മലയാള സാഹിത്യ ചരിത്രത്തിൽ ഇതിഹാസ സമാനമായ മാനങ്ങളുള്ള
ഒ. വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജവും മലയാള മനോരമയും സംയുകതമായി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ" എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും രണ്ട് ലക്ഷം രൂപയോളം വരുന്ന പ്രൈസ് മണിയുടെ വിതരണവും ബഹുമാനപ്പെട്ട കവി പ്രൊഫ .വി .മധുസൂദനൻ നായർ നിർവ്വഹിക്കുന്നു.
ശ്രീ.ഡോ.കെ.എസ്.രവികുമാർ, ശ്രീ.ജോസ് പനച്ചിപ്പുറം, ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ.രാധാകൃഷ്ണപിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിൽ
തിരുവനന്തപുരം മലയാള മനോരമ ഓഫിസിൽ 9.1.20 വ്യാഴാഴ്ച 11 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു,
- Web Author
- Main

