ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളോടനുബന്ധിച്ച് അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പി ജയചന്ദ്രൻ മ്യൂസിക്കൽ അവാർഡിന്റെയും പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയിലും മുഖ്യാതിഥിയായി എത്തുന്ന കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ രവി മേനോൻ സംസാരിക്കുന്നു.
മലയാള ഗാനരചനയുടെയും സംഗീത നിർവാഹണത്തെയും കുറിചുള്ള ചരിത്രപരവും കൗതുകം ജനിപ്പിക്കുന്നതുമായ നിരവധി കഥകൾ പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പങ്കുവെച്ച് മലയാളി സംഗീതാസ്വാദകരുടെ പാട്ടു സാഹിത്യകാരനായി മാറിയ ശ്രീ രവി മേനോൻ മലയാളത്തിലെ പ്രമുഖ ഗാനങ്ങളുമായി ബന്ധപ്പെടുത്തിയും ഗാനങ്ങൾക്ക് പുറകിലുള്ള ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്ന വസന്തകാലത്തിന്റെ ഓർമ്മകളിലൂടെ എന്ന പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബഹറൈൻ കേരളീയ സമാജംസമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
അവധി ദിവസമായ സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മുഖാമുഖം പരിപാടിയിൽ
പി ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്, അർജുനൻ മാഷ്, ദേവരാജൻ, എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ജീവിതത്തെയും സംഗീത സംഭാവനകളെയും അനുസ്മരിച്ച് സംസാരിക്കുന്നതായിരിക്കുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.
സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 7. 30 മുതൽ ആരംഭിക്കുന്ന പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഗാനമേളയിൽ പ്രമുഖ പിന്നണിഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവരും പങ്കെടുക്കും

