• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

കേരളോത്സവത്തിന് കേളികൊട്ട്

ബഹ്‌റൈന്‍ കേരളീയ സമാജം  അംഗങ്ങള്‍ക്കും അസോസിയെറ്റ് അംഗങ്ങള്‍ക്കും മാത്രമായി സംഘടിപ്പിക്കുന്ന  കേരളോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇതിന്‍റെ ഭാഗമായി മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ കവിത കഥ ഉപന്യാസ രചനാമത്സരങ്ങള്‍,പ്രസംഗ മത്സരങ്ങള്‍  എന്നീ സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ ആയിരിക്കും ആദ്യം നടത്തപ്പെടുക  

പദ്യപാരായണം, ലളിതഗാനം, ചലച്ചിത്രഗാനം ,മോണോ ആക്റ്റ് ,പെയിന്റിംഗ്, സിനിമാറ്റിക് ഡാന്‍സ് , ഫോക് ഡാന്‍സ്,നാടന്‍ പാട്ട് , ഭരതനാട്യം,,വെജിറ്റബിള്‍ കാര്‍വിംഗ്.  മലയാള സമൂഹ ഗാനം ,സിനിമാറ്റിക് ഡാന്‍സ് ,മൈം, കഥാപ്രസംഗം പെന്‍സില്‍ ഡ്രോയിംഗ് ക്ലേമോഡലിംഗ് എന്നീ ഇനങ്ങളിലുള്ള  മത്സരങ്ങള്‍ രണ്ടാം ഘട്ടമായി ഒക്ടോബര്‍ അവസാന വാരം സംഘടിപ്പിക്കും.  

കേരളോത്സവം ആദ്യ ഘട്ടം   ജൂണ്‍ 20ന് ആരംഭിച്ച് ജൂണ്‍ 30ന് സമാപിക്കും.

കുട്ടികളുടെ കലാമാമാങ്കമായ ബാലകലോത്സവത്തിന്‍റെ വിജയകരമായ പരിസമാപ്തിക്ക് ശേഷം കേരളോത്സവം കലാ സാഹിത്യ മത്സരങ്ങള്‍ അംഗങ്ങള്‍ക്കും അസോസിയെറ്റ് അംഗങ്ങള്‍ക്കും അവരുടെ കലാസാഹിത്യ രംഗത്തെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും മാറ്റ് ഉരയ്ക്കുന്നതിനും അവസരം ഒരുക്കുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പിലൂടെ   അറിയിച്ചു.

 

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സമാജം ഓഫീസുമായോ  (17251878) ജനറല്‍ കണ്‍വീനര്‍ ജയമോഹന്‍ 38881723 കണ്‍വീനര്‍ റെമു 33392403 കണ്‍വീനര്‍ സുനീഷ് 36674139 എന്നിവരുമായോ ബന്ധപ്പെടുക.

സാഹിത്യ മത്സരങ്ങള്‍ക്കുള്ള അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 ആയിരിക്കും.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery