• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ജിസിസി കലോത്സവം ഫിനാലെ 31 ന് തിലകമായി ഇഷയും പ്രതിഭയായി ശൗര്യയും ബാല തിലകമായി സഹാനയും

മനാമ: ബഹറൈൻ കേരളീയ സമാജം സംഘടിപ്പിച്ച  ദേവ്ജി - ബി കെ എസ്  ജിസിസി കലോത്സവത്തിന്റ ഗ്രാൻ്റ് ഫിനാലെ ഈ മാസം 31 വൈകുന്നേരം 7 മണിക്ക് നടക്കും.

 ശ്രീ രാജീവ് കുമാർ മിശ്ര,CdA, ,ഇന്ത്യൻ എംബസി, കൗൺസിലർ മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ ശ്രീ എം.ആർ.അഭിലാഷ്,മാധുരി പ്രകാശ് , എക്സിക്യൂട്ടീവ് ഡയറക്ടർ ,ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ്  എന്നിവർ വിശിഷ്ട അതിഥികളായും സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു.

അഞ്ച് ഗ്രൂപ്പുകളിലായി ഒന്നരമാസക്കാലം നീണ്ടു നിന്ന കലോത്സവത്തിൽ ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തെരഞ്ഞെടുക്കപ്പെട്ടു.അയന സുജിത് (നാട്യ രത്ന),  അർജ്ജുൻരാജ് (സംഗീത രത്ന), പ്രിയംവദ.എൻ.എസ് (സാഹിത്യരത്ന), നേഹ ജഗദീഷ് (കലാരത്ന) എന്നിവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.

ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ  സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നടന്നു വരുന്ന, പ്രവാസ ലോകത്തെ ശ്രദ്ധേയ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും പതിനാല് ഗ്രൂപ്പിനങ്ങളിലായി എഴുപത്തൊമ്പത് ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം നൂറ്റി ഇരുപത് പേർ വിധികർത്താക്കളായി എത്തിയതായി സംഘാടകർ അറിയിച്ചു.

ബിറ്റോ പാലമറ്റത്ത് കൺവീനറും സോണി.കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയിൻ്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് കലോത്സവത്തിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery