മനാമ : ബഹ്‌റൈൻ കേരളീയ സമാജം , ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബി കെ എസ് ബാലകലോത്സവം, മെയ് ആദ്യവാരത്തോടെ തുടങ്ങും. വ്യക്തിഗത ഇനങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്ക്കും അത് പോലെ ഗ്രൂപ്പ് ഇനങ്ങളില്‍ വിദേശീയരായ കുട്ടികള്ക്കും പങ്കെടുക്കാവുന്നതാണ്.
ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന റെജിസ്ട്രേഷൻ ഏപ്രിൽ 23 നു അവസാനിക്കും.
ഈ ഒരവസരം എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കൾ വിനിയോഗിക്കണമെന്ന് സമാജം പ്രസിഡണ്ട് പി.വി .രാധാകൃഷ്ണ പിള്ളൈ , സെക്രട്ടറി എം .പി .രഘു എന്നിവർ പത്രക്കുറിപ്പില്‍ അറിയിച്ചു .
അൻപതിലധികം വരുന്ന കമ്മിറ്റിയുടെ ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ് ജനറൽ കൺ വീനേഴ്‌സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരാണ് .അപേക്ഷാ ഫോമുകൾ http://www.bksbahrain.com സമാജം വെബ് സൈറ്റിൽ ലഭ്യമാണ്

