- Web Author
- News & Events
This is important notification about your company.
കേരളീയ സമാജം സാഹിത്യവിഭാഗം ഉപവിസമിതികള്‍ ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ്സ്ക്ലബ് എന്നീ കമ്മറ്റികളുടെ സംയുക്തമായ പ്രവർത്തനോത്ഘാടനം ജൂൺ 2 ശനിയാഴ്ച്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട്ജൂബിലി ഹാളിൽ പ്രമുഖ എഴുത്തുകാരനും , സാമൂഹികനിരീക്ഷകനും വാഗ്മിയുമായ ശ്രീ എംഎൻകാരശ്ശേരി നിര്‍വ്വഹിച്ചു. തുടർന്ന്സമാജം നാദബ്രഹ്മംമ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി. ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു , സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി അനു തോമസ് ,ക്വിസ് ക്ലബ് കണ്‍വീനര്‍ ലോഹിദാസ് പി . എന്നിവര്‍ ആശംസാപ്രസംഗം നടത്തി.പ്രസംഗ വേദി കണ് വീനര് ശ്രീ കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.
| No events |