• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

BKS DC അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച

BKS DC അന്തർദേശീയ  പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ് മുഖ്യാതിഥി

മനാമ, ബഹ്‌റൈൻ— ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന BKS DC അന്തർദേശീയ  പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം നടക്കുന്നത് . പ്രശസ്ത നടൻ പ്രകാശ് രാജ് ബുക്ക് ഫെസ്റ്റ്  ഉദ്ഘാടനം ചെയ്യും. നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങൾ അതിഥികളായും  അതോടൊപ്പം  വൈവിദ്ധ്യമാർന്ന  നിരവധി പ്രോഗ്രാമുകളും  ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ബുക്ക് ഫെസ്റ്റ് ഡിസംബർ 8 വരെ നീണ്ടു നിൽക്കും .

100,000-ലധികം പുസ്‌തകങ്ങളും 8,000  ശീർഷകങ്ങളുമുള്ള പുസ്തകോത്സവം വായനക്കാർക്ക് വായനാലോകത്തേക്കുള്ള പുതുവസന്തം നൽകാനുതകുന്നതുമായ  ക്ലാസിക്കുകൾ, പ്രചോദനാത്മകമായ ജീവചരിത്രങ്ങൾ, ബാലസാഹിത്യങ്ങൾ, സ്വയം സഹായ ഗൈഡുകൾ, പാചകപുസ്തകങ്ങൾ  നോവലുകൾ, കവിതകൾ, പഠന സഹായികൾ, യാത്രാവിവരണങ്ങൾ, ആത്മീയ കൃതികൾ എന്നിവയുൾപ്പെടെ വായനക്കാരെ ഭാവനാലോകത്തേക്ക് നയിക്കാൻ സാധിക്കുന്ന അനേകം വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.    

പ്രമുഖ എഴുത്തുകാർ, സാംസ്കാരിക പ്രതിഭകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ അവരുടെ ഉൾക്കാഴ്ചകളും കഥകളും പങ്കുവെക്കുകയും ചെയ്യുന്നു.  
ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും തനതായ കലാപരിപാടികളും പ്രദർശിപ്പിക്കുന്ന കാലിഡോസ്‌കോപ്പ്: ഇന്ത്യൻ കലാരൂപങ്ങളിലേക്കുള്ള ആർക്കേഡ് ആണ് ഹൈലൈറ്റുകളിൽ ഒന്ന്. ബികെഎസ് ഫോട്ടോഗ്രാഫി ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനവും പുസ്തകോത്സവം സന്ദർശിക്കാനെത്തുവർക്ക് ഒരു ദൃശ്യ വിരുന്ന് നൽകുന്നു.

കൂടാതെ, എഴുത്തുകാരുമായുള്ള മുഖാമുഖം, കുട്ടികൾക്കായുള്ള കഥപറച്ചിൽ തുടങ്ങിയവയും ഉണ്ടായിരിക്കും. സമാജം ചിത്രകലാക്ലബ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി പെയിൻ്റിംഗ്  കലയെയും സമൂഹത്തെയും ഒരു തനതായ ആഘോഷത്തിൽ കൊണ്ടുവരും.
ശ്രീ അഖിൽ ധർമ്മരാജ്, ഡോ. സൗമ്യ സരിൻ, അനന്തപത്മനാഭൻ, ഉണ്ണി ബാലകൃഷ്‌ണൻ, ലിജീഷ് കുമാർ, അശ്വതി ശ്രീകാന്ത് തുടങ്ങിയവർ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ബഹ്‌റൈൻ എത്തിചേരും.

ആദർശ് മാധവൻ കുട്ടി , അഡ്വ: ജലീൽ ,ബിജി തോമസ് തുടങ്ങിയ ബഹ്‌റൈനിലെ എത്തുകാരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു 
പുസ്തകോത്സവത്തോടനുബന്ധിച്ചു  ഡിസംബർ 6 വെള്ളിയാഴ്ച  സമാജത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
 നവംബർ 28 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ഈ സാംസ്‌കാരിക ഉത്സവത്തിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ  കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്: വിനയ ചന്ദ്രൻ, സാഹിത്യ വിഭാഗം സെക്രട്ടറി 39215128 എന്ന നമ്പറിൽ ബന്ധപ്പെടുക ബന്ധപ്പെടുക.
ഇന്നത്തെ പത്രസമ്മേളനത്തിൽ താഴെപ്പറയുന്ന വ്യക്തികൾ പങ്കെടുത്തു:
ആക്ടിംഗ് പ്രസിഡൻ്റ്: ദിലീഷ് കുമാർ
ജനറൽ സെക്രട്ടറി: വർഗീസ് കാരക്കൽ
സാഹിത്യ വിഭാഗം സെക്രട്ടറി: വിനയ ചന്ദ്രൻ നായർ
ബുക്ക്‌ഫെസ്റ്റ് കൺവീനർ: ഹരീഷ് നായർ
കാലിഡോസ്കോപ്പ് കൺവീനർ: അഭിലാഷ് വെള്ളൂക്കൈ
ബികെഎസ് സാഹിത്യവേദി കൺവീനർ: സന്ധ്യ ജയരാജ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ട്രഷറർ ദേവദാസ് കുന്നത്ത്, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ്
ഡിസി ബുക്ക് പ്രതിനിധി: ശ്രീ രാജ്മോഹൻ

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery