അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവുമായ സഖാവ് കാനം രാജേന്ദ്രന്റെ മരണത്തിൽ ബഹറിൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.
ബഹറിൻ കേരള സമാജം സന്ദർശിക്കുകയും മീറ്റ് തെ സ്പീക്കർസ് പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രഭാഷണം നടത്തുകയും ചെയ്ത ബഹറിൻ കേരളീയ സമാജത്തിന്റെ മികച്ച ഗുണകാംക്ഷിയും സുഹൃത്തുമായിരുന്നു എന്ന് സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
കാര്യമാത്ര പ്രസക്തമായ സംഭാഷണവും ഗൗരവമായ ഇടപെടലും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത ആയിരുന്നു എന്ന് പി വി രാധാകൃഷ്ണപിള്ള കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായ മികച്ച നേതാവിനെയും സംഘാടകനെയും നഷ്ടപ്പെട്ടതായി ബഹറിൻ കേരളീയ സമാജം വർഗീസ് കാരക്കൽ. അഭിപ്രായപ്പെട്ടു.
സിപിഐ സംസ്ഥാന നേതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന പാർട്ടി പ്രവർത്തകരുടെയും പങ്കുചേരുന്നതായി ബഹറിൻ കേരളീയ സമാജം എക്സിക്യൂട്ടീവ് സമിതി അറിയിച്ചു
GCC Kalotsavam 2026
- Web Author
- Main
- Hits: 13985

