ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന "ഡ്രമാറ്റിക്സ് 2016" എന്ന തിയേറ്റർ വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25,26 തീയതികളിൽ പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറികോ ഗാർഷ്യ ലോർക്കയുടെ " യെർമ "
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന "ഡ്രമാറ്റിക്സ് 2016" എന്ന തിയേറ്റർ വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25,26 തീയതികളിൽ പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറികോ ഗാർഷ്യ ലോർക്കയുടെ " യെർമ " എന്ന പ്രശസ്തമായ നാടകം അരങ്ങേറുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, സമാജം ആക്ടിംഗ് ജനറല്‍സെക്രട്ടറി സിറാജുദീന്‍ എം.കെ. എന്നിവര്‍ ആഗസ്റ്റ് 23 ആം തീയതി നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലോക നാടക രംഗത്ത് സംഭവിക്കുന്ന പുതിയ ഭാവുകത്വ പരിണാമങ്ങൾ, സാങ്കേതിക മികവുകൾ എല്ലാം ബഹ്റൈൻ മലയാളികളുടെ നാടക തത്പര്യങ്ങളോട് കണ്ണിചേർക്കുകയെന്ന ലക്ഷ്യം വച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രശസ്ത തീയ്യേറ്റർ ആക്റ്റിവിസ്റ്റും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഫാക്കൾട്ടിയുമായ ഡോ. സുനിൽ ആണ് ഒരു മാസക്കാലം നീണ്ടുനിന്ന ഈ ക്യാമ്പ് നയിച്ചത്.
വിശ്വകവി ഫെഡറിക്കൊ ഗാർഷ്യ ലോർക്കയുടെ ' യെർമ' എന്ന വിഖ്യാത നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി രംഗത്ത് അവതരിപ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങൾ പരിശീലിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് മുന്നോട്ട് പോയത്. ഒരു നാടകത്തിന്റെ സൃഷ്ടിയുടെ വിവിധ മേഖലകൾ ജനാധിപത്യപരമായി വികസിപ്പിക്കുകയാണ് ചെയ്തത് ആ നിലയിൽ നാടകാവതരണത്തിന്റെ മുഴുവൻ പ്രക്രീയകളിലും വെളിച്ചം വീശുന്നതായി ഈ ക്യാമ്പ് എന്ന് സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി വ്യക്തമാക്കി.
മുപ്പത്തിയെട്ടാമത്തെ വയസ്സിൽ സ്പെയിനിലെ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തിനുള്ളിൽ വച്ച് നിഷ്ടൂരമായി കൊലപ്പെടുത്തിയ മഹാനായ കവി ലോർക്ക ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയ്ക്ക് ബാക്കിയാക്കിയത് വിശ്വസാഹിത്യത്തിലെ അസാധരണ സൃഷ്ടികളെയാണ്. അദ്ദേഹത്തിന്റെ ' യെർമ്മ' എന്ന നാടകം പുരാഷാധിപത്യവ്യവസ്ഥയിൽ വരണ്ടുണങ്ങാൻ വിധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ്. ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കുകയെന്ന ചെറു ആഗ്രഹം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെയും അവയ്ക്ക് മേലിൽ പടർന്നു പന്തലിച്ചുകിടക്കുന്ന സദാചാര മുള്ളുകളെയും ലോർക്ക പ്രശ്നവൽക്കരിക്കുന്നു. ലോകത്തെ മഹത്തായ നാടകങ്ങളിലൊന്നായ ' യെർമ്മ ' ആഗസ്റ്റ് 25, 26 തീയതികളിൽ രാത്രി 7.30നു ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുകയാണ്.
ബഹ്റൈനിലെ എല്ലാ നാടക പ്രേമികളെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
അണിയറ പ്രവര്‍ത്തകര്‍:- ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിജു കൃഷ്ണന്‍, ബികെഎസ് സ്കൂള്‍ ഓഫ് ഡ്രാമ തിയേറ്റര്‍ വര്‍ക്ക് ഷോപ്പ്& പ്രോഡക്ഷന്‍ കോര്‍ഡിനെറ്റര്‍ നിര്‍മ്മല ജോസഫ്, പ്രോഡക്ഷന്‍ കോര്‍ഡിനെറ്റര്‍സ് മാരായ അനീഷ് ഗൌരി,ബാബു ബാലകൃഷ്ണന്‍, വിഷ്ണു നാടക ഗ്രാമം.

