൺ 11 ബുധനാഴ്ച രാത്രി 8 മണിക്ക്.
അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി.ഹരീന്ദ്രനാഥാണ് പ്രഭാഷകൻ.
ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്നീ ശ്രദ്ധേയ കൃതികളുടെ രചയിതാവാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്കൂളിലെ മുൻ അധ്യാപകനുമായ പി.ഹരിദ്രനാഥ്.
ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും ധാർമ്മികതയും കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് പ്രസ്തുത വിഷയത്തിൽ പ്രഭാഷണത്തിന് വേദിയൊരുക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.