സെപ്റ്റംബർ ഒന്നിന് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കൊടിയേറ്റം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. നൂറിൽ പരം വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യഘോഷം കണ്ണിനും കാതിനും കുളിർമ്മയേകി. തുടർന്ന് നടന്ന സമാജം അംഗം അനു തോമസ് നേതൃത്വം നൽകിയ എൺപതിലധികം കലാകാരന്മാർ പങ്കെടുത്ത വള്ളപ്പാട്ടു ഹൃദ്യമായി . വിജിത ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറിൽ പരം ഗായകർ അവതരിപ്പിച്ച ഓണാപാട്ടു വേറിട്ട അനുഭവം സമ്മാനിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , ശ്രാവണം ഓണാഘോഷ കമ്മിറ്റി കൺവീനർ വറുഗീസ് ജോർജ് , ഭരണ സമിതി അംഗങ്ങൾ ശ്രാവണം ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു .കെല്ലർ ജനറൽ മാനേജർ ഇളങ്കോ , എബി , (സൂപ്പർ ഫുഡ്) ,സിൻജ് എക്സ്ചേഞ്ച് ജനറൽ മാനേജർ സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉണ്ണികൃഷ്ണ പിള്ളയുടെയും വിനയചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങു സംഘടിപ്പിച്ചത്.
സെപ്റ്റംബർ നാലിന് ബഹറൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന വാശിയേറിയ കമ്പവലി മത്സരം.
സെപ്റ്റംബർ അഞ്ചിന് പ്രമുഖ ഗായകൻ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവർ പങ്കെടുക്കുന്നു.
പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട് മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരൻ രവി മേനോന്റെ പ്രഭാഷണം.
സെപ്റ്റംബർ ആറിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസ് അവതരണങ്ങൾ.
സെപ്റ്റംബർ ഏഴിന് ഓണപുടവ മത്സരം
സെപ്റ്റംബർ എട്ടിന് ബി കെ എസ് എന്റർടൈമെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
സെപ്റ്റംബർ ഒൻപതിന് ഓണപ്പാട്ടുമത്സരം
സെപ്റ്റംബർ പത്തിന് എന്റെ കേരളം എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 11ന് ഐഡിയ സ്റ്റാർ സിംഗേഴ്സിലെ പ്രമുഖ താരങ്ങളായി മാറിയ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയ യുവ ഗായകരുടെ ഗാനമേള.
സെപ്റ്റംബർ പന്ത്രണ്ട് രാവിലെ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
വൈകുന്നേരം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. മധു ബാലകൃഷ്ണൻ, നിഷാദ്,അനാമിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള.
സെപ്റ്റംബർ പതിമുന്നിന് പായസമത്സരം തുടർന്ന് തിരുവാതിര മത്സരം.
സെപ്റ്റംബർ പതിനാലിനു ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരങ്ങൾ.
സെപ്റ്റംബർ 15ന് ആരവം മരം ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.
സെപ്റ്റംബർ പത്തിനാറ്, പതിനേഴ് ദിവസങ്ങളിൽ വിവിധ നടൻ കളികളുടെ അവതരണം.
സെപ്റ്റംബർ പതിനെട്ടിന് കബഡി മത്സരം
സെപ്റ്റംബർ പത്തൊൻപത്തിന് ബാല്യക്കാലത്ത് തന്നെ വയലിൻ വായനയിൽ പ്രതിഭ തെളിയിച്ച പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിൻ അവതരണം.
സെപ്റ്റംബർ ഇരുപതിന് ബഹ്റൈനിലെ പ്രമുഖ ഡാൻസ് ടീമുകൾ തമ്മിലുള്ള സിനിമാറ്റിക് ഡാൻസ് മത്സരം.
സെപ്റ്റംബർ ഇരുപത്തിയെന്ന് മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ.
സെപ്തംബര് ഇരുപത്തിരണ്ടു തരംഗ് - നൃത്ത സംഗീത പരിപാടി
സെപ്റ്റംബർ ഇരുപത്തിയഞ്ചിന് മ്യൂസിക് ഡാൻസ് ഡ്രാമ വിദ്യാവലി
സെപ്റ്റംബർ ഇരുപത്തിയാറിന് ആര്യദയാലും സച്ചിൻ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ.
സെപ്തംബർ ഇരുപത്തിഏഴിന് മെഗാ തിരുവാതിര അവതരണം
ഒക്ടോബര് ഒന്നിന് മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ ശ്രീ വിദ്യാധരൻ മാസ്റ്ററുടെ സംഗീത രംഗത്തെ വിപുലമായ സംഭാവനകൾ പരിഗണിച്ച് സംഘടിപ്പിക്കുന്ന പാട്ടുകൾ -മുഘ്യ അതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഒക്ടോബർ രണ്ടിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ, മുഖ്യാതിഥി വിദ്യ അയ്യർ ഐഎഎസ് പങ്കെടുക്കും.
ഒക്ടോബർ മൂന്നിന് പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്
വർഗീസ് ജോർജ് (39291940) ജനറൽ കൺവീനറും ,ഹരികൃഷ്ണൻ, നിഷാ ദിലീഷ്,രാജേഷ് കെ പി,അഭിലാഷ് വെള്ളുക്കൈ,അനിതതുളസി,രജനി മേനോൻ, സജ്‌ന നൗഷാദ് തുടങ്ങിയവർ ജോയിൻ കൺവീനർമാരും ആയ നൂറിൽ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

