ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം മാർച്ച് 23, 24 തീയതികളിൽ നടക്കും.
2024 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
https://www.bksbahrain.com/
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിൽ ആയിരത്തിലധികം കുട്ടികളാണ് വിവിധ കോഴ്സുകളിലായി മാതൃഭാഷാ പഠനം നടത്തുന്നത്. പുതുതായി എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസ്സ്.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക് 36045442,38044694,39215128,