• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates‘ബഹ്റൈന്‍ കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ ‘പുസ്തകവും’ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കുകയാണ്. 19 മുതല്‍ 29 വരെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവവും കലാമാമാങ്കവും ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ്  ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

 

ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ അമ്പതിൽ പരം   ദേശീയ അന്തര്‍ദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് ഉണ്ടാവുക. ആവശ്യമുള്ള പുസ്തകങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനുള്ളസൌകര്യവുമുണ്ട്.

സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരുടെ വന്‍ നിരയാണ് പുസ്തകോല്‍സവവുമായി ബന്ധപ്പെട്ടു ബഹ്റൈന്‍ കേരളീയ സമാജത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി ശ്രീ സീതാറാം യെച്ചൂരി, പാര്‍ലിമെന്‍റ് അംഗവും മുന്‍ മന്ത്രിയുമായ ശ്രീ ജയറാം രമേശ്, എഴുത്തുകാരനും മുന്‍ മന്ത്രിയും കവിയുമായ ഡോ എം കെ മുനീര്‍, സി കെ പദ്മനാഭൻ , ബി ജെ പി മുൻ കേരളം സംസ്ഥാന അധ്യക്ഷൻ ,എഴുത്തുകാരനും മുന്‍ മന്ത്രിയുമായ ശ്രീ എം എ ബേബി, youth ലീഗ് പ്രസിഡന്‍റ് ശ്രീ മുനവറലി തങ്ങള്‍,പ്രശസ്ത  എഴുത്തുകാരായ ശ്രീമതി കെ ആര്‍ മീര, ശ്രീ കെ ജി ശങ്കരപിള്ള, ശ്രീ വി ആര്‍ സുധീഷ്, ശ്രീ സുഭാഷ ചന്ദ്രന്‍, ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പുസ്തകോല്‍സവത്തില്‍അതിഥികളായെത്തുന്നു.

പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികള്‍ പുസ്തകോല്‍സവത്തിന്‍റെ മുഖ്യ ആകര്‍ഷകമാവും. ഫെബ്രുവരി 21,28തീയ്യതികളില്‍ നടക്കുന്ന സാഹിത്യ ശില്‍പശാല ബഹ്റൈനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലയും സാഹിത്യ പ്രേമികളെ സമാജത്തിലെത്തിക്കും. കൂടാതെ കുട്ടികള്‍ക്കായും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുക്കിയിട്ടുള്ള സാഹിത്യ ശില്‍പശാല പുതു തലമുറയേയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന ഒന്നാവും. മാസ്സ് പെയിന്‍റിങ്, ആര്‍ട്ട് ആന്ഡ് ക്രാഫ്റ്റ് എക്സിബിഷന്‍,കാലിഡോസ്കോപ് എന്ന പേരില്‍ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികള്‍ ഇവയൊക്കെ പുസ്തകോല്‍സവത്തെ മികച്ച സാംസ്കാരികോല്‍സവമാക്കി മാറ്റും.

മുതിര്‍ന്നവര്‍ക്കും(ഫെബ്രുവരി 19) കുട്ടികള്‍ക്കുമായി(ഫെബ്രുവരി 21)  ദേശീയ അന്തര്‍ദേശീയ സാഹിത്യ വിഷയങ്ങളിലൂന്നിയുള്ള പ്രശ്നോത്തരി, കുട്ടികള്‍ക്കായി ചിത്ര രചന മല്‍സരം(ഫെബ്രുവരി 21), കവിത- കഥ രചനാ മല്‍സരങ്ങള്‍ (ഫെബ്രുവരി19,22) ഇവയൊക്കെ ഒരുക്കി ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോല്‍സവത്തെ വരവേല്‍ക്കുകയാണ്


ബി കെ എസ്- പുസ്തകം അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ന്‍റെ വരുമാനത്തില്‍ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വെക്കുന്നത് എന്ന് സമാജം ഭരണസമിതി അറിയിച്ചു .  ഫെബ്രുവരി 19 മുതല്‍ 29വരെ എല്ലാ ദിവസവും കലാ പ്രദര്‍ശനങ്ങള്‍ കാണാനും, പുസ്തകങ്ങള്‍ വാങ്ങാനും, മല്‍സരങ്ങളില്‍ പങ്കാളികളാവാനും ഏവരെയും ഈ സാംസ്കാരികോല്‍സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരിവുവത്ര അറിയിച്ചു. ഹരികൃഷ്ണന്‍റെയും ഷബിനി വാസുദേവിന്‍റെയും നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ച് പൂസ്തകോല്‍സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

