• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

സംഗീത പ്രേമികളുടെ മനം കവർന്ന യുവഗായിക ആര്യ ദയാലും  ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ വാര്യരും ബഹ്റൈനിലെ പ്രവാസി മലയാളികളെ പാട്ടിലാക്കാൻ എത്തുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ  ഓണാഘോഷമായ ശ്രാവണം 2025 നോടനുബന്ധിച്ച് സെപ്റ്റംബർ 26 വെള്ളിയാഴ്ച രാത്രി 7:30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ്  സംഗീതനിശ.

വൈവിധ്യമാർന്ന ആലാപന ശൈലികൊണ്ടും വേറിട്ട ശബ്ദം കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആര്യ ദയാൽ, സോഷ്യൽ മീഡിയയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗായികയാണ്. 2016-ൽ 'സഖാവ്' ’ എന്ന കവിതയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. 2020-ൽ എഡ് ഷീരാന്റെ "ഷേപ്പ് ഓഫ് യു" എന്ന ഗാനത്തിന് ആര്യ ഒരുക്കിയ കവർ വേർഷൻ, കോവിഡ്  ലോക്ക്ഡൗൺ സമയത്ത് നടൻ അമിതാഭ് ബച്ചൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ആര്യ കൂടുതൽ ശ്രദ്ധേയയായി മാറുകയും അന്യഭാഷകളിലടക്കം നിരവധി സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തു.

സംഗീതസംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യര്‍. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്ത് എത്തുന്നത്.. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് സച്ചിനെ ചലച്ചിത്രരംഗത്ത് കൂടുതൽ പ്രശസ്തനാക്കുന്നത്.  ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച മുത്തുചിപ്പി പോലൊരു, തട്ടത്തിന്‍ മറയത്ത് എന്നീ ഗാനങ്ങള്‍ സച്ചിൻ്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി.
2016ല്‍ ആനന്ദം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ട് സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായി.

കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരുള്ള ആര്യയുടെയും സച്ചിൻ്റെയും സംഗീത വിരുന്ന്   ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് ഓണത്തിന്റെ ആഘോഷം കൂടുതൽ വർണാഭമാക്കാൻ  സഹായിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ്(ജനറൽ കൺവീനർ) 3929194
 

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഓണത്തിന്റെ ആവേശം വാരിവിതറിയ നിറക്കാഴ്ചയായി.
 ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു.

മികച്ച ആവിഷ്കാരവും  തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷക ഹൃദയം കീഴടക്കി.  കൺവീനർ സിജി കോശി, ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു.

മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം 2025 കൺവീനർ വർഗീസ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സീനിയർ വിഭാഗത്തിൽ ടീം താണ്ഡവ് ഒന്നാം സ്ഥാനവും, ടീം ബാൻസുരി രണ്ടാം സ്ഥാനവും, ടീം ഫീനിക്സ് അലിയൻസ് മൂന്നാം സ്ഥാനവും  ടീം ജയ് അംബെയ്ക്ക് പ്രത്യേക സമ്മാനവും ലഭിച്ചപ്പോൾ
ജൂനിയർ വിഭാഗത്തിൽ ടീം ഫീനിക്സ് അവഞ്ചേഴ്സ് ഒന്നാം സ്ഥാനവും, ഐമാക് ബാറ്റിൽ ഗേൾസ് രണ്ടാം സ്ഥാനവും, ഐമാക് യൂണിറ്റി ക്രൂ മൂന്നാം സ്ഥാനവും, റെഡ് ചില്ലീസിനും ഐമാക് സിസ്സ്ലേഴ്‌സിനും പ്രത്യേകസമ്മാനവും ലഭിച്ചു.

--

Previous Next

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു.

കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്റൈൻ പ്രവാസി മലയാളികളുടെ
വൈവിധ്യമേറിയ ഓണാഘോഷങ്ങൾക്ക്
സമാപനം കുറിച്ചുക്കൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയുമായ ഡോ: ദിവ്യ എസ് അയ്യർ, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ്, മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

കേരളം മറന്നുപോയ പല കലാരൂപങ്ങളെയും ആഘോഷ രീതികളെയും ബഹ്‌റൈൻ കേരളീയ സമാജം ഭംഗിയായി പുനരാവിഷ്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

 ആഘോഷങ്ങളിലൂടെ വ്യക്തികളും സമൂഹവും മുന്നോട്ടുള്ള പുതിയ ഊർജ്ജം സ്വീകരിക്കുകയാണെന്നും  ഡോ:ദിവ്യ എസ് അയ്യർ പറഞ്ഞു.

