ബഹ്റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ നിര്‍മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്‍ ഇടല്‍ ചടങ്ങ് ഈ കഴിഞ്ഞ ദിവസം
നടന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. .ചെങ്ങന്നൂരിൽ പെരിങ്ങാല എന്ന സ്ഥലത്ത് അനിത എന്ന വിധവയ്‌ക്കാണ് വീട് പണിയിച്ച് കൊടുക്കുന്നത് . പൊതുരംഗത്തും ആധ്യാത്മികരംഗത്തും ഒരുപോലെ പ്രവർത്തിക്കുന്ന സ്വാമി സായിപ്രീത് ,സമാജത്തിന്റെ മുതിര്‍ന്ന അംഗമായിരുന്ന ശ്രീ പി വി മോഹന കുമാർ എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. SNDP യോഗം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് അനിൽ പി ശ്രീരംഗം , സമാജം അംഗം പ്രസാദ ചന്ദ്രൻ ഉൾപ്പെടെ നിരവധി നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചടങ്ങു നടന്നത്.