• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

 കേരളത്തിലെ തനത് സംഘനൃത്ത കലാരൂപങ്ങളുടെ മനോഹാരിതയും സംഘാടന മികവിന്റെ വിസ്മയവും ബഹ്റൈൻ മലയാളികൾക്ക് സമ്മാനിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവയ്ക്ക് ശേഷം ബഹ്റൈറൈൻ കേരളീയ സമാജം വനിതാ വേദി മറ്റൊരു പാരമ്പര്യ കലാരുപത്തിന്റെ മെഗാ അവതരണത്തിനൊരുങ്ങുന്നു." മെഗാ കിണ്ണം കളി"

 സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായണ് കിണ്ണം കളി ഒരുക്കുന്നത്.

 തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വെത്യസ്ഥവുമായ  കലാരൂപമായ കിണ്ണം കളിയുടെ പരിശീലനം ഉടൻ ആരംഭിക്കും.

 ജൂലൈ 1 തിങ്കളാഴ്ച 8 pm കിണ്ണം കളിയുടെ പരിശീലനം  വിളക്കു കൊളുത്തി സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള നിർഹിക്കുന്നതാണ്. 

  

ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായ മെഗാ കിണ്ണം കളിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകൾ ക്കും പുരുഷന്മാര്‍ക്കും കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

 മോഹിനി തോമസ്  : 39804013
ശ്രീവിദ്യ വിനോദ്  : 33004589
ഉമ ഉദയൻ : 36913024

ബഹ്‌റൈൻ കേരളീയസമാജം വായനശാലയുടെ നേതൃത്വത്തിൽ സമാജത്തിൽ വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടന്നു. ഇന്നലെ സമാജം ബാബുരാജൻ ഹാളിൽ നടന്ന പരിപാടിയിൽ വായനാതാത്പരരായ അനേകം പേർ പങ്കെടുത്തു. പ്രശസ്ത പ്രാസംഗികനും സാഹിത്യകാരനുമായ ഇ. എ. സലിം ശ്രീ. പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. 'സാക്ഷര കേരളം' എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെട്ടതിൽ പണിക്കർ സാറിന്റെ സംഭാവനകൾ പ്രാസംഗികൻ എടുത്തു പറഞ്ഞു. ശ്രീ. പി. എൻ. പണിക്കരോടൊത്തു ജോലിചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള ശോഭ നായർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല കൺവീനർ ആഷ്‌ലി കുരിയൻ സ്വാഗതവും സമാജം ജനറൽ സെക്രട്ടറി എം. പി. രഘു, ലൈബ്രറിയൻ അനു തോമസ് ജോൺ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ വിനോദ് ജോൺ നന്ദിയും രേഖപ്പെടുത്തി. അധ്യക്ഷപ്രസംഗത്തിൽ 'ഖസാഖിന്റെ ഇതിഹാസം' എന്ന കൃതിയുടെ അൻപതാം വാർഷികം സമാജത്തിൽ വിപുലമായി ആഘോഷിക്കാനുള്ള പദ്ധതികളെ കുറിച്ച് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള സൂചിപ്പിക്കുകയുണ്ടായി. യോഗത്തിനെ തുടർന്ന് നടന്ന 'ഇ' വായന എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചയിൽ നിരവധി പേർ സംസാരിച്ചു. 'ഇ' വായനയിലൂടെയാണെങ്കിലും ഈ തലമുറയിലും വായനാശീലം മരിക്കുന്നില്ല എന്നുള്ളത് സന്തോഷം നൽകുന്നു എന്ന് പലരും സൂചിപ്പിച്ചു. പുസ്തകത്തിന്റെ ഗന്ധവും സ്പർശനവും അനുഭവിച്ചുകൊണ്ടുള്ള വായനാശീലത്തിൽ നിന്ന് 'ഇ' വായനയിലേക്ക് മാറാനുള്ള ബുദ്ധിമുട്ടും പലരും സൂചിപ്പിക്കുകയുണ്ടായി. ഏതൊരു കാര്യത്തിലെന്നവണ്ണം 'ഇ' വായനക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നും സൂചിപ്പിക്കപ്പെട്ടു. സമാജം വായനശാല അംഗം ജിഷ രാജേഷ് അവതാരകയായിരുന്നു.

--

ബഹറിന്‍ കേരളീയ സമാജം ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ക്കൊണ്ട് international Day of Yoga , ജൂണ്‍ ൧൮ ചൊവ്വ 7:30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ച് മെഗാ യോഗ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ ടി.ജ ഗിരീഷ്‌ (39885506) , രാജേഷ്‌ കോടോത്ത്  (33890941) എന്നിവരെ ബന്ധപ്പെടുക .
 

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷം ജൂണ്‍ 6, 7 തീയതികളില്‍ 


ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം  ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്.

ജൂണ്‍ 7 ന്  രാത്രി 8 മണിക്ക്  ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫയിംമും പ്രശസ്ത ഗായികയുമായ  ലക്ഷ്മി ജയന്‍, ദൂരദര്ശഗന്‍ സംപ്രേക്ഷണം ചെയ്ത ആദ്യറിയാലിറ്റി ഷോ "ഹംസധ്വനി" ഗോൾഡ് മെഡല്‍ ജേതാവ് ഐ എം  അൻസാർ , പ്രശസ്ത ഗായകരായ ജൂനിയർ മെഹബൂബ്, പാർവ്വതി എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും.ആഘോഷങ്ങളുടെ ഭാഗമായി നിരവധി മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ഈദ് ആഘോഷങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്കും ബി കെ എസ് ഈദ്‌ ആഘോഷ കമ്മിറ്റി കണ്‍ വീനര്‍  റഫീക്ക് അബ്ദുള്ളയെ 38384504  ഈ  നമ്പരില്‍  വിളിക്കാവുന്നതാണ്.

ബഹറിൻ  കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ്  കളിക്കളം - 2019  ജൂലൈ 03  ന്  ആരംഭിച്ച്  ആഗസ്റ്റ്16 വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ്  ആസൂത്രണം  ചെയ്തിരിക്കുന്നത് .  


എല്ലാവർക്ഷവും ക്യാമ്പിന് നേതൃത്തം  കൊടുക്കുവാനായി നാട്ടിൽ നിന്നും    കലാ ,സാഹിത്യ ,നാടക ,സിനിമ രംഗത്തെ  പ്രഗൽഭരായ  ജിജോയ് , ഭാസ്കരപൊതുവാൾ , മനോജ് നാരായണൻ , ഉദയൻ  കുണ്ടം കുഴി ,പ്രശാന്ത് നാരായണൻ  തുടങ്ങിയവരാണ് മുൻ കാലങ്ങളിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ളത് .


1984 ൽ  അവധിക്കാല  കളരികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ്  കാളിയരങ്ങിന്റെ ഡയറക്ടറും , ചത്രകലാ അധ്യാപകനായി സംസ്ഥാന വിദ്യാഭ്യാസ  വകുപ്പിൽ 35 വർഷകാലം  സേവനമനുഷ്ഠിച്ചിട്ടുള്ള , മികച്ച കലാ പ്രവർത്തനത്തിന് 1999ൽ നാഷണൽ  അവാർഡി ടീച്ചേർസ്  ഫെഡറേഷന്റെ   ഗുരു ശേഷ്ട്ര  പുരസ്കാര ജേതാവും , കുട്ടികളുടെ  കലാപ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങളും    ലഭിച്ചിട്ടുള്ള ,  സംസ്ഥാനത്തൊട്ടാകെ 2000 ൽ  അധികം  വേദികളിൽ  ക്ലാസുകൾ  നയിച്ച, 2009 മുതൽ വിദേശ  രാജ്യങ്ങളിൽ    തുടർച്ചയായി  അവധിക്കാല  ക്ലാസ്സുകൾക്ക് നേതൃത്തം നൽകുന്ന ശ്രീ .ചിക്കൂസ്  ശിവനും , ശ്രീമതി .രാജേശ്വരി  ശിവനും  ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് .


മുഴുവൻ സമയവും  കുട്ടികളുടെ  തീയേറ്ററുമായി    ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ശ്രീ .ചിക്കൂസ് ശിവൻ  കുട്ടികളുടെ നാടക വേദികളിൽ രചനയും ,സംവിധാനവും ,വേഗതയേറിയ ചിത്രീകരണവും, കുട്ടികളാൽ അവരുടെ സർഗ്ഗ ശേഷിയെ പ്രോത്സാഹിപ്പിക്കും വിധം കളി ചിരിയുടെ താളമേളത്തിൽ വരയും ,ചിരിയും ,ചിന്തയും എന്ന വിഷയത്തിലും കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് നയിക്കുന്നതാണ് . വിവിധ മേഖലകളിൽ പ്രഗൽഭരായ  പതിനഞ്ചോളം  സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .


വിജ്ഞാനത്തിന്റെ  മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ ചൈതന്യം  ഉൾകൊള്ളാനും , സർഗ്ഗാത്മക  സിദ്ദികൾക്കു പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം സമഗ്രമായ വിജ്ഞാന വർദ്ധനവിനും  ഈ ക്യാമ്പ് സഹായകരമാകും .കഴിഞ്ഞുപോയ  കാലഘട്ടങ്ങൾ , ആനന്ദം നിറഞ്ഞ  കാഴ്ചകൾ , മലയാള കരയിലെ ആഘോഷങ്ങൾ  ബാല്യ കൗമാര കൂട്ടായ്മകൾ എന്നിവയുടെ ഓർമ്മ ചെപ്പു തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ , കുട്ടി കഥകൾ , കുട്ടിയും കോലും ,വട്ടുകളി തലപ്പന്ത് , അടിച്ചോട്ടം , കൊച്ചം കുത്ത് , ഉപ്പും പക്ഷി , തുമ്പകളി , എന്നിങ്ങനെ  വിവിധയിനം കളികൾ ,നൃത്തം , സംഗീതം , നാടൻ പാട്ട്. സാഹിത്യം ,തിയേറ്റർ ക്യാമ്പ് , ചിത്രരചന  കാർട്ടൂൺ , ക്രാഫ്റ്റ് , പാചകം , തുന്നൽ ,എന്നിവയിലും കുട്ടികൾക്ക് പരിശീലന ക്ലാസുകൾ ഉണ്ടാകും .അതോടൊപ്പം വ്യക്തിത്ത വികസനം , പ്രസംഗ പരിശീലനം ,വിമാന യാത്രയെക്കുറിച്ചുള്ള വിവരണം , ട്രാഫിക് , ഇലക്ട്രിക്ക്  ഉപകരണങ്ങൾ  , മെഡിക്കൽ ബോധവൽക്കരണം, തുടങ്ങിയ  നിരവധി ക്ലാസുകൾ , കരോട്ടെ , ബാസ്കറ്റ് ബോൾ , ഫുട്ബോൾ , വോളിബാൾ ,ബാഡ്മിന്റൺ , സ്പോർട്സ് ,   എന്നിങ്ങനെ വിവിധയിനം കലാ കായിക പരിപാടികൾ  ക്യാമ്പിന്റ  പ്രത്യേകതകൾ ആയിരിക്കും .


5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള  കുട്ടികൾക്കാണ് ക്യാമ്പിൽ  പ്രവേശനം അനുവദിക്കുന്നത് ജൂലൈ  3 മുതൽ  ആഗസ്റ്റ്  16 വരെ നീണ്ടു നിൽക്കുന്ന  ക്യാമ്പിലേക്കുള്ള  റെജിസ്ട്രേഷൻ  ആരംഭിച്ചതായി  സമാജം ഭാരവാഹികൾ അറിയിച്ചു .
ബഹ്റിനിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ  വാഹന  സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് .സമാജം കലാവിഭാഗം  സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ  കോ ഓർഡിനേറ്റർ അയി , ശ്രീ .മനോഹരൻ പാവറട്ടി  ജനറൽ കൺവീനറും , ശ്രീമതി .ജയ  രവികുമാർ  ക്യാമ്പ് കൺവീനർ , ശ്രീ .റെജി കുരുവിള  ലോജിസ്റ്റിക്  കൺവീനറുമായി  വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .


ആഗസ്റ്റ്  പതിനാറിന് സംഘടിപ്പിക്കുന്ന  സമാപന സമ്മേളനത്തിൽ  ക്യാമ്പിൽ പങ്കെടുത്ത  കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും , കുട്ടികൾ അവതരിപ്പിക്കുന്ന  വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ് .
പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ  സംസ്കാരത്തെയും സാഹിത്യത്തെയും ,കലയെയും ,പാരമ്പര്യത്തെയും  തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ  അവസരമാണ് ഇത്തരം ക്യാമ്പുകൾ .അവരുടെ സർഗ്ഗ വാസനകളെ  കണ്ടെത്തി  , കലാ ,സാഹിത്യ .കായിക കഴിവുകളെ   പ്രോത്സാഹിപ്പിക്കുവാനും  അവ   വേദികളിൽ  അവതരിപ്പിക്കാനുള്ള  അവസരമൊരുക്കിയുമാണ് ഈ അവധി ക്കാല  ക്യാമ്പിന്  സമാജം   തയ്യാറെടുക്കുന്നത് . ഈ  അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും ,ക്യാമ്പ്  വിജയിപ്പിക്കുന്നതിനുള്ള  എല്ലാ സഹായ സഹകരണങ്ങളും  ഉണ്ടാകണമെന്നും  സമാജം  പ്രസിഡണ്ട്  ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി .ശ്രീ .എം .പി .രഘു  എന്നിവർ അഭ്യർത്ഥിച്ചു
റെജിസ്ട്രേഷനും   മറ്റു വിവരങ്ങൾക്കുമായി  ജനറൽ  കൺവീനർ മനോഹരൻ  പാവറട്ടി  ( 39848091  )ക്യാമ്പ് കൺവീനർ  ശ്രീമതി .ജയ  രവികുമാർ ( 36782497 )         ) കലാവിഭാഗം സെക്രട്ടറി ശ്രീ . ഹരീഷ് മേനോൻ ( 33988196 )  എന്നിവരുമായോ , സമാജം  ഓഫീസുമായോ ( 17251878  )ബന്ധപ്പെടുക .

മനാമ: ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്കിൽ  വിതരണം ചെയ്യുവാനായി  നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി. കൺവീനർ രാജേഷ് ചേരാവള്ളി തിരുവനന്തപുരം നോർക്ക ഓഫിസിൽ നിന്നും കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. 
ജനറൽ സെക്രട്ടറി എം.പി. രഘു, ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി - നോർക്ക കമ്മിറ്റി അംഗങ്ങൾ, മറ്റ് സമാജം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 
 
നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ ബാച്ച് നമ്പർ 44, 45 അപേക്ഷകർ രസീതിയുമായി വന്ന് കാർഡ് കൈപ്പറ്റണമെന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് സമയം വൈകീട്ട്  7:30 മുതൽ 9 വരെ ആണെന്നും ഭാരവാഹികൾ അറിയിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery