ബഹ്‌റൈൻ കേരളീയ സമാജവും മലയാളമനോരമയും സംയുകതമായി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായിസം ഘടിപ്പിച്ച "ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ" എന്ന വിഷയത്തിൽ നടത്തിയപ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം
മലയാള സാഹിത്യ ചരിത്രത്തിൽഇതിഹാസ സമാനമായ മാനങ്ങളുള്ള ഒ. വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജവും മലയാളമനോരമയും സംയുകതമായി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച് ച "ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ" എന്ന വിഷയത്തിൽ നടത്തിയപ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം (ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ രണ്ടാം സമ്മാനം അമ്പതിനായിരം രൂപ മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപ) തിരുവനന്തപുരം മലയാള മനോരമഓഫിസിൽ ഇന്ന് 9.1.2020 നു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കവിപ്രൊഫ .വി .മധുസൂദനൻ നായർ നിർവ്വഹിച്ചു . ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ.രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ മലയാളം മനോരമ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ശ്രീ.ജോസ് പനച്ചിപ്പുറം സ്വാഗതവും , പ്രൊഫ്:അലിയാർ ,കവി ശ്രീ പ്രഭാ വർമ്മ,നോവലിസ്റ്റ് ജോൺ സാമുവൽശ്രീ.ഡോ.കെ.എസ്.രവികുമാർ, ബി മുരളി ,നാട്യഗൃഹം പ്രസിഡന്റ് ശ്രീ പി വി ശിവൻ ,ബഹ്‌റൈൻ റിട്ടേനീസ് പ്രസിഡന്റ് ശിവ പ്രസാദ് , തുടങ്ങിയവർ ചടങ്ങിൽ ആശംസാ പ്രസംഗവും സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ പ്രദീപ് പതേരി നന്ദിയും രേഖപ്പെടുത്തി.

