bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു നൽകുന്ന ഇരുപത്തിനാലാമത്തെ വീടിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 10 ന് ( വെള്ളിയാഴ്‌ച ) ഉച്ചക്ക് 2 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള , മുളങ്കുന്നത്ത് കാവ് പ്രസിഡണ്ട് ബിന്ദു ബെന്നി ,വാർഡ് മെമ്പർ ശ്രീമതി മേരി ഗ്രെസി എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ബഹുമാനപ്പെട്ട എം എൽ എ അനിൽ അക്കര നിർവ്വഹിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുമായി സഹകരിച്ചാണ് ഈ വീട് നിർമ്മിച്ചു നൽകുന്നതിനുള്ള സാമ്പത്തിക സ്രോദസ്സ് സംഘടിപ്പിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ മുളങ്കുന്നത്ത് കാവ് പഞ്ചായത്തിലെ സാജൻ എന്നവരുടെ നിർദ്ധന കുടുംബത്തിനാണ് സമാജം വീട് വച്ച് നൽകുന്നത്
ബഹ്‌റൈൻ കേരളീയ സമാജം ഫെബ്രുവരി 7 , 8 ,9 തീയതികളിൽ സംഘടിപ്പിക്കുന്ന എൻ എൻ പിള്ള ജന്മശതാബ്ദി അനുസ്മരണ നാടകോത്സവത്തിൽ എൻ എൻ പിള്ളയുടെ 10 നാടകങ്ങൾ അവതരിപ്പിക്കുന്നു . പ്രശസ്ത നടൻ ശ്രീ വിജയ രാഘവൻ മുഖ്യാതിഥി ആയിരിക്കും .
ഏവരെയും നാടകം ആസ്വദിക്കുന്നതിന് സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു
ഓണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിൻറെ ഭാഗമായി ഈ വരുന്ന വെള്ളിയാഴ്ച്ച ( 10 സെപ്റ്റംബർ ,2021 ) വിവിധ ലേബർ ക്യാമ്പിലെ 2000 ത്തിൽ അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു . ചടങ്ങിൽ സോഷ്യൽ & ലേബർ അഫയേഴ്സ് മിനിസ്റ്ററി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജെ. അൽ-ഹൈകി മുഖ്യാഥിതിയും ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയുഷ് ശ്രീവാസ്തവ വിശിഷ്ട അഥിതിയുമായിരിക്കും.
'കോവിഡ് പ്രതിസന്ധികളിൽ തളർന്നു, ജീവിതത്തിൽ ഇരുള് പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവർകൊക്കെ പുതു പ്രതീക്ഷകൾ നൽകാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോർ ഓൾ. താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും മറ്റു അർഹതപ്പെട്ട പ്രവാസികൾക്കും ഓണസദ്യ എത്തിച്ചു നൽകുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവർക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.' - സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
'ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട് എന്ന് സമാജം ഭരണ സമിതി പറഞ്ഞു.
സാമ്പത്തീകമായ കാരണങ്ങളാൽ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പുതിയ ആശയവുമായി രംഗത്ത് വരുന്നു .
ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ് ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ ബ്രിന്ദ രാജേഷ്, താഹിറ, പ്രിയ മനു, റെജുല ചന്ദ്രൻ, ബിനിത ജിയോ എന്നിവർ സന്നിഹിതരായിരുന്നു.
No events |