 മറുനാട്ടിലെ ഏറ്റവും സുരക്ഷിതവും കുടുംബാന്തരീക്ഷവും ഉള്ള പ്രസ്ഥാനമായി തനിക്ക് ബഹ്റൈൻ കേരള സമാജത്തെ എക്കാലവും അനുഭവപ്പെട്ടതായും ബഹ്റൈൻ കേരളീയ സമാജം ചെയ്യുന്ന പല സേവനങ്ങളെ അടുത്തുനിന്ന് വീക്ഷിക്കാൻ സാധിച്ചതായും മുൻ എംഎൽഎ മുൻ എംഎൽഎ കെ എസ് ശബരിനാഥ് അഭിപ്രായപ്പെട്ടു.

 വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും സംഗീതാസ്വാദകരായ കാണികൾ കൊണ്ടും സമ്പന്നമായ നവരാത്രി ആഘോഷങ്ങളിൽ വെച്ച് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർക്ക്
 ബി കെ എസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും വിദ്യാധരൻ മാസ്റ്ററുടെ പാട്ടുകൾ അതിന്റെ മൗലികമായ സവിശേഷതകൾ കൊണ്ട് എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആയി തുടരുമെന്ന്
 അധ്യക്ഷ പ്രസംഗത്തിൽ പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

കലയും സംഗീതവും മനുഷ്യരെ ഒരുമിപ്പിക്കുന്നുവെന്നും ബഹ്റൈൻ കേരള സമാജത്തിന്റെ ഈ അവാർഡ് വളരെ പ്രിയപ്പെട്ടതാണെന്നും വിദ്യാധരൻ മാസ്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

 സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും ബഹ്റൈനിലെ പ്രമുഖ കലാ പരിശീലന കേന്ദ്രമായ കലാകേന്ദ്രയുടെ ഡയറക്ടർ സിൽഷ റിലിഷ്, ശ്രാവണം ഓണാഘോഷങ്ങളുടെ കൺവീനർ വർഗീസ് ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

 അവാർഡ് ദാന ചടങ്ങുകൾക്ക് ശേഷം വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം' വേദിയിൽ വയലിൻ നാദപ്രവാഹം തീർത്ത് മലപ്പുറം സ്വദേശിനി  ഗംഗ ശശിധരൻ. പതിനൊന്നു വയസ്സുകാരിയായ ഗംഗയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് അനിർവചനീയമായ അനുഭവമാണ് സമ്മാനിച്ചത്.

അഞ്ചാം വയസ്സിൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ ഗംഗ, തന്റെ ഗുരു സി.എസ്. അനുരൂപിന്റെ ശിക്ഷണത്തിൽ നേടിയെടുത്ത വൈഭവം ഓരോ രാഗത്തിലൂടെയും തെളിയിച്ചു. പശ്ചാത്തല സംഗീതത്തിൽ മികച്ച താളബോധം കൂടി ചേർന്നപ്പോൾ സദസ്സ് മുഴുവൻ വയലിൻ നാദത്തിൽ ലയിച്ചു.

ചടുലമായ ഈണങ്ങളും ശാന്തമായ രാഗങ്ങളും മാറിമാറി വന്നപ്പോൾ, നിറഞ്ഞ സദസ്സ് കൈയ്യടികളോടെയാണ് ഗംഗയെ പ്രോത്സാഹിപ്പിച്ചത്. ഭാവിയിലെ ഒരു വാഗ്ദാനമായി മാറാൻ ഈ കൊച്ചു കലാകാരിക്ക് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ കച്ചേരി.

