ചമയവർണ്ണങ്ങളിലും നൃത്തചുവടുകളിലും വിസ്മയം തീർത്ത് ചരട് പിന്നിക്കളി"
മനാമ: ആവിഷ്ക്കാരത്തിന്റെ സവിശേഷതകൊണ്ടും ചമയങ്ങളുടെ വർണ്ണ പ്രഭ കൊണ്ടും ചുവടുകളുടെ വെത്യസ്ഥത കൊണ്ടും ആസ്വാദകർക്ക് വിസ്മയമൊരുക്കുന്ന അനുഭവമായി മാറി
ചരട് പിന്നിക്കളി .
ബഹ്റൈറൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് ഇത്രയും വിപുലമായി ഈ കലാരൂപം അരങ്ങേറിയത്.
''കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ പൗരാണിക കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെയാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ അവതരിപ്പിച്ചത്.
ചരട് പിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറംമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് പരിശീലനം നേടിയ ബഹ്റൈനിലെ പ്രമുഖ നാടക പ്രവർത്തകൻ വിഷ്ണുനാടക ഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിനു ശേഷമാണ്
പതിനെട്ട് പേർ വീതമുള്ള നാല് സംഘങ്ങളായി സ്ത്രീകളും കുട്ടികളുമടക്കം എഴുപത്തിരണ്ടുപേർ ഈ കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരട് പിന്നിക്കളിയിൽ പ്രചാരത്തിലുള്ള ഉറിതുന്നൽക്കളി, ഊഞ്ഞാൽ തുന്നിക്കളി, ആളെച്ചുറ്റിക്കളി എന്നീ മൂന്ന് കളികളും തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.
സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് ചരട് പിന്നിക്കളിക്ക് തുടക്കം കുറിച്ചു.സമാജം ജനറൽ സെക്രട്ടറി എം.പി രഘുവും വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസും ആശംസകൾ അർപ്പിച്ച ചടങ്ങിൽ വനിതാ വേദി സെക്രട്ടറി രജിത അനി സ്വാഗതവും വനിതാ വേദി കലാവിഭാഗം സെക്രട്ടറി ജോബി ഷാജൻ നന്ദിയും രേഖപ്പെടുത്തി.
ചരട് പിന്നിക്കളിക്കളിക്ക് മുന്നോടിയായി വാശിയേറിയ ഉറിയടി/ മത്സരവും വിവിധ കാതുക മത്സരങ്ങളും
തുടർന്ന് ഡാൻഡിയയും അരങ്ങേറി. രാഖി രാകേഷ് അശ്വിൻ ഷാജ് എന്നിവർ അവതരിപ്പിച്ച നൃത്തതോടെയായിരുന്നു ചരടുപിന്നിക്കളിക്കു തുടക്കമായത്.

