സമാജം മെഡിക്കല്‍ ക്യാമ്പ്
ബഹ്‌റൈന്‍ കേരളീയ സമാജം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് 10 ഓഗസ്റ്റ് ( വെള്ളിയാഴ്ച ) കാലത്ത് 9 മണി മുതല്‍ 1 മണി വരെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധ്രെയമായി. സമാജം അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാര്‍ വി എസ് ,സമാജം ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.
കിംസ് ഹോസ്പിറ്റലില്‍ നിന്നുമുള്ള പ്രശസ്ഥ ഡോക്ടര്‍മാരായ ഡോ: സജീവ് ബി കെ (പീഡിയാട്രിക്സ്), ഡോ: ശാന്തി എം ആന്റണി (ഗൈനക്കൊളജി), ഡോ: ഹരികൃഷ്ണന്‍ (ജനറല്‍ മെഡിസിന്‍) എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു.
ശ്രീമതി മോഹിനി തോമസ് ശ്രീമതി ശ്രീന ശശി , ശ്രീ മനോഹരന്‍ പാവറട്ടി, ശ്രീ പവനന്‍,ശ്രീ രാജേഷ് ചേരാവള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ടീം ആണ് മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