സഹപാഠികളായ കുട്ടികളെപ്പോലെ പാഠപുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ ഗംഗയുടെ ജീവിതം സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് കുടുംബത്തിന്റെ പിന്തുണയോടെയാണ്.വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ വയലിൻ സംഗീതത്തിൽ ആകൃഷ്ടയായി  നാലര വയസ്സിൽത്തന്നെ വയലിൻ പഠനം ആരംഭിച്ച ഗംഗയുടെ സംഗീതത്തിലുള്ള ആദ്യ പ്രചോദനം അമ്മ കൃഷ്ണവേണിയിൽ നിന്നായിരുന്നു. അച്ഛൻ കെ.എം. ശശിധരന്റെയും സഹോദരൻ മഹേശ്വറിന്റെയും പൂർണ്ണ പിന്തുണയും പ്രേരണയും കൂടി ആയതോടെയാണ് ഗംഗ വയലിൻ ലോകത്ത് തന്റെ ഇടം കണ്ടെത്തിയത്. ഇതിനോടകം മുന്നൂറോളം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ഈ കൊച്ചുമിടുക്കി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

സംഗീതത്തിന് ഭാഷയില്ലെന്നും, വയലിനിലൂടെ അത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് എത്തുമെന്നും ഗംഗ തെളിയിച്ചതായി  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. ഈശ്വരൻ നൽകിയ വരദാനമാണ് ഗംഗയുടെ കഴിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ് തുടങ്ങിയവർ ഏകോപനം നിർവ്വഹിച്ച പരിപാടിയിൽ  ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാജീവ്‌ കുമാർ മിശ്ര, യൂണികോ ബഹ്റൈൻ സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
 

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം', കേരളത്തിന്റെ  വൈവിധ്യമാർന്ന  തനത് നാടൻ കളികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ നാടൻ കളികൾ ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.

തലയണയടിയും കണ്ണ് കെട്ടി കുടമടിയും,  നാരങ്ങ സ്പൂൺ മത്സരവും, കൗതുകമുണർത്തിയ സുന്ദരിക്ക് പൊട്ട് തൊടൽ മത്സരവും കാണികളെ ആവേശത്തിലാക്കി.  ഉന്ത് കളിയും ചാക്കിൽ ചാട്ടവും, കൈക്കരുത്തും മെയ്‌വഴക്കവും തെളിയിച്ച കിളിത്തട്ട് കളിയും ഏറെ ശ്രദ്ധേയമായി. വാശിയേറിയ ഉറിയടി മത്സരം കാണികളിൽ ആവേശം നിറച്ചപ്പോൾ തീറ്റ മത്സരം കാണികളിൽ ചിരി നിറച്ചു. സാവധാനത്തിൽ സൈക്കിൾ ചവിട്ടി വിജയിയെ കണ്ടെത്തുന്ന സ്ലോ സൈക്കിൾ റേസ് മത്സരവും വ്യത്യസ്തമായി.

നാടൻ കളികൾക്ക് പുറമെ, നിരവധി ടീമുകൾ പങ്കെടുത്ത കബഡി മത്സരവും നടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തുളുനാടൻ കബടി ടീം ഒന്നാം സ്ഥാനവും,  യുണൈറ്റഡ് ബഹ്‌റൈൻ കബഡി ടീം രണ്ടാം സ്ഥാനവും നേടി. ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഒരുമിച്ച് കൂടാനും ഓണാഘോഷങ്ങളുടെ സന്തോഷം പങ്കിടാനുമായി  സംഘടിപ്പിച്ച ഈ പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ്,  പ്രോഗ്രാം കൺവീനർമാരായ ബോണി ജോസ്, ഷാജി ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
 

ഗംഗയുടെ വയലിൻ വിസ്മയം ബഹ്റൈനിൽ

മനാമ: വയലിൻ സംഗീതത്തിൻ്റെ മാന്ത്രികത കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശിനി ഗംഗ ശശിധരൻ ബഹ്‌റൈനിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു.  

ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണം 2025 ൻ്റെ ഭാഗമായി  സെപ്റ്റംബർ 19 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.

ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗംഗ അവതരിപ്പിക്കുന്ന കച്ചേരിക്ക് ഇതിനോടകം  വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ വയലിൻ സംഗീതത്തിൽ ആകൃഷ്ടയായി  നാലര വയസ്സിൽത്തന്നെ വയലിൻ പഠനം ആരംഭിച്ച  ഗംഗ വൈക്കം മഹാദേവ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ച സംഗീത പരിപാടികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

12-ാ വയസ്സിൽ തന്നെ സംഗീത ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്തിയ ഗംഗയുടെ കച്ചേരി ബഹ്‌റൈനിലെ കലാസ്വാദകർക്ക് അവിസ്മരണീയമായ സാംസ്കാരിക വിരുന്നായിരിക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.വിശദവിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ് ( ശ്രാവണം ജനറൽ കൺവീനർ) 39291940

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery