ബഹ്‌റൈൻ കേരളീയ സമാജം കേരളപ്പിറവി ആഘോഷം 2021
കേരളത്തിൽ ജീവിക്കുന്ന മലയാളിയേക്കാൾ ഭാഷാഭിമാനമുള്ളവരാണ് പ്രവാസി മലയാളികളെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരയണൻ അഭിപ്രായപ്പെട്ടു,
ഭാഷാടിസ്ഥാനത്തിൽ കേരളം രുപികരിക്കപ്പെട്ടെങ്കിലും അറുപത്തഞ്ച് വർഷം കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കുന്നതിൽ മലയാളികൾ പരാജയപ്പെട്ടെന്നും ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിൻ്റെയും ഉൾപിരിവുകളെ ഉൾകൊള്ളാനാവുന്ന വിധം ഭാഷയെ സജ്ജമാക്കേണ്ടതുണ്ട്.
ഭംഗിയായി ഒരു കത്തെഴുതാൻ പോലും മലയാള ബിരുദധാരികൾക്ക് പോലും സാധിക്കാനാവാത്ത വിധം അപര്യാപ്തമായ ഭാഷാ പഠനമാണ് നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്നതെന്നും മലയാളഭാഷയിൽ വർഷാവർഷം എത്ര വാക്കുകൾ പുതിയതായി ചേർക്കപ്പെടുന്നു എന്ന് പരിശോധിച്ചാലും നിരാശയാണുത്തരമെന്ന് കവി കൽപ്പറ്റ അഭിപ്രായപ്പെട്ടു.
ഇംഗ്ലിഷിലും ഫ്രഞ്ചിലും ജർമ്മനുമടക്കം മിക്കവാറും ഭാഷകളിൽ വർഷാവസാനങ്ങളിൽ പുതിയ വാക്കുകൾ എണ്ണി തിട്ടപ്പെടുത്തുകയും പ്രസദ്ധീകരിക്കാറുണ്ടെന്നും കൽപ്പറ്റ കൂട്ടിച്ചേർത്തു.
ബഹറൈൻ കേരളീയ സമാജത്തിൻ്റെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനത്തിൽ മുഖ്യ പ്രഭാഷണം കൽപ്പറ്റ നാരയണൻ നിർവഹിച്ചു.
ബഹറൈൻ കേരളീയ സമാജത്തിൻ്റ മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ കേരളത്തിന് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ ഭാഷാ പ്രവർത്തനമാണെന്നും ഈ വർഷം കേരള സർക്കാറിൻ്റെ മലയാളം മിഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൻ്റെ പത്താം വർഷമാണെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടർ ഡോ.സുജ സൂസൺ ഓൺലൈനിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാഗതവും വർഗ്ഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസയും പാo ശാല പ്രിൻസിപ്പൾ ബിജു എം സതിഷ് നന്ദിയും പറഞ്ഞു. നന്ദകുമാർ എടപ്പാൾ, മിഷ നന്ദകുമാർ, ലത മണികണOൻ തുടങ്ങിയവർ പരിപാടികൾ ഏകോപനം നിർവ്വഹിച്ചു.
തുടർന്നു നടന്ന പാoശാല അദ്ധ്യാപകരുടെയും കുട്ടികളുടെയും മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, കാർഷിക നൃത്തം, കുട്ടികളുടെ നാടകം, സെമി ക്ലാസിക്കൽ നൃത്തം,കുഞ്ഞുണ്ണി മാഷിൻ്റെ കവിതകളുടെ ആവിഷ്ക്കാരം തുടങ്ങി നിരവധി പരിപാടികൾ നടന്നു.

