ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ നിക്കോണ്‍ സ്കൂളിന്‍റെ ഡയരക്ട്ടരും പ്രശസ്ഥ സിനിമാ പ്രവര്‍ത്തകനും നടനുമായ രവീന്ദ്ര ര്‍ നിര്‍വ്വഹിച്ചു. ജൂലൈ 5)൦ തീയതി സമാജം ബാബുരാജന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു ,വൈസ് പ്രസിഡന്റ് ശ്രീ പി എന്‍ മോഹന്‍രാജ് ചില്‍ഡ്രന്‍സ് കോര്‍ഡിനേട്ടര്‍ വിനയചന്ദ്രന്‍ നായര്‍ കണ്‍വീനര്‍ ഫാത്തിമ കമ്മിസ് ഇവന്റ് കണ്‍വീനര്‍ ഫ്ലൈഡി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസം നീണ്ടു നില്‍കുന്ന ക്യാമ്പില്‍ 3 ഷോര്‍ട്ട് ഫിലിമുകള്‍ പഠിതാക്കള്‍ സ്ക്രിപ്റ്റ് എഴുതി ചിത്രീകരണവും എഡിറ്റിങ്ങും നടത്തി പ്രദര്‍ശിപ്പിക്കുമെന്ന്‍ ക്യാമ്പ് ശ്രീ.ഡയരക്ടര്‍ രവീന്ദ്ര ര്‍ പറഞ്ഞു.
