ബഹറിൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടന പരിപാടിയിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായിരുന്നു.
ബഹറിൻ കേരളീയ സമാജം
പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറാർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വച്ച് ഇതുവരെയുള്ള നോളജ് വില്ലേജ് വാർത്തകൾ വീഡിയോകൾ ഉൾപെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ ഒറ്റ ലിങ്കിൽ എല്ലാ വിവരവും ലഭ്യമാകുന്ന നോളജ് വില്ലേജ് ബ്ലോഗ് ലോഞ്ചിംഗ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു.
ബ്ലോഗ് ലിങ്ക് നിർമ്മിച്ചത് തുടക്കം മുതൽ നോളജ് വില്ലേജിന്റെ ഫാൻ ആയ റാന്നി സ്വദേശിയും റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ബഹറിനിൽ ദീർഘകാല പ്രവാസിയുമായ സുനിൽ തോമസ് റാന്നി ആണ്.
ആദ്യമായാണ് നോളജ് വില്ലേജ് വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന ബ്ലോഗ് നിർമിക്കുന്നത്.
അടുത്ത ഘട്ടത്തിൽ പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്