ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ശ്രീ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
മെയ് 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബഹറൈൻ കേരളീയ സമാജത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്കയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതോടൊപ്പം നിലവിൽ നോർക്കയുമായി ബന്ധപ്പെട്ട പരാതികൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ പങ്കുവെക്കാനുള്ള മികച്ച അവസരമാണ് ബഹ്‌റൈൻ മലയാളി പ്രവാസികൾക്കായി കേരള സർക്കാർ സംവിധാനമായ നോർക്കാ റൂട്ട്സും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്നത്.
ഓപ്പൺ ഫോറത്തിൽ ബഹ്റൈനിലെ മുഴുവൻ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക, പ്രവാസി സംഘടനകളുടെയും പ്രവർത്തകരുടെയും സജീവ സാന്നിധ്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതോടൊപ്പം താങ്കളെയും താങ്കളുടെ സംഘടന പ്രതിനിധികളെയും പ്രത്യേകം ക്ഷണിക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് കെ ടി സലിം33750999. സക്കറിയ ടി എബ്രഹാം 3982 7543 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പി വി രാധാകൃഷ്ണപിള്ള.
(പ്രസിഡന്റ് ബഹറൈൻ കേരളീയർ സമാജം.)
വർഗ്ഗീസ് കാരക്കൽ
(ജനറൽ സെക്രട്ടറി,ബഹറൈൻ കേരളീയ സമാജം)

- Web Author
- News & Events