• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവസത്തിന് പുതിയ ലോഗോ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ആർക്കും എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിൽ സംഘാടകരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ ഓൺലൈൻ ആയി തന്നെ ഡിസൈനുകൾ അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 150 അമേരിക്കൻ ഡോളർ ആണ് സമ്മാനം. ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20 ആഗസ്ററ് 2024 ആയിരിക്കും എന്ന് സമാജം പ്രസിഡന്റ്, പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


ലോകമെമ്പാടുമുള്ള മലയാളപ്രവാസ സംഘടനകളിൽ പ്രവർത്തന മികവുകൊണ്ട് മുൻനിരയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം തങ്ങളുടെ ഏഴായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കാനായി വർഷങ്ങൾക്കു മുൻപ്
രൂപം കൊടുത്ത കലാമാമാങ്കമാണ് കേരളോത്സവം. സമാജം കുടുംബത്തിലെ മുതിർന്നവരെ മുഴുവൻ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും ഉൾപ്പെടുന്നു. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി അൻപതോളം മത്സരങ്ങളാണ് കേരളോത്സവം 2024ൽ നടത്തപ്പെടുക. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമിന് ചാമ്പ്യൻഷിപ്പ് ലഭിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് സമാജം ഭരണസമിതി പ്രതീക്ഷിക്കുന്നത് . 2014 ൽ അവസാനമായി നടന്ന കേരളോത്സവത്തിന്റെ തിരിച്ചുവരവ് അംഗങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കാനാണ് ആലോചിക്കുന്നതെന്നും അതിനു വേണ്ട ഒരുക്കങ്ങൾ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ തുടങ്ങുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ആഷ്‌ലി കുരിയൻ (39370929), വിപിൻ മോഹൻ (33205454), ശ്രീവിദ്യ വിനോദ് (33004589), സിജി ബിനു (36302137) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂവി ഓഫ് ദി മന്ത്‌ ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സമാജം ബാബുരാജൻ ഹാളിൽവെച്ചു നടന്ന പരിപാടിയിൽ പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ                   “ദി ഷോഷാങ്ക് റിഡംഷന്റെ” പ്രദർശനവും തുടർന്ന് ചലച്ചിത്ര പ്രശ്നോത്തരിയും നടന്നു.സ്റ്റീഫൻ കിംഗിന്റെ "റീറ്റ ഹേവർത്ത് ആൻഡ് ഷോഷാങ്ക് റിഡംപ്ഷൻ" എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമായ
ഫ്രാങ്ക് ഡാറാബോണ്ട് സംവിധാനം ചെയ്ത് ടിം റോബിൻസ് നായകനായി 1994-ൽ പുറത്തിറങ്ങിയ ദി ഷോഷാങ്ക് റിഡംപ്ഷൻ ഹോളിവുഡിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്.
ചലച്ചിത്ര പ്രേമികൾക്കായി ലോകോത്തര ക്ലാസ്സിക്‌ ചിത്രങ്ങളെ കാണുവാനും അതിനെക്കുറിച്ചു കൂടുതൽ പഠിക്കുവാനും ചർച്ചകൾ നടത്തുവാനും ഫിലിം ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ  ആശംസകൾ നേർന്നു സംസാരിച്ചു, സമാജം ആക്ടിങ് പ്രസിഡന്റും ഫിലിം ക്ലബ്ബിന്റെ കോഡിനേറ്ററുമായ ദിലീഷ്‌കുമാർ ഫിലിം ക്ലബ്ബിന്റെ വരുംകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥ രചനാ മത്സരത്തേക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു.പതിനഞ്ചു മിനിറ്റിൽ കവിയാതെയുള്ള ഹ്രസ്വ ചിത്രങ്ങൾക്കായുള്ള രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കുക കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും പറഞ്ഞു. ചലച്ചിത്ര പ്രശ്നോത്തരിയിൽ വിജയികളായവർക്ക് പ്രായോജകരായ മുക്താ സിനിമാസ് മൂവി ടിക്കറ്റുകൾ സമ്മാനമായി നൽകി , അനീഷ് നിർമലൻ അവതാരകനായ പരിപാടിയിൽ ഐ പോയന്റ് എപ്സൺ ചിത്ര പ്രദർശനത്തിനായുള്ള സങ്കേതിക സഹായം നൽകി.
ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള നന്ദി രേഖപ്പെടുത്തി, ജോയിന്റ് കൺവീനർ അഭിലാഷ് വെള്ളുക്കായ്, സൂര്യ പ്രകാശ്, അജയ് പി നായർ തുടങ്ങി മറ്റ് ഫിലിം ക്ലബ്ബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

ബഹ്‌റൈൻ കേരളീയ സമാജം ഗ്രന്ഥശാല വിഭാഗം പി എൻ പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു. സമാജം ലൈബ്രറിയൻ ശ്രീ വിനോദ് ജോണിന്റെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൺവീനർ അർജുൻ ഇത്തിക്കാട്ട് സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുഖ്യ അഥിതി ശ്രീ ആദർശ് മാധവൻകുട്ടി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് വായനദിനത്തോട് അനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾ ആയ കുട്ടികൾക്കുള്ള സമ്മാനദാനവും യോഗത്തിൽ നടത്തപെടുകയുണ്ടായി. പ്രോഗ്രാം കൺവീനർ ശ്രീ ജോയ് പോളി നന്ദിപ്രകാശനം നടത്തി.

 

GCC KALOTSAVAM 2024

BKS Balakalotsavam is an annual cultural extravaganza, serving avenues for hundreds of children to showcase their artistic and literary prowess. Organised by the Bahrain Keraleeya Samjam, the largest social and cultural collective in the Kingdom, BKS Balakalotsavam comprises 60group events and 100 individual events, catering to different age categories. It is open to students of all nationalities. The unparalleled platform is one of its kind for students when it comes to showcasing their talents and skills.

Registration for DEVJI-BKS GCC Kalotsavam 2024 is closed. 

If you are already registered, CLICK HERE to login to your account

 
Schedule of Events till 9th April 2024

Rules and Regulations

Results of Devji-BKS GCC Kalotsavam 2024

 

Subcategories

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery