ബഹ്‌റൈൻ കേരളീയ സമാജം ഗ്രന്ഥശാല വിഭാഗം പി എൻ പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു. സമാജം ലൈബ്രറിയൻ ശ്രീ വിനോദ് ജോണിന്റെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൺവീനർ അർജുൻ ഇത്തിക്കാട്ട് സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുഖ്യ അഥിതി ശ്രീ ആദർശ് മാധവൻകുട്ടി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് വായനദിനത്തോട് അനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾ ആയ കുട്ടികൾക്കുള്ള സമ്മാനദാനവും യോഗത്തിൽ നടത്തപെടുകയുണ്ടായി. പ്രോഗ്രാം കൺവീനർ ശ്രീ ജോയ് പോളി നന്ദിപ്രകാശനം നടത്തി.