• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

മനോഹരമായ സാഹിത്യസന്ധ്യയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം വേദിയായി. സമാജത്തിന്റെ അംഗവും മെമ്പർഷിപ്പ് സെക്രട്ടറി കൂടിയായ വിനോദ് അളിയത്ത് രചിച്ച “വൈറ്റ്” എന്ന പതിനൊന്ന് ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് 2025 ജൂൺ 1-ന് സമാജം ബാബുരാജൻ ഹാളിൽ സംഘടിപ്പിച്ചു.

പുസ്തക പ്രകാശനം നിർവഹിച്ചത് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ആയിരുന്നു. പുസ്തകം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിനു  കൈമാറികൊണ്ടാണ് പ്രകാശനം നടന്നത്. ചടങ്ങിൽ സമാജം ഭാരവാഹികൾ, അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്ന് എത്തിയ സാഹിത്യപ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ചടങ്ങിന് നേതൃത്വം നൽകി.

പുസ്തകത്തെ പരിചയപ്പെടുത്തിയത് സമാജം മലയാള പാഠശാലാ പ്രിൻസിപ്പാളും സാഹിത്യപ്രവർത്തകനുമായ ബിജു എം. സതീഷ് ആയിരുന്നു. ഓരോ കഥയും നൂതനമായ കണ്ണൊരുക്കങ്ങളിൽ ജീവിതസത്യം പകര്‍ന്നെടുക്കുന്ന രീതിയിലുള്ളവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിന്റെ സൗന്ദര്യവും സാംസ്‌ക്കാരികപ്രാധാന്യവും കൂട്ടിയത് സമാജത്തിലെ കുട്ടികൾ അവതരിപ്പിച്ച കവിതാലാപനം ആയിരുന്നു. അവരുടെ മനോഹരമായ അവതരണം വേദിയിലെ അതിഥികളുടെയും പ്രേക്ഷകരുടെയും മനസ്സു കീഴടക്കി.

പ്രോഗ്രാമിന്റെ അവതാരകയായ സവിത സുധീർ, ചടങ്ങ് ചിട്ടയായും സുന്ദരമായും നിയന്ത്രിച്ചു. ചടങ്ങിന്റെ അവസാനം, കഥാകൃത്തിന്റെ കയ്യൊപ്പിട്ട പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക അവസരം ഒരുക്കിയിരുന്നു.

“വൈറ്റ്” എന്ന സമാഹാരത്തിൽ പ്രതിഫലിക്കുന്ന മനുഷ്യബന്ധങ്ങൾ, സാമൂഹിക അവസ്ഥകൾ, അന്തർധ്വനികൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ, ആഴമുള്ള അനുഭവസാക്ഷികളായി വായനക്കാരെ കൊണ്ടുപോകുന്നു. സമാജം അംഗമായ ഒരു എഴുത്തുകാരന്റെ സാഹിത്യപ്രവർത്തനത്തിന് സമാജം നൽകുന്ന പിന്തുണയും ഈ ചടങ്ങിലൂടെ വ്യക്തമായതായതായി കഥാകൃത്ത് മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു

ബഹറൈൻ കേരളീയ സമാജം  സംഘടിപ്പിക്കുന്ന DEVJI-BKS GCC കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം ശ്രീ  ജയശങ്കർ, CEO, UNEECO, നിർവഹിച്ചു.  മാർച്ച് 17  തിങ്കളാഴ്ച  രാത്രി  7.30 ന് സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ  സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള,  ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലോത്സവo Ex-Officio നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും, ജോയിന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ, സോണി എന്നിവരും  സന്നിഹിതരായിരുന്നു.  നൂറോളം സമാജം അംഗങ്ങൾ  അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് .

ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 5 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര്  രജിസ്റ്റർ ചെയ്യാവുന്നതാണ് : https://www.bksbahrain.com/gcckalotsavam2025.  കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി  കെ സി 33337598 ,രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്. രെജിസ്ട്രേഷൻ  അവസാന തീയതി 22 മാർച്ച്. 

The renowned Nightingale of Kerala, K S Chithra, was warmly welcomed at the airport by Mr. P V Radhakrishna Pilli, President of BKS, along with other members of the Samajam.The much-anticipated music concert featuring K S Chithra and her talented team is set to take place on 20th September 2024 at 7pm. This event promises to be a celebration of melodious music, showcasing the artist's iconic voice.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സിനി ടോക് മത്സരം നടന്നു.  സിനിമാധിഷ്ഠിത അഭിനയാവിഷ്കാരത്തിലൂന്നിയുള്ള പരിപാടിയിൽ പതിനൊന്നോളം ടീമുകൾ പങ്കെടുത്തു. പത്താം തിയ്യതി ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുട്ടികളുടെ പ്രകടനങ്ങൾ പ്രത്യേക പ്രശംസ നേടി. മത്സരത്തിൽ  അവർ കിഡ്സ്, സിനി ഗ്രേപ്സ്, സാദിഖ് ആൻഡ് ഫ്രണ്ട്‌സ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുമാരി ഇഷാൽ മെഹർ ഹാഷിം ബെസ്ററ് പെർഫോർമർ അവാർഡ് നേടി. പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള  ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ അരുൺ ആർ പിള്ള നന്ദി പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് സമാജം ഡി. ജെ. ഹാളിൽ വച്ച് നടന്ന തിരുവാതിരക്കളി മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരച്ചു. ഒന്നൊന്നിനോട് കിടപിടിക്കുന്ന മികച്ച പ്രകടനങ്ങൾ കാണികളുടെ കയ്യടി നേടി. വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ എസ്സ്. എൻ. സി. എസ്സ്., ബി. കെ. എസ്സ്. സാഹിത്യവിഭാഗം, ബി. കെ. എസ്സ്. വനിതാ വേദി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള  ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ രജിത അനി നന്ദി പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവസത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ആർക്കും എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിൽ സംഘാടകരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ ഓൺലൈൻ ആയി തന്നെ ഡിസൈനുകൾ അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 150 അമേരിക്കൻ ഡോളർ ആണ് സമ്മാനം. ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20 ആഗസ്ററ് 2024 ആയിരിക്കും എന്ന് സമാജം പ്രസിഡന്റ്, പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


ലോകമെമ്പാടുമുള്ള മലയാളപ്രവാസ സംഘടനകളിൽ പ്രവർത്തന മികവുകൊണ്ട് മുൻനിരയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം തങ്ങളുടെ ഏഴായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കാനായി വർഷങ്ങൾക്കു മുൻപ്
രൂപം കൊടുത്ത കലാമാമാങ്കമാണ് കേരളോത്സവം. സമാജം കുടുംബത്തിലെ മുതിർന്നവരെ മുഴുവൻ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും ഉൾപ്പെടുന്നു. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി അൻപതോളം മത്സരങ്ങളാണ് കേരളോത്സവം 2024ൽ നടത്തപ്പെടുക. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമിന് ചാമ്പ്യൻഷിപ്പ് ലഭിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് സമാജം ഭരണസമിതി പ്രതീക്ഷിക്കുന്നത് . 2014 ൽ അവസാനമായി നടന്ന കേരളോത്സവത്തിന്റെ തിരിച്ചുവരവ് അംഗങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കാനാണ് ആലോചിക്കുന്നതെന്നും അതിനു വേണ്ട ഒരുക്കങ്ങൾ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ തുടങ്ങുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ആഷ്‌ലി കുരിയൻ (39370929), വിപിൻ മോഹൻ (33205454), ശ്രീവിദ്യ വിനോദ് (33004589), സിജി ബിനു (36302137) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery