![]() |
![]() |
ബഹറിന്‍ കേരളീയ സമാജം കലാ ആസ്വാദകര്‍ക്കായി സംഗീത നിശ ഒരുക്കുന്നു. ഈ വരുന്ന ജൂലൈ 27 ന് വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പരിപാടി . പ്രസ്തുത പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ശ്രീ ദിലീഷ് കുമാര്‍ വി എസ് , സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷമായി സംഗീതരംഗത്തെ നിറ സാന്നിധ്യംവും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി 10000( പതിനായിരത്തിലതികം) വേദികള്‍ പിന്നിട്ട പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ഫയിമും ചലച്ചിത്ര പിന്നണി ഗായികയുമായ ശ്രീമതി പാർവതി മേനോനും ആണ് ബഹറൈനില്‍ സംഗീതനിശ അവതിരിപ്പിക്കുവാന്‍ എത്തുന്നത്.
ബഹ്‌റൈന്‍ കേരളീയ സമാജം അംഗം ശ്രീ ദിനേശ് മാവൂ ര്‍ അവതരിപ്പിക്കുന്ന സാന്റ് ആര്‍ട്ടും അന്നേ ദിവസം ഉണ്ടായിരിക്കും.
എല്ലാ സംഗീത പ്രേമികളെയും ബഹ്‌റൈന്‍ കേരളീയ സമാജം അവതരിപ്പിക്കുന്ന സംഗീത നിശ ആസ്വദിക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി ശ്രീ ജോസ് ഫ്രാന്‍സിസ്ന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.



