ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധങ്ങളായ മത്സരങ്ങൾ സമാജത്തിൽ തുടരുന്നു. ഇന്നലെ, 18 ന് വൈകീട്ട് ഇന്ത്യൻ പാരമ്പര്യ വസ്ത്രങ്ങളുടെ മത്സരം സമാജം ഡി. ജെ. ഹാളിൽ വച്ച് നടന്നു. വൈവിധ്യങ്ങൾക്കു പേരുകേട്ട ഇന്ത്യൻ വസ്ത്രങ്ങളും വസ്ത്രധാരണ ശൈലികളും അവതരിപ്പിക്കപ്പെട്ട മത്സരത്തിൽ ജുഗ്‌നി, സിനി ഗ്രേപ്സ്, റോക്കിങ് മറാത്താ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തിങ്കളാഴ്ച, 16 ന് നടന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ കാണികളുടെ കയ്യടി നേടി. ആവേശകരമായ മത്സരത്തിൽ പ്രിസംബ്ലിസ്സ്, ഡാസ്‌ലിംഗ് സ്റ്റാർസ്, തരംഗ് ആർട്സ് എന്നീ ടീമുകൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അസ്ത്ര ബഹ്‌റൈൻ ടീം പ്രോത്സാഹന സമ്മാനത്തിനർഹരായി.
ഇന്നലെ, 17 ന് നടന്ന ഓണപ്പാട്ട് മത്സരത്തിൽ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനാറു ടീമുകൾ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ, രാധാകൃഷ്ണൻ നായർ, പാർവ്വതി മേനോൻ എന്നിവർ വിധികർത്താക്കളായിരുന്നു. ജൂനിയർ വിഭാഗത്തിൽ ബി. കെ. എസ്. ലൈബ്രറി, ഇഷ ആഷിഖ് & ടീം, പ്രതിഭ സ്വരലയ ജൂനിയർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ ബി. കെ. എസ്. സാഹിത്യ വേദി, ബി. കെ. എസ്. വനിതാ വേദി, പ്രതിഭ സ്വരലയ സീനിയർ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അന്നേ ദിവസം സമാജത്തിന്റെ മ്യൂസിക് ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കൽ, എന്റർടൈൻമെൻറ് സെക്രട്ടറി റിയാസ്മ്യൂ, സിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്ക് എന്നിവർ സന്നിഹിതരായിരുന്നു.