ബി കെ എസ് ഓണാഘോഷത്തിന്റെ രണ്ടാം ദിവമായഇന്നലെ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാഥിതി ആയിരുന്നു.
ബഹ്റൈൻ മലയാളികൾ കാണിക്കുന്ന ഐക്യബോധവും സ്നേഹവും നമ്മുടെ നാട്ടിലേക്ക് പോലും മാതൃകയാണെന്ന് അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.
സമാജം മെമ്പറായിരിക്കെ മരണപ്പെട്ട അജിത് വാസുദേവന്റെ കുടുംബത്തിനുള്ള സമാജത്തിന്റെ സാമ്പത്തിക സഹായം ചടങ്ങിൽ അൽഫോൻസ് കണ്ണന്താനത്തിന്റ സാനിദ്യത്തില്‍ സമാജം പ്രസിഡന്റ് പി രാധാകൃഷ്ണ പിള്ള അദ്ധേഹത്തിന്റെ ഭാര്യാ സഹോദന് കൈമാറി
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു സീതാഗതവും ശ്രാവണം 2019 കൺവീനർ പവനൻ തോപ്പിൽ നന്ദിയും പറഞ്ഞു
തുടർന്ന് സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ അഗ്നി എന്ന നൃത്ത സംഗീത പരിപാടി ഹൃദ്യവും ശ്രദ്ധേയയാവുമായിരുന്നു

