മനാമ: ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് വേഷങ്ങളും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.
ആകർഷകവും ആവേശകരവുമായ മത്സരത്തിൽ സമാജം ചിൽഡ്രൻസ് വിംഗ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂർവ്വം രണ്ടാം സ്ഥാനവും സംസ്കൃതി മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ്, ബിൻസി റോയ് (പ്രോഗ്രാം കൺവീനർ) എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവഹിച്ചു

