ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സിനി ടോക് മത്സരം നടന്നു. സിനിമാധിഷ്ഠിത അഭിനയാവിഷ്കാരത്തിലൂന്നിയുള്ള പരിപാടിയിൽ പതിനൊന്നോളം ടീമുകൾ പങ്കെടുത്തു. പത്താം തിയ്യതി ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുട്ടികളുടെ പ്രകടനങ്ങൾ പ്രത്യേക പ്രശംസ നേടി. മത്സരത്തിൽ അവർ കിഡ്സ്, സിനി ഗ്രേപ്സ്, സാദിഖ് ആൻഡ് ഫ്രണ്ട്‌സ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുമാരി ഇഷാൽ മെഹർ ഹാഷിം ബെസ്ററ് പെർഫോർമർ അവാർഡ് നേടി. പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ അരുൺ ആർ പിള്ള നന്ദി പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് സമാജം ഡി. ജെ. ഹാളിൽ വച്ച് നടന്ന തിരുവാതിരക്കളി മത്സരത്തിൽ ആറ് ടീമുകൾ മാറ്റുരച്ചു. ഒന്നൊന്നിനോട് കിടപിടിക്കുന്ന മികച്ച പ്രകടനങ്ങൾ കാണികളുടെ കയ്യടി നേടി. വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ എസ്സ്. എൻ. സി. എസ്സ്., ബി. കെ. എസ്സ്. സാഹിത്യവിഭാഗം, ബി. കെ. എസ്സ്. വനിതാ വേദി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ഫല പ്രഖ്യാപനം നടത്തി. പരിപാടിയുടെ കൺവീനർ രജിത അനി നന്ദി പറഞ്ഞു.
Badminton Coaching Camp
