മാപ്പിള പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ അനുസ്മരണം മെയ് 10 വെള്ളിയാഴ്ച രാത്രി 9 മണിമുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ
bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
മാപ്പിള പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ അനുസ്മരണം മെയ് 10 വെള്ളിയാഴ്ച രാത്രി 9 മണിമുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ
മനാമ : ബഹ്‌റൈൻ കേരളീയ സമാജം , ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബി കെ എസ് ബാലകലോത്സവം , ഈ വർഷവും ദേശപരിധികളില്ലാതെ ബഹ്‌റൈനിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുന്നു .ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കാണികളെ മാത്രമേ ദേവ്ജി ബി കെ എസ് ബാലകലോത്സവ വേദികളിൽ അനുവദിക്കുകയുള്ളൂ എന്ന് സമാജം ഭരണ സമിതി അറിയിച്ചു
ദിലീഷ് കുമാർ ജനറൽ കൺവീനർ ആയ 50 അംഗ കമ്മിറ്റിയാണ് ദേവ്ജി ബി കെ എസ് ബാലകലോത്സവം നടത്തുക. അപേക്ഷാ ഫോമുളും മറ്റു വിവരങ്ങളും ഉടൻ തന്നെ സമാജം വെബ് സൈറ്റിൽ ലഭ്യമാക്കുമെന്നു സംഘാടകർ അറിയിച്ചു
ബഹ്റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ നിര്‍മിച്ചു കൊടുക്കുന്ന വീടിന്റെ തറക്കല്‍ ഇടല്‍ ചടങ്ങ് ഈ കഴിഞ്ഞ ദിവസം
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു നൽകുന്ന ഇരുപത്തിനാലാമത്തെ വീടിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 10 ന് ( വെള്ളിയാഴ്‌ച ) ഉച്ചക്ക് 2 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള , മുളങ്കുന്നത്ത് കാവ് പ്രസിഡണ്ട് ബിന്ദു ബെന്നി ,വാർഡ് മെമ്പർ ശ്രീമതി മേരി ഗ്രെസി എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ബഹുമാനപ്പെട്ട എം എൽ എ അനിൽ അക്കര നിർവ്വഹിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുമായി സഹകരിച്ചാണ് ഈ വീട് നിർമ്മിച്ചു നൽകുന്നതിനുള്ള സാമ്പത്തിക സ്രോദസ്സ് സംഘടിപ്പിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ മുളങ്കുന്നത്ത് കാവ് പഞ്ചായത്തിലെ സാജൻ എന്നവരുടെ നിർദ്ധന കുടുംബത്തിനാണ് സമാജം വീട് വച്ച് നൽകുന്നത്
| No events |