- Web Author
- Main
- Hits: 1382
DEVJI-BKS GCC കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ജയശങ്കർ, CEO, UNEECO, നിർവഹിച്ചു.
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന DEVJI-BKS GCC കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ജയശങ്കർ, CEO, UNEECO, നിർവഹിച്ചു. മാർച്ച് 17 തിങ്കളാഴ്ച രാത്രി 7.30 ന് സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലോത്സവo Ex-Officio നൗഷാദ്, ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവരോടൊപ്പം മറ്റു ഭരണസമിതി അംഗങ്ങളും, ജോയിന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ, സോണി എന്നിവരും സന്നിഹിതരായിരുന്നു. നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് .
ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 5 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾ താഴെ കാണുന്ന ലിങ്കിൽ അവരുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് : https://www.bksbahrain.com/