• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Registrations are Live : DEVJI-BKS GCC KALOTSAVAM 2026

The GCC’s biggest and most prestigious talent hunt is back! We invite children of Indian origin residing in the GCC to showcase their skills on our grand stage.

CLICK TO REGISTER

Let your children be a part of a celebration that goes beyond competition—celebrating creativity, culture, and young talent!

മനോഹരമായ സാഹിത്യസന്ധ്യയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം വേദിയായി. സമാജത്തിന്റെ അംഗവും മെമ്പർഷിപ്പ് സെക്രട്ടറി കൂടിയായ വിനോദ് അളിയത്ത് രചിച്ച “വൈറ്റ്” എന്ന പതിനൊന്ന് ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് 2025 ജൂൺ 1-ന് സമാജം ബാബുരാജൻ ഹാളിൽ സംഘടിപ്പിച്ചു.

പുസ്തക പ്രകാശനം നിർവഹിച്ചത് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ആയിരുന്നു. പുസ്തകം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിനു  കൈമാറികൊണ്ടാണ് പ്രകാശനം നടന്നത്. ചടങ്ങിൽ സമാജം ഭാരവാഹികൾ, അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്ന് എത്തിയ സാഹിത്യപ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ചടങ്ങിന് നേതൃത്വം നൽകി.

പുസ്തകത്തെ പരിചയപ്പെടുത്തിയത് സമാജം മലയാള പാഠശാലാ പ്രിൻസിപ്പാളും സാഹിത്യപ്രവർത്തകനുമായ ബിജു എം. സതീഷ് ആയിരുന്നു. ഓരോ കഥയും നൂതനമായ കണ്ണൊരുക്കങ്ങളിൽ ജീവിതസത്യം പകര്‍ന്നെടുക്കുന്ന രീതിയിലുള്ളവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിന്റെ സൗന്ദര്യവും സാംസ്‌ക്കാരികപ്രാധാന്യവും കൂട്ടിയത് സമാജത്തിലെ കുട്ടികൾ അവതരിപ്പിച്ച കവിതാലാപനം ആയിരുന്നു. അവരുടെ മനോഹരമായ അവതരണം വേദിയിലെ അതിഥികളുടെയും പ്രേക്ഷകരുടെയും മനസ്സു കീഴടക്കി.

പ്രോഗ്രാമിന്റെ അവതാരകയായ സവിത സുധീർ, ചടങ്ങ് ചിട്ടയായും സുന്ദരമായും നിയന്ത്രിച്ചു. ചടങ്ങിന്റെ അവസാനം, കഥാകൃത്തിന്റെ കയ്യൊപ്പിട്ട പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക അവസരം ഒരുക്കിയിരുന്നു.

“വൈറ്റ്” എന്ന സമാഹാരത്തിൽ പ്രതിഫലിക്കുന്ന മനുഷ്യബന്ധങ്ങൾ, സാമൂഹിക അവസ്ഥകൾ, അന്തർധ്വനികൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ, ആഴമുള്ള അനുഭവസാക്ഷികളായി വായനക്കാരെ കൊണ്ടുപോകുന്നു. സമാജം അംഗമായ ഒരു എഴുത്തുകാരന്റെ സാഹിത്യപ്രവർത്തനത്തിന് സമാജം നൽകുന്ന പിന്തുണയും ഈ ചടങ്ങിലൂടെ വ്യക്തമായതായതായി കഥാകൃത്ത് മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു

മനാമ:  ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് വേഷങ്ങളും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.

ആകർഷകവും ആവേശകരവുമായ മത്സരത്തിൽ സമാജം ചിൽഡ്രൻസ് വിംഗ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂർവ്വം രണ്ടാം സ്ഥാനവും സംസ്കൃതി മൂന്നാം സ്ഥാനവും നേടി.

 വിജയികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
 ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ്, ബിൻസി റോയ് (പ്രോഗ്രാം കൺവീനർ) എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവഹിച്ചു

ബഹറൈൻ കേരളീയ സമാജം  സംഘടിപ്പിക്കുന്ന DEVJI-BKS GCC കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം ശ്രീ  ജയശങ്കർ, CEO, UNEECO, നിർവഹിച്ചു.  മാർച്ച് 17  തിങ്കളാഴ്ച  രാത്രി  7.30 ന് സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ  സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള,  ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലോത്സവo Ex-Officio നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും, ജോയിന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ, സോണി എന്നിവരും  സന്നിഹിതരായിരുന്നു.  നൂറോളം സമാജം അംഗങ്ങൾ  അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് .

ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 5 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര്  രജിസ്റ്റർ ചെയ്യാവുന്നതാണ് : https://www.bksbahrain.com/gcckalotsavam2025.  കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി  കെ സി 33337598 ,രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്. രെജിസ്ട്രേഷൻ  അവസാന തീയതി 22 മാർച്ച്. 

Subcategories

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery