ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവേശനോത്സവം നാളെ (( ജൂൺ 02, തിങ്കളാഴ്ച )നടക്കും. വൈകുന്നേരം 7.30 മുതൽ 09 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രവേശനോത്സവ ചടങ്ങ്
ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം ,മലയാളത്തിലെ ശ്രദ്ധേയ മെലഡികൾ കോർത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടക്കും.
ഏവരെയും പ്രവേശനോത്സവച്ചടങ്ങിലേക്ക് ക്ഷണിക്കുന്നു.