• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

BKS DC അന്തർദേശീയ  പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ് മുഖ്യാതിഥി

മനാമ, ബഹ്‌റൈൻ— ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന BKS DC അന്തർദേശീയ  പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം നടക്കുന്നത് . പ്രശസ്ത നടൻ പ്രകാശ് രാജ് ബുക്ക് ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യും. നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങൾ അതിഥികളായും  അതോടൊപ്പം  വൈവിദ്ധ്യമാർന്ന  നിരവധി പ്രോഗ്രാമുകളും  ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ബുക്ക് ഫെസ്റ്റ് ഡിസംബർ 8 വരെ നീണ്ടു നിൽക്കും .

100,000-ലധികം പുസ്‌തകങ്ങളും 8,000  ശീർഷകങ്ങളുമുള്ള പുസ്തകോത്സവം വായനക്കാർക്ക് വായനാലോകത്തേക്കുള്ള പുതുവസന്തം നൽകാനുതകുന്നതുമായ  ക്ലാസിക്കുകൾ, പ്രചോദനാത്മകമായ ജീവചരിത്രങ്ങൾ, ബാലസാഹിത്യങ്ങൾ, സ്വയം സഹായ ഗൈഡുകൾ, പാചകപുസ്തകങ്ങൾ  നോവലുകൾ, കവിതകൾ, പഠന സഹായികൾ, യാത്രാവിവരണങ്ങൾ, ആത്മീയ കൃതികൾ എന്നിവയുൾപ്പെടെ വായനക്കാരെ ഭാവനാലോകത്തേക്ക് നയിക്കാൻ സാധിക്കുന്ന അനേകം വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.    

പ്രമുഖ എഴുത്തുകാർ, സാംസ്കാരിക പ്രതിഭകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ അവരുടെ ഉൾക്കാഴ്ചകളും കഥകളും പങ്കുവെക്കുകയും ചെയ്യുന്നു.  
ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും തനതായ കലാപരിപാടികളും പ്രദർശിപ്പിക്കുന്ന കാലിഡോസ്‌കോപ്പ്: ഇന്ത്യൻ കലാരൂപങ്ങളിലേക്കുള്ള ആർക്കേഡ് ആണ് ഹൈലൈറ്റുകളിൽ ഒന്ന്. ബികെഎസ് ഫോട്ടോഗ്രാഫി ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനവും പുസ്തകോത്സവം സന്ദർശിക്കാനെത്തുവർക്ക് ഒരു ദൃശ്യ വിരുന്ന് നൽകുന്നു.

കൂടാതെ, എഴുത്തുകാരുമായുള്ള മുഖാമുഖം, കുട്ടികൾക്കായുള്ള കഥപറച്ചിൽ തുടങ്ങിയവയും ഉണ്ടായിരിക്കും. സമാജം ചിത്രകലാക്ലബ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി പെയിൻ്റിംഗ്  കലയെയും സമൂഹത്തെയും ഒരു തനതായ ആഘോഷത്തിൽ കൊണ്ടുവരും.
ശ്രീ അഖിൽ ധർമ്മരാജ്, ഡോ. സൗമ്യ സരിൻ, അനന്തപത്മനാഭൻ, ഉണ്ണി ബാലകൃഷ്‌ണൻ, ലിജീഷ് കുമാർ, അശ്വതി ശ്രീകാന്ത് തുടങ്ങിയവർ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ബഹ്‌റൈൻ എത്തിചേരും.