Previous Next

ബഹ്‌റൈൻ കേരളീയ സമാജം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി   സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള സമാജത്തിൽ ദേശീയ പതാക ഉയർത്തി. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്  എം പി രഘു ,മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Next

ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ  വുഡൻ  ബാഡ്മിന്റൺ കോർട്ടിന്റെ  (5 എണ്ണം)  ഉദ്ഘാടനം  19 ജനുവരി 2020  ല്   ബി‌കെ‌എസ് ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ മറ്റു ഭരണ സമിതി അംഗങ്ങൾ  എന്നിവരുടെ സാനിധ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു  


ഏകദേശം 36,000 ബിഡി (50 ലക്ഷത്തിലധികം രൂപ) ചിലവ് വരുന്ന ഈ പദ്ധതി ബാഡ്മിന്റൺ കോർട്ടുകളെ  അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയാതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു . ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശ്രീ.ഷാനിൽ, ശ്രീ പോൾസൺ, ബാഡ്മിന്റൺ ഉപസമിതി എന്നിവരോട് ബി.കെ.എസ് നന്ദി അറിയിച്ചു.

എല്ലാ സിവിൽ ജോലികളും സൗജന്യമായി നടത്തിയ അജിത് ദാദാഭായിക്കും ഹരികൃഷ്ണനും അദ്ധേഹം നന്ദി രേഖപ്പെടുത്തി.
Previous Next

The President, General Secretary and Executive Committee of BKS is pleased to invite you for “DiDi Jeete Raho” a Musical concert by Indian Pop Queen Usha Uthup on 16th January 2020 at 7.30pm at BKS Diamond Jubilee Hall. Mrs. Sreeya Ramesh, Cine artist will be the guest.

 

മനാമ: ഇന്ത്യൻ സംഗീത രംഗത്തെ ശബ്ദത്തിലെ മൗലികതയിലൂടെയും ആധുനികതയുടെ സ്വാംശീകരണത്തിലൂടെ ഇന്ത്യൻ പോപ്പ് മ്യൂസിക്കിനെ ജനപ്രിയവുമാക്കിയ  ഇന്ത്യൻ പോപ്പ്  ഗായിക ഉഷ ഉതുപ്പിന്റെ കലാജീവിതത്തിന്  50 വർഷം പിന്നിടുന്ന വേളയിൽ ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വമ്പിച്ച അനുമോദനവും “ദീദി ജിത്തേ  രഹോ” എന്ന പേരിൽ ഉഷ ഉതുപ്പിന്റെ നേതൃത്ത്വത്തിൽ സംഗീത നിശയും ഈ വരുന്ന വ്യാഴാഴ്ച ജനുവരി 16ന്  രാത്രി കൃത്യം 7.30 നു സമാജം ഡയമണ്ട്  ജൂബിലി ഹാളിൽ അരങ്ങേറുമെന്നു  ബി കെ എസ് പ്രസിഡണ്ട് ശ്രീ പി വി രാധാ കൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിൽ  അറിയിച്ചു. 

നെൽസൺ മണ്ടേലയും ഇന്ദിരാഗാന്ധി ഉൾപ്പെടെ  ലോക നേതാക്കൾക്കിടയിലടക്കം ആരാധകരുള്ള ഉഷ ഉതുപ്പ് ഇരുന്നൂറിലധികം ആൽബങ്ങളിലും നൂറുകണക്കിന് പ്രാദേശീക ഗാനങ്ങളിലൂടെയും സംഗീത ലോകത്ത് അനശ്വരയായി തീർന്ന ദീദിയെന്ന പ്രിയ നാമത്തിലറിയപ്പെടുന്ന ഗായിക ഇന്ത്യൻ ഭാഷകൾക്ക് പുറമേ  ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, സുലു, റഷ്യൻ, സിൻഹള, ഹെബ്രു, ചൈനീസ് അടക്കം ആഗോള ഭാഷകളിൽ ഇന്ത്യൻ മ്യൂസിക്കിന്റെ പ്രതിനിധിയായി ഉഷാ ഉതുപ്പ് മാറിയിരിക്കുന്നു.

ഉഷ ഉതുപ്പിന്റെ 50)0 മത് സംഗീത വർഷത്തിന്റെ ആദ്യ ആഘോഷമാണ് ബഹറിൻ കേരളീയ സമാജം സംഘടിപ്പിക്കുന്നത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ ന ഹാസ് ഉമ്മർ എന്നിവർ അറിയിച്ചു. 

