ബഹ്‌റൈന്‍ കേരളീയ സമാജം ലൈഫ് മെമ്പര്‍ അനി ല്‍ കുമാ ര്‍ എം ജി യുടെ നിര്യാണത്തില്‍ ബഹ്‌റൈ ന്‍ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈന്‍ കേരളീയ സമാജം ലൈഫ് മെമ്പറും പത്തനംതിട്ട സ്വദേശിയുമായ അനി ല്‍ കുമാ ര്‍ എം ജി (53) ന്‍റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.
1989 മുതല്‍ സമാജം അംഗവും മുന്‍ ഭരണ സമിതി അംഗംവുംമാണ് പരേതനായ അനി ല്‍ കുമാ ര്‍ എം ജി. ബിന്ദു അനില്‍ ആണ് ഭാര്യ, അഭിജിത്ത് അഭിഷേക് എന്നിവര്‍ മക്കളാണ്. ശവസംസ്കാരം ഞായറാഴ്ച (05.08.2008) സ്വദേശത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജം ശനിയാഴ്ച (04.08.2018) രാത്രി 8 മണിക്ക് ബാബുരാജന്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാര്‍ ജനറല്‍സെക്രട്ടറി എം പി രഘു, സമാജം ഭരണ സമിതി അംഗങ്ങള്‍ മറ്റു അംഗങ്ങ ള്‍ തുടങ്ങിയവ ര്‍ പരേതന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് സംസാരിച്ചു.