ആദർശ് മാധവൻ കുട്ടി , അഡ്വ: ജലീൽ ,ബിജി തോമസ് തുടങ്ങിയ ബഹ്‌റൈനിലെ എത്തുകാരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു 
പുസ്തകോത്സവത്തോടനുബന്ധിച്ചു  ഡിസംബർ 6 വെള്ളിയാഴ്ച  സമാജത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
 നവംബർ 28 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ഈ സാംസ്‌കാരിക ഉത്സവത്തിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ  കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്: വിനയ ചന്ദ്രൻ, സാഹിത്യ വിഭാഗം സെക്രട്ടറി 39215128 എന്ന നമ്പറിൽ ബന്ധപ്പെടുക ബന്ധപ്പെടുക.
ഇന്നത്തെ പത്രസമ്മേളനത്തിൽ താഴെപ്പറയുന്ന വ്യക്തികൾ പങ്കെടുത്തു:
ആക്ടിംഗ് പ്രസിഡൻ്റ്: ദിലീഷ് കുമാർ
ജനറൽ സെക്രട്ടറി: വർഗീസ് കാരക്കൽ
സാഹിത്യ വിഭാഗം സെക്രട്ടറി: വിനയ ചന്ദ്രൻ നായർ
ബുക്ക്‌ഫെസ്റ്റ് കൺവീനർ: ഹരീഷ് നായർ
കാലിഡോസ്കോപ്പ് കൺവീനർ: അഭിലാഷ് വെള്ളൂക്കൈ
ബികെഎസ് സാഹിത്യവേദി കൺവീനർ: സന്ധ്യ ജയരാജ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ട്രഷറർ ദേവദാസ് കുന്നത്ത്, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ്
ഡിസി ബുക്ക് പ്രതിനിധി: ശ്രീ രാജ്മോഹൻ

BKS Fann Fantasia Painting Competition 2024

The Bahrain Keraleeya Samajam is thrilled to announce its Annual Painting Competition, Fann Fantasia 2024 , in celebration of the 53rd Bahrain National Day. This vibrant event invites artists of all ages to showcase their creativity and talent.
We warmly invite your participation and look forward to seeing your artistic expressions. To register, please visit our registration page. 

TO REGISTER CLICK HERE

RULES AND REGULATIONS

Time : 16th December 2024 from 9 am onwards
Venue : The Bahrain Keraleeya Samajam

Competition Details:
Group 1: Ages 5 to 8 years
Group 2: Ages 8 to 11 years
Group 3: Ages 11 to 14 years
Group 4: Ages 14 to 18 years
Group 5: Ages 18 years and above

Last date for registration: 12th December 2024
For more information, contact:

Jayaraj Siva: 39261081, Renu Unnikrishnan: 38360489, Rani Renjith: 39629148, Prince Varghese: 39738614, Binu Veliyil: 39440530,

ബഹ്‌റൈൻ കേരളീയ സമാജം എന്റർടെയിൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യുവത്വത്തെ ആഘോഷിക്കുന്ന ഡാൻസ്പ-മ്യൂസിക് പരിപാടി, ധൂംധലാക്കയുടെ 2024 പതിപ്പ്  ധൂംധലാക്ക സീസൺ 6 ഡിസംബർ 17 ന് നടക്കും. സമാജം ഡി. ജെ. ഹാളിൽ ഓണാഘോഷ പരിപാടികൾക്കിടെ, എം. വിൻസെന്റ് എം. എൽ. എ. ധൂംധലാക്ക സീസൺ 6 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരുന്നു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ധൂംധലാക്ക കൺവീനർ ദേവൻ പാലോട്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ, ധൂംധലാക്ക കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

മുൻ വർഷങ്ങളിൽ വൻപിച്ച ജനപ്രീതി നേടിയ പരിപാടി ഈ വർഷം ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ചു ഡിസംബർ 17 നാണു നടക്കുക. രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ നോൺസ്റ്റോപ് ആയി ഒരുക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള അനുഗ്രഹീത ഡാൻസ്-മ്യൂസിക്  കലാകാരന്മാരുടെ വിവിധ ട്രൂപ്പുകൾ പങ്കെടുക്കും

മനാമ:ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു
പ്രമുഖ പോലീസ് ഓഫീസറും കലാകാരനുമായ എസ്.ശ്രീജിത്ത് ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുന്നത്

സാധാരണ കുടുംബത്തിൽ ജനിച്ച് കഠിന പ്രയത്നം കൊണ്ട് സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച് ഔദ്യോഗിക രംഗത്ത് എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ
 എസ്.ശ്രീജിത്ത്.

കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളേജിൽ നിന്ന് ബിഎസ്‌സി മാത്തമാറ്റിക്‌സിൽ ബിരുദം നേടിയതിനു ശേഷം 1990-1991 കാലയളവിൽ ആകാശവാണിയിലും
1991 മുതൽ1996 വരെ കസ്റ്റംസിലും സേവനമനുഷ്ഠിച്ചതിനു ശേഷം
1996 ബാച്ചിൽ  (കേരള കേഡർ)
 ഐപിഎസ് നേടി,1998-ൽ കുന്നംകുളം എഎസ്പിയായി ഐപിഎസ് ജീവിതം ആരംഭിച്ചു
പിന്നീട് വടകര എഎസ്പിയായും തലശേരി എഎസ്പിയായും ചുമതലയേറ്റു

2000-ൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കേരള സായുധ പോലീസിൽ കമാൻഡൻ്റായി സേവനമനുഷ്ഠിച്ചു.
 ബറ്റാലിയൻ-4, മലബാർ സ്‌പെഷ്യൽ പോലീസ്,
ക്രൈംബ്രാഞ്ച്, ഇൻ്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയവയിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
2010-ൽ ക്രൈംബ്രാഞ്ചിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി) ആയി സ്ഥാനക്കയറ്റം ലഭിച്ചു.

പിന്നീട് കണ്ണൂർ റേഞ്ച് ഡിഐജി, കേരള പൊലീസ് അക്കാദമി (കെഇപിഎ) ജോയിൻ്റ് ഡയറക്ടർ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡിഐജി. എന്നീ നിലകളിലും പ്രവർത്തിച്ചു.

2014-ൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ആയി സ്ഥാനക്കയറ്റം ലഭിക്കുകയും
പിന്നീട് ക്രൈംബ്രാഞ്ചിലും കൊച്ചി റേഞ്ചിലും ഐജിപിയായി ചുമതലയേൽക്കുകയും ചെയ്തു.

നിലവിൽ ഐജിപി-ക്രൈംസ് (സൗത്ത് സോൺ) എന്ന പദവി വഹിക്കുന്നു
മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിൻ്റെ സംസ്ഥാന നോഡൽ ഓഫീസർ, നിർഭയ, ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങിയ നിരവധി പ്രോജക്റ്റുകളിൽ അംഗം എന്നീ നിലകളും വഹിക്കുന്നു

പോലീസ് സേനയിൽ അംഗമായ ഗായകൻ എന്ന നിലയിൽ
നിരവധി സംഗീത പരിപാടികളിലൂടെ  ശ്രദ്ധ നേടികയും മഞ്ചിത്ത് ദിവാകർ കഥയെഴുതി സംവിധാനം ചെയ്ത 'ദി സ്പോയിൽസ്' എന്ന ചിത്രത്തിനു വേണ്ടി പിന്നണിഗാന രംഗത്തും ചുവടുറപ്പിച്ചിട്ടുള്ള അദ്ദേഹം പ്രശസ്ത ഗായകൻ പന്തളം ബാലൻ്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു.

വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക്
 വിനയചന്ദ്രൻ നായർ (39215128)) രജിത അനി( 3804 4694 )എന്നിവരെ വിളിക്കാവുന്നതാണ്.

ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ മാമാങ്കമായ കേരളോത്സവസത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സര വിജയിയെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 ന് വെള്ളിയാഴ്ച നടന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് മത്സര വിജയിയെ പ്രഖ്യാപിച്ചത്. സമാജം പ്രസിഡന്റ് ലോഗോ അനാവരണം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരളോത്സവം 2024 എക്സ് ഒഫീഷ്യോ വിനയചന്ദ്രൻ നായർ, മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, കേരളോത്സവം 2024


 ജനറൽ കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില, ജോയിന്റ് കൺവീനർമാരായ വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ സന്നിഹിതരായിരുന്നു.

ആവേശകരമായ പ്രതികരണം ലഭിച്ച മത്സരത്തിൽ, വിവിധ രാജ്യങ്ങളിലുള്ള മലയാളികളിൽ നിന്നും അൻപത്തൊന്നു എൻട്രികളാണ് ലഭിച്ചത്. സന്തോഷ് കൂനൻ, സഞ്ജയ് കൂനൻ എന്നിവർ വിധികർത്താക്കളായ വിദഗ്ധ പാനലാണ് കേരളോത്സവത്തിന്റെ അന്തസത്ത ഉൾകൊള്ളുന്ന മികച്ച ലോഗോ തിരഞ്ഞെടുത്തത്. കോഴിക്കോട് കല്ലായി സ്വദേശിയും 30 വർഷത്തോളമായി ബഹ്‌റൈനിൽ ആർട് ആൻഡ് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് ജോലിചെയ്യുന്ന വ്യക്തിയുമായ സമീർ കെ. പിയാണ് മത്സര വിജയി. വിജയിക്ക് സമ്മാനത്തുകയായ 150 അമേരിക്കൻ ഡോളർ കേരളോത്സവ വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന കേരളോത്സവ പരിപാടികൾ നവംബർ മാസത്തിൽ ആരംഭിക്കാനാണ് പദ്ധതി.

ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധങ്ങളായ മത്സരങ്ങൾ സമാജത്തിൽ തുടരുന്നു. ഇന്നലെ, 18 ന് വൈകീട്ട് ഇന്ത്യൻ പാരമ്പര്യ വസ്ത്രങ്ങളുടെ മത്സരം സമാജം ഡി. ജെ. ഹാളിൽ വച്ച് നടന്നു. വൈവിധ്യങ്ങൾക്കു പേരുകേട്ട  ഇന്ത്യൻ വസ്ത്രങ്ങളും വസ്ത്രധാരണ ശൈലികളും അവതരിപ്പിക്കപ്പെട്ട മത്സരത്തിൽ ജുഗ്‌നി, സിനി ഗ്രേപ്സ്, റോക്കിങ് മറാത്താ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

തിങ്കളാഴ്ച, 16 ന് നടന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ കാണികളുടെ കയ്യടി നേടി. ആവേശകരമായ മത്സരത്തിൽ പ്രിസംബ്ലിസ്സ്, ഡാസ്‌ലിംഗ് സ്റ്റാർസ്, തരംഗ് ആർട്സ് എന്നീ ടീമുകൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അസ്ത്ര ബഹ്‌റൈൻ ടീം പ്രോത്സാഹന സമ്മാനത്തിനർഹരായി.

ഇന്നലെ, 17 ന് നടന്ന  ഓണപ്പാട്ട് മത്സരത്തിൽ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനാറു ടീമുകൾ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ, രാധാകൃഷ്ണൻ നായർ, പാർവ്വതി മേനോൻ എന്നിവർ വിധികർത്താക്കളായിരുന്നു. ജൂനിയർ വിഭാഗത്തിൽ ബി. കെ. എസ്. ലൈബ്രറി, ഇഷ ആഷിഖ് & ടീം, പ്രതിഭ സ്വരലയ ജൂനിയർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ ബി. കെ. എസ്. സാഹിത്യ വേദി, ബി. കെ. എസ്. വനിതാ വേദി, പ്രതിഭ സ്വരലയ സീനിയർ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അന്നേ  ദിവസം സമാജത്തിന്റെ മ്യൂസിക് ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കൽ, എന്റർടൈൻമെൻറ് സെക്രട്ടറി റിയാസ്മ്യൂ, സിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്ക് എന്നിവർ സന്നിഹിതരായിരുന്നു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery