In anticipation of Bahrain's 54th National Day, the Bahrain Kerala Samajam, one of the oldest and largest expatriate clubs on the island, is set to pay a grand tribute through a spectacular painting competition. The event, scheduled for December 16th, will take place at the club premises in Segaya.
ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജം 'ഇലസ്‌ട്ര 2025' എന്ന പേരിൽ മെഗാ ചിത്രകലാ മത്സരം സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 16-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് മത്സരം നടക്കുക .
3 വയസ്സുമുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
2025 ഡിസംബർ 10 അടിസ്ഥാനമാക്കി
3-5 വയസ്സുവരെ ഉള്ള കുട്ടികൾ ഗ്രൂപ്പ് ഒന്ന്
6-8 വയസ്സുവരെയുള്ള കുട്ടികൾ ഗ്രൂപ്പ് രണ്ട്
9-11 വയസ്സുവരെയുള്ള കുട്ടികൾ ഗ്രൂപ്പ് മൂന്ന്
12-14 വയസ്സുവരെയുള്ള കുട്ടികൾ ഗ്രൂപ്പ് നാല്
15-17 വയസ്സുവരെയുള്ള കുട്ടികൾ ഗ്രൂപ്പ് അഞ്ച്
എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
1-2 ഗ്രൂപ്പിലുള്ളവർക്ക് ഒരു മണിക്കൂർ.
ഗ്രൂപ്പ് മൂന്നിൽ ഉള്ളവർക്ക് ഒന്നര മണിക്കൂർ,
4-5 ഗ്രൂപ്പിൽ ഉള്ളവർക്ക് രണ്ടു മണിക്കൂർ വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
3-5 ഗ്രൂപ്പിൽ ഉള്ളവർക്ക് ചിത്ര രചനാ വിഷയം മത്സരം തുടങ്ങുന്നതിനു മുമ്പ് നൽകുന്നതാണ്.
1-2 ഗ്രൂപ്പിലുള്ളവർ രാവിലെ പത്തരക്കും
3-5 ഗ്രൂപ്പിലുള്ളവർ രാവിലെ എട്ടരക്കും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.
ദേശീയദിന ആഘോഷം വർണ്ണാഭമാക്കുന്നതിന്
ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള,
ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ,
കലാ വിഭാഗം സെക്രട്ടറി
നിയാസ് ഇബ്രാഹിം
എന്നിവർ വാർത്താക്കുറുപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി ജനറൽ കൺവീനർ ബിനു വേലിയിൽ (3944 0530), ജോയിന്റ് കൺവീനർമാർ ആയ ജയരാജ് ശിവദാസൻ (3926 1081), റാണി രഞ്ജിത്ത് (3962 9148), രജിസ്‌ട്രേഷൻ കൺവീനർ രേണു ഉണ്ണികൃഷ്ണൻ (3836 0489) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് . https://bksbahrain.com/2025/illustra/register.html
|
Binu Veliyil Gen.Convenor, 3944 0530 |
Jayaraj Sivadasan Jt. Convenor, 3926 1081 |
Rani Ranjith Jt. Convenor, 3962 9148 |
Renu Unnikrishnan 38360489 |
|

