bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ് വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റി യുടെ നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റെ P V .രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ M L A .ശ്രീ സജീചെറിയാൻ നിർവ്വഹിച്ചു . ഹാബിറ്റാറ്റ് ടെക്നോളജീഗ്രൂപ്പ് പദ്മശ്രീ ജീ ശങ്കർ സമാജം വനിത വേദി ട്രഷറർ . ശ്രീന ശശിദരൻ ,സമാജം വനിത വേദി കലാവിഭാഗം സെക്രട്ടറി ജോബി സാജൻ , സമാജം നോർക്ക ഹൈൽപ്പ് ഡെസ്ക്ക് കൺവീനർ .രാജേഷ് ചേരാവള്ളി , സമാജം മുൻ പ്രസിഡന്റ് മോഹൻ കുമാർ,സമാജം ഭവന പദ്ധതി ഇൻ ചാർജ് പ്രസാദ് ചന്ദ്രൻ ,KR രാജപ്പൻ, സ്വാമി സായി പ്രീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാപ്പിള പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ അനുസ്മരണം മെയ് 10 വെള്ളിയാഴ്ച രാത്രി 9 മണിമുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ
മനാമ : ബഹ്‌റൈൻ കേരളീയ സമാജം , ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബി കെ എസ് ബാലകലോത്സവം , ഈ വർഷവും ദേശപരിധികളില്ലാതെ ബഹ്‌റൈനിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുന്നു .ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കാണികളെ മാത്രമേ ദേവ്ജി ബി കെ എസ് ബാലകലോത്സവ വേദികളിൽ അനുവദിക്കുകയുള്ളൂ എന്ന് സമാജം ഭരണ സമിതി അറിയിച്ചു
ദിലീഷ് കുമാർ ജനറൽ കൺവീനർ ആയ 50 അംഗ കമ്മിറ്റിയാണ് ദേവ്ജി ബി കെ എസ് ബാലകലോത്സവം നടത്തുക. അപേക്ഷാ ഫോമുളും മറ്റു വിവരങ്ങളും ഉടൻ തന്നെ സമാജം വെബ് സൈറ്റിൽ ലഭ്യമാക്കുമെന്നു സംഘാടകർ അറിയിച്ചു
ബഹ്റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ നിര്‍മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്‍ ഇടല്‍ ചടങ്ങ് ഈ കഴിഞ്ഞ ദിവസം
No events |