• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

വിഷ്വൽ സ്റ്റോറി ടെല്ലിങ് വർക്ക്ഷോപ്പിന് തുടക്കമായി

മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 9 ദിവസം നീണ്ടു നിൽക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിംഗ് വർക്ക്ഷോപ്പിന് തുടക്കമായി. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ
സണ്ണി ജോസഫ് ആണ് ക്യാമ്പ് ഡയറക്ടർ.

1983ൽ പൂന ഫിലിം ഇൻസ്റ്റ്യൂട്ട് നിന്ന് ചലച്ചിത്ര സംവിധാനത്തിലും സിനിമാട്ടോഗ്രാഫിയിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സണ്ണി ജോസഫ് അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ടി.വി.ചന്ദ്രൻ, എം.ടി.വാസുദേവൻ നായർ, ഷാജി.എൻ.കരുൺ, വേണു
മോഹൻ, നെടുമുടി വേണു, എം.രാജീവ് കുമാർ തുടങ്ങി പ്രശസ്തരായ നിരവധി സംവിധായർക്കു വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പിറവി
തീർത്ഥം, ഒരേ തൂവൽ, പക്ഷികൾ,ഒറ്റയടിപ്പാത,
 വാസ്തു ഹാര ,ഒരു ചെറുപുഞ്ചിരി, ദയ, പൂരം,ആലീസിന്റെ അന്വേഷണം തുടങ്ങിയവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പിറവി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ സണ്ണി ജോസഫ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ഫിലിം ക്ലബ്ബ് ക്ലബ് കൺവീനർ അരുൺ.ആർ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

നല്ല ചലച്ചിത്ര ആസ്വാദകരായിരിക്കുമ്പോഴും മികച്ച ചലച്ചിത്രപ്രർത്തകരായി മാറാൻ പലർക്കും കഴിയാത്തതിനു കാരണം പരിശീലനങ്ങളുടെയും ചലച്ചിത്ര പഠനങ്ങളുടെയും അപര്യാപ്തയാണെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,
സിനിമയുടെ വിവിധ സാങ്കേതിക മേഖലകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ചലച്ചിത്ര രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും അതുവഴി മികച്ച ചലച്ചിത്ര സൃഷടികൾ ഉണ്ടാകുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ചലച്ചിത്ര പഠനത്തിന്റെ ആമുഖം, ചലച്ചിത്രരംഗത്തെ നൂതന പ്രവണതകൾ, കഥാ- തിരക്കഥാ ചർച്ചകൾ, പ്രായോഗിക ഛായാഗ്രഹണം, പ്രകാശത്തിന്റെയും ലൈറ്റിംഗിന്റെയും ഗുണനിലവാരം
ചലച്ചിത്രനിർമ്മാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ,  കഥയുടെയും
കഥാപരിസരങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളിലായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന വർക്ക് ഷോപ്പ്
ഈ മാസം 11ന്  ,ക്യാമ്പിൽ നിന്നു തെരഞ്ഞെടുക്കുന്ന തിരക്കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന  ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തോടെ അവസാനിക്കുകയും തുടർന്ന് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ഓൺ ലൈൻ ആയിട്ട് പഠിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയി
 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery