ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, സമാജം നി ർമ്മിച്ചു നൽകുന്ന ഇരുപത്തിരണ്ടാമതു വീടിന്റെ നിർമാണോദ്ഘാടനം ഇന്ന് ഡിസംബർ 9 നു വൈകുന്നേരം 3 :3 0 ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളയുടെ സാനിധ്യത്തിൽ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ശബരീനാഥൻ നിർവ്വഹിച്ചു . പ്രശസ്ഥ ആര്‍ക്കിടെക്റ്റ് പദ്മശ്രീ ജി.ശങ്കര്‍ ചടങ്ങിൽ സന്നിഹിതനായിരുന്നു .തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് പഞ്ചായത്തിലെ കോട്ടവിള എന്ന സ്ഥലത്തുള്ള നിർദ്ധന കുടുംബത്തിനാണ് സമാജം ഈ പ്രാവശ്യം വീട് വച്ച് നൽകുന്നത്