ഈ ആഘോഷവേളയിൽ മുൻ ബഹറിൻ പ്രവാസിയും പ്രശസ്ത ചലചിത്ര താരവുമായ ശ്രീയ രമേശ് മുഖ്യാതിഥി ആയി പങ്കെടുക്കും. ഓറഞ്ച് ബേക്കറി ആണ് ഈ സംഗീത നിശയുടെ മുഖ്യപ്രായോജകർ 

Previous Next

ബഹ്‌റൈന്‍ കേരളീയ സമാജം- ഓണം നവരാത്രി ആഘോഷം

Harmony- Walk with Kerala 

 ഈ വർഷത്തെ ബഹറിൻ കേരളീയ സമാജം ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ " പൂർത്തിയായി കൊണ്ടി്രിക്കുന്നു് നൂറിലധികം  അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ്‌ മോഹന്‍രാജ് , ഓണം നവരാത്രി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റ്ര്‍ര്‍ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ  പ്രവർത്തനങ്ങള്‍ക്ക് നടന്നു വരുന്നു. ഒക്ടോബര്‍ 10 മുതൽ വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്നു.

 ഒക്ടോബര്‍ 11 ന് രാത്രി 7.30ന് ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും. പ്രമുഖ വ്യവസായി ബാബുരാജന്റെ മകനും ബി കെ ജി ഹോള്‍ഡിംഗ് ഡയരക്ടരും ആയ ശ്രീ രജത്ത് ബാബുരജനെ സമാജം Young Business Icon Award  നല്‍കി ചടങ്ങില്‍ ആദരിക്കും തുടര്‍ന്ന്‍ പ്രമുഖ ഗായകര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സമാജം അംഗവും വനിതാ സംരംഭാകയുമായ നൈന മുഹമ്മദ്‌ ആണ് ഗാനമേളയുടെ പ്രയോജക. ഒക്ടോബര്‍ 10ന് രാത്രി 8 മണിക്ക് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സംഗീത കച്ചേരിയും അരങ്ങേറും. ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് രംഗോളി മത്സരവും രാത്രി 7.30ന്  സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും ,പ്രമുഖ വ്യവസായിയായ ഡോ: കെ എസ് മേനോനെ  ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് അനൂപ്‌ പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ സംഗീത പ്രഭു തുടങ്ങിയവര്‍ നയിക്കുന്ന  സംഗീത വിരുന്നും ഉണ്ടായിരിക്കും. ഒക്ടോബര്‍ 13 ന് രാത്രി 8 മണിക്ക്  അനൂപ്‌ പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകരായ കല്ലറ ഗോപന്‍ ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പ്രമുഖ ബഹ്‌റൈന്‍ വ്യവസായി ശ്രീ ജഷന്‍ ബുക്കാമലിനെ BKS Premier BKS Excellence Award for the Best Employerഅവാര്‍ഡ് നല്‍കി സമാജം ആദരിക്കും. ഒക്ടോബര്‍ 14 ന് രാത്രി 7.30ന്      നൃത്തനൃത്യങ്ങളും തുടര്‍ന്ന് ശ്രീമതി സുകുമാരി നരേന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചരിയും സിനിമാറ്റിക് സോങ്ങ്സ് വിഷ്വല്‍സും ഉണ്ടായിരിക്കും. ഒക്ടോബര്‍ 15 ന് രാത്രി 7.30ന് പ്രശസ്ത കാഥികന്‍ സുലൈമാന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ആരവം ബഹറിന്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടാകിരിക്കും. ഒക്ടോബര്‍ 16 ന് രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൌമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17 ന് രാത്രി 8 മണിക്ക് ബഹ്റൈനിലെ പ്രമുഖ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 18 ന് രാത്രി 8.15 ന് കേരളത്തിന്റെ വാനമ്പാടി ശ്രീമതി ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അന്നേ ദിവസം ഉണ്ടായിരിക്കും. ഒക്ടോബര്‍ 19 ന് കാലത്ത് 5 മണി മുതല്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫസര്‍ മധുസൂദനന്‍ നായര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വൈദ്യുത മന്ത്രി ശ്രീ എം എം മണി  മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ലത്തീഫ് ,ഫരൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ് പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും  ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍(66759824), എന്നിവരെ വിളിക്കാവുന്നതാണ്.

 

നവംബര്‍ 2ന്  വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ന്‍ ശ്രീ പഴയിടം മോഹന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തി ല്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ കേരള സദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള കേരള സദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery