ദേവ്ജി- ബി കെ എസ് - ബാലകലോത്സവം-2019 ന്റെന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പ്രവാസി കുട്ടികളുടെ സര്ഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2019 ന്റെ പ്രവര്ത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സമാജത്തില്‍ ബാലകലോത്സവം കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 11 ന് വ്യാഴാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള നിര്വ്വ ഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു, മറ്റു ഭരണസമിതി അംഗങ്ങള്‍ , ബാലകലോത്സവം-2019 ജനറല്‍കണ്‍വീനര്‍ ശ്രീ മുരളീധ ര്‍ തമ്പാ ന്‍ എന്നിവ ര്‍ ചടങ്ങി ല്‍ സന്നിഹിതരായിരുന്നു.

